'ഭർത്താവിന് പോലും സ്വകാര്യ ചിത്രങ്ങൾ നൽകരുത്, അച്ഛൻ മരിച്ചുവെന്നാണ് മകൾ പറയാറുള്ളത്'; സീരിയൽ താരം ശാലിനി!

വിവാഹമോചനത്തിന് പിന്നാലെ ഫോട്ടോഷൂട്ട് നടത്തി തമിഴ് സീരിയല്‍ നടിയും ഫാഷൻ ഡിസൈനറുമായ ശാലിനി അടുത്തിടെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഭര്‍ത്താവും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വലിച്ചുകീറിയും ഡിവോഴ്സ് എന്ന അക്ഷരങ്ങളെ ചേര്‍ത്ത് പിടിച്ചുമാണ് ഫോട്ടോഷൂട്ട് ശാലിനി നടത്തിയത്.

ഫോട്ടോയ്ക്ക് താഴെ നിരവധി ആളുകളാണ് അന്ന് അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളുമായി എത്തിയത്. 'ഒരു മോശം ദാമ്പത്യം അവസാനിപ്പിക്കുന്നതില്‍ തെറ്റൊന്നുമില്ല. നിങ്ങൾക്ക് സന്തോവതിയായിരിക്കാന്‍ അവകാശമുണ്ട് ഒരിക്കലും അതിൽ കുറവ് വരുത്തരുത്. നിങ്ങളുടെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുക.'

'നിങ്ങളുടെയും കുട്ടികളുടെയും മികച്ച ഭാവിയ്ക്കായി ആവശ്യമായ മാറ്റങ്ങൾ വരുത്തുക. വിവാഹമോചനം ഒരു പരാജയമല്ല വഴിത്തിരിവാണ്. വിവാഹബന്ധം ഉപേക്ഷിച്ച് ഒറ്റയ്ക്ക് നിൽക്കാൻ ഒരുപാട് ധൈര്യം ആവശ്യമാണ് അതിനാൽ അവിടെയുള്ള എന്റെ എല്ലാ ധൈര്യശാലികൾക്കും ഞാൻ ഇത് സമർപ്പിക്കുന്നു', എന്ന് കുറിച്ച് കൊണ്ടാണ് ശാലിനി തന്‍റെ വിവാഹമോചന ചിത്രങ്ങള്‍ അന്ന് പങ്കുവെച്ചത്.

Shalini

ഒരു പെൺകുഞ്ഞിന്റെ അമ്മയായ ശാലിനി ഒരുപാട് നാളുകൾ വിവാഹമോചനത്തിന് വേണ്ടി അലഞ്ഞ് നടന്നിരുന്നു. ഭർത്താവിന് മുമ്പിൽ‌ സമാധാനപരമായ ഒരു ജീവിതത്തിന് വേണ്ടി യാജിച്ച് നിന്ന കഥകളെല്ലാം ശാലിനി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരുപാട് ശ്രമിച്ചിട്ടും വിളക്കി ചേർക്കാൻ പറ്റാതെ ബന്ധം അറ്റുപോയതുകൊണ്ടാണ് ശാലിനി വിവാഹമോചനം നേടിയത്.

ഇന്ന് താൻ ജീവിതം ആസ്വദിക്കുകയാണെന്നും കുടുംബത്തിന്റെ പൂർണ പിന്തുണ തനിക്കുണ്ടെന്നും ബിഹൈൻവുഡ്സ് തമിഴിന് നൽകിയ അഭിമുഖത്തിൽ ശാലിനി പറയുന്നു. വിവാഹമോചനം നേടിയ ശേഷം ഒരു ഫോട്ടോഷൂട്ട് എന്ന ആശയം മനസിൽ ഉണ്ടായിരുന്നുവെന്നും എന്നാൽ വൈറലാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ശാലിനി പറയുന്നു.

'ഞാനും അച്ഛനില്ലാതെ വളർന്ന കുട്ടിയാണ്. എന്റെ മകൾക്ക് ആ ​ഗതി വരാതിരിക്കാൻ ഭർത്താവുമായി രമ്യതയിൽ പോകാൻ ഞാൻ പരമാവധി ശ്രമിച്ചു. പക്ഷെ മകളെ ചേർത്ത് നിർത്താൻ അദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നില്ല. അവൾ മുമ്പൊക്കെ അച്ഛനെ തിരക്കുമായിരുന്നു. ഒരിക്കൽ അവൾ വീഡിയോ കോൾ ചെയ്തപ്പോൾ അദ്ദേ​ഹം കോൾ എടുക്കാതെ അവ​ഗണിച്ചു.'

'അന്ന് മകൾ ഒരുപാട് കരയുന്നത് ഞാൻ‌ കണ്ടു. അങ്ങനെയാണ് ഞങ്ങളുടെ കിടപ്പുമുറിയിൽ നിന്ന് അടക്കം അയാളുടെ ചിത്രങ്ങൾ നീക്കം ചെയ്തത്. ഇപ്പോൾ മകളും അങ്ങനൊരാളെ മറന്ന് കഴിഞ്ഞു. അച്ഛനെ കുറിച്ച് ആരെങ്കിലും ചോ​ദിച്ചാൽ മരിച്ചുപോയി എന്നൊക്കെയാണ് അവൾ പറയാറുള്ളത്.'

Shalini

'അവളും എന്നെ പോലെ ബോൾഡായി വളരണം. ഞാൻ അനുഭവിച്ചത് അവൾ അനുഭവിക്കരുതെന്ന് ആ​ഗ്രഹമുണ്ട്. അവൾക്ക് വേണ്ടിയാണ് ഞാൻ ഇപ്പോൾ ജീവിക്കുന്നത് പോലുമെന്നും ശാലിനി പറയുന്നു. ഒരു പെണ്ണ് ജന്മം നൽകിയാണ് ആൺ ഭൂമിയിലേക്ക് വരുന്നത്. അങ്ങനെ ഒരു സാഹചര്യത്തിൽ ഒരു പെണ്ണ് വിചാരിച്ചാൽ ആണിനെ എന്തും ചെയ്യാൻ സാധിക്കും.'

'അതുകൊണ്ട് തന്നെ ആണിന്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങേണ്ടതില്ല. എല്ലാ കാര്യങ്ങളിലും കരുത്തോടെ നിന്ന് പൊരുതണം. സ്വന്തം ഭർത്താവ് ആയാൽ പോലും സ്വകാര്യ ചിത്രങ്ങൾ അയച്ചുകൊടുക്കരുതെന്നും', ശാലിനി പറയുന്നു.

More from Filmibeat

Read more about: serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X