മോശം ജീവിതം, അസുഖകരമായ ബന്ധം; ഡിവോഴ്‌സിനെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി ഹരിപ്രിയ
ഹരിപ്രിയ ഇസൈ തമിഴ് സീരിയല്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. സണ്‍ടിവിയിലെ എതിര്‍ നീച്ചല്‍ എന്ന സീരിയലിലൂടെ വന്ന് ഹൃദയം കവര്‍ന്ന നടിയാണ് ഹരിപ്രിയ. സീരിയലില്‍ നന്ദിനി എന്ന കഥാപാത്രമായാണ് ഹരിപ്രിയ വേഷമിട്ടത്.അവതാരകയായാണ് ഹരിപ്രിയ മിനി സ്‌ക്രീനിലേക്ക് ആദ്യമായി എത്തുന്നത്.
തുടര്‍ന്ന് നിരവധി ഷോകളും ഈവന്റുകളും ഹരിപ്രിയ അവതരിപ്പിച്ചു. തുടര്‍ന്നാണ് സീരിയലിലേക്ക് എത്തുന്നത്. ഇഎംഐ തവണൈ മുറൈ വൈഴ്‌കൈ എന്ന സീരിയലില്‍ ലേഖ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു തുടര്‍ന്ന് ലക്ഷ്മി വന്താച്ച്, സരവണന്‍ മീനാച്ചി കല്യാണം മുതല്‍ കാതല്‍ വരൈ, വിധി, എതിര്‍ നീച്ചല്‍ തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചു.

അടുത്തിടെ തമിഴ് നടനും അവതാരകനുമായ വിജെ അസറുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ വന്നെങ്കിലും ഹരിപ്രിയ അതിനെ എല്ലാം നിഷേധിച്ചു. തങ്ങള്‍ തമ്മില്‍ സൗഹൃദം മാത്രമാണ് ഉള്ളതെന്നാണ് നടി പറഞ്ഞത്. വിഗ്നേഷുമായുള്ള ഡിവോഴ്‌സിന് ശേഷമാണ് നടിയും അസറുമായി ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയത്.
ടിവി അവതാരകനായിരുന്ന വിഗ്നേഷിനെ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പെയാണ് ഹരിപ്രിയ വിവാഹം ചെയ്തത്. എന്നാല്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം ഇരുവരും വേര്‍പിരിയുകയായിരുന്നു. എന്നാല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ തന്റെ ഡിവോഴ്‌സ് സംബന്ധിച്ച് ഹരിപ്രിയ നടത്തുന്ന പരാമര്‍ശങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വിഗ്നേശിന്റെ പേരെടുത്ത് പറയാതെയായിരുന്നു നടി തന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞത്. എല്ലാവരും ജീവിതത്തില്‍ കയ്‌പേറിയ ആളുകളെ കണ്ടുമുട്ടുന്ന സമയവും സാഹചര്യവും ഉണ്ടാകും. അത് എല്ലാവര്‍ക്കും മോശം ജീവിതമായിരിക്കും. അസുഖകരമായ ബന്ധം ഉണ്ടാവും. അതിനെയും നമ്മള്‍ മറികടക്കണം എന്നാണ് ഹരിപ്രിയ പറയുന്നത്.
ജീവിതത്തില്‍ എന്തെല്ലാമാണ് സംഭവിക്കുകയെന്ന് ആര്‍ക്കുമറിയില്ല. അതിനെ എല്ലാം നമ്മള്‍ അതിജീവിക്കണം. അതിനെ എല്ലാം മറികടക്കാന്‍ വലിയ മാനസിക ധൈര്യം ഉണ്ടാകണമെന്നും ഹരിപ്രിയ പറഞ്ഞു. എതിര്‍ നീച്ചല്‍ സീരിയലിലെ കഥാപാത്രങ്ങളായ ഗുണശേഖഖറും കതിരും യഥാര്‍ത്ഥ ജീവിതത്തില്‍ വേറെ തന്നെ ആളുകളാണ്. അത്തരം സാഹചര്യങ്ങളെ എല്ലാം മറികടന്ന് സ്ത്രീകള്‍ മുന്നോട്ട് വരണമെന്നും ഹരിപ്രിയ പറഞ്ഞു.

ചില സാഹചര്യങ്ങളില്‍ ഇതുപോലെയുള്ള ആളുകളോട് നമ്മള്‍ നന്ദി പറയണം. കാരണം അതുകൊണ്ടാണ് നമ്മള്‍ എന്തെങ്കിലും ജീവിതത്തില്‍ ചെയ്യുന്നത് എന്നും ഹരിപ്രിയ പറയുന്നു. സ്ത്രീകളും പുരഷന്മാരും തുല്യരാണ്. ആണ്‍കുട്ടികളെക്കാള്‍ കൂടുതല്‍ 'വേണ്ട' എന്ന വാക്ക് കേള്‍ക്കുന്നത് സ്ത്രീകളാണ്. ആളുകള്‍ എല്ലാവരെയും തുല്യരായി കണക്കാക്കണം. സ്ത്രീകളെ ഒരു പടി മുകളില്‍ കാണണം എന്ന് പറയില്ല. ഏത് മോശം അവസ്ഥയില്‍ നിന്നും നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതം വീണ്ടും ആരംഭിക്കാന്‍ സാധിക്കും.
അയ്യോ എല്ലാം പോയി, ഇനി ഒന്നും ഇല്ല എന്ന് ചിന്തിക്കരുത്. ആണായാലും പെണ്ണായാലും ജീവിതം ഇതാണ്, ഇതോടുകൂടി എല്ലാം അവസാനിച്ചു എന്ന് കരുതരുത്. ജീവിതം ഒരു നിഗൂഢതയാണ്. ഒരു ഗെയിം പോലെയാണ്. അത് വന്നുകൊണ്ടേ ഇരിക്കും ആണായാലും പെണ്ണായാലും ശരിയായി കാര്യങ്ങള്‍ തെരഞ്ഞെടുക്കുക എന്നത് തുല്യ അവകാശമായാണ് കാണുന്നതെന്നും ഹരിപ്രിയ പറയുന്നു.


Click it and Unblock the Notifications











