സംയുക്തയ്ക്ക് പലരുമായും ബന്ധമുണ്ടെന്ന് വിഷ്ണുകാന്ത്, സണ്ണി ലിയോണിക്ക് വിഷ്ണു അയച്ച മെസേജുമായി സംയുക്ത!
തമിഴ് സീരിയൽ താരങ്ങളും ദമ്പതികളുമായ വിഷ്ണുകാന്തും സംയുക്തയും തമ്മിലുള്ള പ്രശ്നങ്ങൾ ഓരോ ദിവസം കഴിയുന്തോറും രൂക്ഷമാവുകയാണ്. സിപ്പിക്കുൾ മുത്ത് എന്ന സീരിയലിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിനിടെയാണ് വിഷ്ണുകാന്തും സംയുക്തയും പ്രണയത്തിലായത്. ശേഷം മാർച്ചിൽ വിവാഹിതരായി. രണ്ട് വീട്ടുകാരുടെയും പൂർണ സമ്മതം വിവാഹത്തിനുണ്ടായിരുന്നു.
പ്രണയിച്ച് വിവാഹിതരായിട്ടും ഇരുവരുടേയും ദാമ്പത്യത്തിന് ഒരു മാസത്തെ ആയുസ് മാത്രമെ ഉണ്ടായിരുന്നുള്ളു. ഇരുവരും വിവാഹ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്ത് തുടങ്ങിയതോടെയാണ് താരങ്ങൾക്കിടയിലെ അസ്വരസ്യങ്ങൾ ആരാധകർ മനസിലാക്കിയത്.
വിവാഹ ജീവിതവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾ ആരാധകരിൽ നിന്നും നിരന്തരമായി ഉയർന്നതോടെ തങ്ങൾ വേർപിരിഞ്ഞുവെന്ന് ഇരുവരും സോഷ്യൽമീഡിയ വഴി അറിയിച്ചു. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ വേർപിരിഞ്ഞതിനുള്ള കാരണം ഇരുവരും വിവിധ യുട്യൂബ് ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിലൂടെയാണ് വെളിപ്പെടുത്തിയത്. ആ അഭിമുഖങ്ങളിൽ ഗുരുതരമായ ആരോപണങ്ങളാണ് ഇരുവരും പരസ്പരം ഉന്നയിച്ചത്.

വിഷ്ണുകാന്തിന് ഇരുപത്തിനാല് മണിക്കൂറും സെക്‌സ് ആവശ്യമാണെന്നും മരുന്ന് നൽകിയും വീഡിയോ കാണിച്ചും പീഡിപ്പിച്ചുവെന്നുമാണ് സംയുക്ത വിവാഹബന്ധം വേർപ്പെടുത്താനുള്ള കാരണമായി പറഞ്ഞത്. തന്റെ വീട്ടുകാർ കാണാൻ വരുന്നതുപോലും വിഷ്ണുകാന്ത് എതിർത്തിരുന്നുവെന്നും സംയുക്ത പറഞ്ഞിരുന്നു.
നിരന്തരമായുള്ള പീഡനം മൂലം അസുഖങ്ങൾ വന്നുവെന്നും സംയുക്ത വെളിപ്പെടുത്തിയിരുന്നു. സംയുക്തയുടെ ആരോപണങ്ങൾ ചർച്ചയായതോടെ തന്റെ ഭാഗത്തെ ന്യായം തെളിയിക്കാൻ വിഷ്ണുകാന്തും രംഗത്തെത്തി. നിരവധി പുരുഷന്മാരുമായി സംയുക്തയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്നാണ് വിഷ്ണുകാന്ത് പറഞ്ഞത്.
അതിനുള്ള ഓഡിയോ തെളിവുകൾ തന്റെ പക്കലുണ്ടെന്നും നടൻ വെളിപ്പെടുത്തിയിരുന്നു. പ്രണയിക്കുന്ന സമയത്തുള്ള സംയുക്തയും വിവാഹശേഷം തന്നോടൊപ്പം ജീവിക്കാനെത്തിയ സംയുക്തയും തമ്മിൽ നിരവധി വ്യത്യാസങ്ങളുണ്ടെന്നും അനാവശ്യമായി ദേഷ്യപ്പെട്ട് വീട്ടിൽ നിന്നും ഇറങ്ങിപ്പോയ സാഹചര്യമുണ്ടെന്നും വിഷ്ണുകാന്ത് പറഞ്ഞു.
ഇപ്പോൾ ഇരുവരും തമ്മിലുള്ള വാക്ക്പോര് നടക്കുന്നത് സോഷ്യൽമീഡിയയിലാണ്. സംയുക്തയുടേതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകൾ കഴിഞ്ഞ ദിവസം വിഷ്ണുകാന്ത് ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരുന്നു.

എന്നാൽ അത് തന്റെ ചാറ്റ് അല്ലെന്നും വിഷ്ണുകാന്ത് എഡിറ്റ് ചെയ്തുണ്ടാക്കിയതാണെന്നും സംയുക്ത ആരോപിച്ചു. കൂടാതെ തെളിവിനായി നടി സണ്ണി ലിയോണിയുമായി വിഷ്ണുകാന്ത് ചാറ്റ് ചെയ്തുവെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ഒരു സക്രീൻഷോട്ട് എഡിറ്റ് ചെയ്ത് സ്റ്റോറിയായി പങ്കുവെക്കുകയും ചെയ്തു.
'എനിക്കും എഡിറ്റിങ് അറിയാമെന്നും', സംയുക്ത തലക്കെട്ടായി കുറിച്ചു. വിഷ്ണുകാന്തിന് മറ്റൊരു പെൺകുട്ടിയുമായി പ്രണയമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ചില സ്ക്രീൻഷോട്ടുകൾ കൂടി സംയുക്ത പുറത്തുവിട്ടിട്ടുണ്ട്. 'വിഷ്ണുകാന്ത് നേരത്തെ ഒരു സ്ത്രീയുമായി ബന്ധം പുലർത്തിയിരുന്നു. വിവാഹ നിശ്ചയം വരെ ആ ബന്ധം എത്തി. പക്ഷെ വിവാഹത്തിലേക്ക് എത്തും മുമ്പ് മുടങ്ങി. പിന്നെ ഞാനാണ് വിഷ്ണുകാന്തിന്റെ വലയിൽ കുടുങ്ങിയത്.'
'അടുത്തതായി ഏത് പെൺകുട്ടിയാണ് അയാളുടെ പ്രണയ കെണിയിൽ വീഴാൻ പോകുന്നതെന്ന് അറിയില്ല. വിഷ്ണുകാന്തിന്റെ ലീലകൾ ഇനി തുടർച്ചയായി പുറത്തുവിടുമെന്നും', സംയുക്ത സോഷ്യൽമീഡിയ വഴി അറിയിച്ചിട്ടുണ്ട്. അതേസമയം സംയുക്തയെ കുറ്റപ്പെടുത്തി വിഷ്ണുകാന്തിനെ പിന്തുണച്ച് നടി റിഹാന രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു.
'പ്രണയത്തിലായിരുന്ന നാളുകളിൽ കാമുകനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് റൊമാൻസും, വിവാഹം കഴിഞ്ഞ ശേഷം ഭർത്താവ് ലൈംഗികബന്ധം ആഗ്രഹിക്കുന്നത് പീഡനവുമാകുന്നത് എങ്ങനെയാണ്?. ഒരു നായയ്ക്ക് പോലും ഇണ ചേരണം എന്ന ആഗ്രഹം തോന്നുമ്പോൾ, ഒരു മനുഷ്യന് തോന്നാൻ പാടില്ല എന്നാണോ?. വിഷ്ണുകാന്തുമായുള്ള വിവാഹത്തിന് ശേഷം രവിയുമായി സംയുക്ത തുടർന്നിരുന്ന ബന്ധം എല്ലാവർക്കും അറിയാവുന്നതാണ്', എന്നാണ് വിഷ്ണുവിനെ പിന്തുണച്ച് റിഹാന പറഞ്ഞത്.


Click it and Unblock the Notifications











