ഹോളിവുഡ് സ്റ്റൈൽ ഫോട്ടോ ഷൂട്ട്!! അർദ്ധനഗ്നരായി മത്സരാര്‍ത്ഥികള്‍, വിവാദമായി പ്രസന്നയുടെ ടിവി ഷോ
പ്രസന്നയാണ് ഈ റിയാലിറ്റി ഷോയുടെ അവതാരകൻ.
റിയാലിറ്റി ഷോകൾ ട്രെന്റിങ്ങായി മാറുന്ന ഒരു കാലഘട്ടമാണിത്. കലാപരമായ റിയാലിറ്റി ഷോ മുതൽ വിവാഹത്തിനു വരെ ഇപ്പോൾ റിയാലിറ്റി ഷോകൾ സംഘടിപ്പിക്കുന്നുണ്ട് . വ്യത്യസ്ത പ്രമേയമുള്ള റിയാലിറ്റി ഷോകളാണ് ചാനലുകളിൽ ദിനം പ്രതിയെത്തുന്നത്. ചിലതൊക്കെ നല്ല പേര് വാങ്ങി ട്രാന്റിങ്ങിൽ ആദ്യം സ്ഥാനം പിടിക്കുമെങ്കിൽ മറ്റു ചിലർ വിമർശനങ്ങളിൽ മുങ്ങുന്ന കാഴ്ചയാണ് കാണുന്നത്.
റിയാലിറ്റി ഷോകൾ ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിക്കുന്നത് തമിഴിനെയാണ്. നടൻ ആര്യയ്ക്ക് വധുവിനെ കണ്ടെത്തുന്ന റിയാലിറ്റി ഷോയായ എങ്കെ വീട്ടു മാപ്പിളൈ തൊടുത്ത വിവാദങ്ങൾ അവസാനിക്കുന്നതിനും മുൻപ് മറ്റൊരു റിയാലിറ്റി ഷോ അടുത്ത വിവാദത്തിന് തിരി കൊളുത്തുകയാണ. നടൻ പ്രസന്ന അവതരിപ്പിക്കുന്ന സൊപ്പന സുന്ദരി എന്ന റിയാലിറ്റി ഷോയാണ് ഇപ്പോൾ വിവാദങ്ങൾക്ക് സൃഷ്ടിച്ചിരിക്കുന്നത്.

സൊപ്പന സുന്ദരി
ടോപ്പ് മോഡൽസിനെ കണ്ടു പിടിക്കുന്നതിനായിട്ടുള്ള ഒരു റിയാലിറ്റി ഷോയാണ് സൊപ്പന സുന്ദകരി. 10 മോഡൽസുകളാണ് ഈ ഷോയിലെ മത്സരാർഥികൾ. ഇവരിൽ നിന്ന് വിവിധ തരം ടാസ്ക്കുകളിലൂടെയായിരിക്കും വിജയെ കണ്ടു പിടിക്കും. പ്രസന്നയാണ് ഈ റിയാലിറ്റി ഷോയുടെ അവതാരകൻ. കൂടാതെ മലയാളിയായ പാർവതി നായര്‍, സാക്ഷി അഗർവാൾ എന്നിവരാണ് പരിപാടിയുടെ മെന്റേ്ർസ്.

ഫുൾ ഗ്ലാമർ വേഷം
ഇതിലെ മത്സാരാഥികളുടെ വസത്രധാരണമാണ് പ്രശ്നമായിരിക്കുന്നത്. ഫുൾ ഗ്ലാമർ വേഷത്തിലാണ് ഇവർ ഷോയുടെ ആദ്യം മുതൽ അവസാനം വരെ പ്രത്യക്ഷപ്പെടുന്നത്. ഇത് തമിഴ് പ്രേൾകരെ ചൊടിപ്പിച്ചിട്ടുണ്ട്. ഇത് തമിഴ് സംസ്കാരത്തിന്റെ ഭാഗമല്ലെന്ന് ആരോപിച്ച് ഷോയിലെ ഇത്തര രീതികൾക്കെതിരെ പ്രേക്ഷകർ രംഗത്തെത്തിയിരിക്കുകയാണ്.

ബിഗ്ബോസ് മാതൃക
ബിഗ് ബോസ് മാതൃകയിലാണ് ഷോ നടക്കുന്നത്. മത്സരാർഥികൾ ഒരു സ്ഥലത്ത് താമസിച്ചാണ് ഷോയിൽ പങ്കെടുക്കുന്നത്. എന്നാൽ വേഷം മാത്രമാണ് ഇവിടെ വില്ലനായി. ബിഗ് ബോസ് ആരംഭിച്ച സമയത്തും നിരവധി വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. തമിഴ് സംസ്കാരത്തിന്റെ ഭാഗമല്ല ഇത്തരത്തിലുള്ള റിയാലിററി ഷോയെന്നും. അതിനാൽ ഷോ അവസാനിപ്പിക്കണമെന്നും തമിഴ് വനിത സംഘടനകൾ അടക്കം നിരവധി സംഘടനകൾ രംഗത്തെത്തിയിരുന്നു

റിയാലിറ്റി ഷോയിലെ ടാസ്ക്കുകൾ
വ്യത്യസ്തയിനം ടാസ്ക്കുകളാണ് റിയാലിററി ഷോയിൽ ക്രമീകരിച്ചിരിക്കുന്നത്. ഹോളിവുഡ്, ബോളിവുഡ് സ്റ്റൈലിലുളള ഫോട്ടോ ഷൂട്ട്,അർദ്ധനഗ്ന ഫോട്ടോ ഷൂട്ട്, വിദേശ രീതിയിലുളള ഫാഷൻ റൗണ്ടുകളും ഷോയിൽ ഒരുക്കുന്നുണ്ട്. ഇത്രയും നിലവാരമില്ലാത്ത പ്രോഗ്രാം ഇവിടെ അനുവദിക്കില്ലെന്നാണ് ഒരു കൂട്ടർ അഭിപ്രായപ്പെടുന്നുണ്ട്. കൂടാതെ സോഷ്യൽ മീഡിയയിലും വൻ വിമർശനമാണ് ഉയർന്നു വരുന്നത്. യുട്യൂബില്‍ അപ്‍ലോഡ് ചെയ്ത ചാനലുകളുടെ എപ്പിസോഡുകൾക്ക് നേരെ ഡിസ്‌ലൈക്കുകളുടെ ആക്രമണവും ഉണ്ട്.


Click it and Unblock the Notifications











