»   »  കറുത്തവള്‍ എന്ന് വിളിച്ചു, ചാനലുകാരെ മുട്ടുകുത്തിച്ച് ബോളിവുഡ് താരം

കറുത്തവള്‍ എന്ന് വിളിച്ചു, ചാനലുകാരെ മുട്ടുകുത്തിച്ച് ബോളിവുഡ് താരം

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് താരം തന്നിഷ്ത ചാറ്റര്‍ജിയെ ടെലിവിഷന്‍ ഷോയ്ക്ക് വിളിച്ച് വരുത്തി അവഹേളിച്ചതായി പരാതി. കറുത്തവള്‍ എന്ന് വിളിച്ചാണ് തന്നെ കളിയാക്കിയതെന്ന് നടി പറയുന്നു. കളേഴ്‌സ് ടിവിയുടെ കോമഡി നൈറ്റ് ബച്ചാവോ എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് നടിയെ നിറത്തിന്റെ പേരില്‍ അവഹേളിച്ചത്.

ഏറ്റവും പുതിയ ചിത്രമായ 'പാര്‍ച്ചഡ്' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് താരം ടെലിവിഷന്‍ ഷോയില്‍ പങ്കെടുക്കാന്‍ എത്തിയത്. എന്തായാലും സംഭവത്തില്‍ നടി തന്റെ ഫേസ്ബുക്കിലൂടെ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. ഒട്ടേറെ പേര്‍ നടിക്ക് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്. ടെലിവിഷന്‍ ഷോയില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. തുടര്‍ന്ന് വായിക്കൂ..

ഷോയ്ക്കിടെ അവഹേനം

കളേഴ്‌സ് ടിവിയുടെ കോമഡി നൈറ്റ് എന്ന ടെലിവിഷന്‍ ഷോയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം. തന്റെ ഏറ്റവും പുതിയ ചിത്രമായ പാര്‍ച്ചഡ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി എത്തിയതായിരുന്നു താരം. അതിനിടെയാണ് നിറത്തിന്റെ പേരില്‍ നടിയെ അവഹേളിച്ചത്.

ഷോയില്‍ നിന്ന് ഇറങ്ങി പോയി

സംഭവത്തില്‍ പ്രതിഷേധിച്ച് നടി ഷോയില്‍ നിന്ന് ഇറങ്ങി പോയി.

നടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

നടിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ

നടിക്ക് പിന്തുണ

തന്നിഷ്തയ്ക്ക് പിന്തുണയുമായി ഒട്ടേറെ പേര്‍ ഫേസ്ബുക്കിലൂടെ രംഗത്ത് എത്തിയിട്ടുണ്ട്. നിറത്തേക്കാള്‍ നിങ്ങളുടെ അഭിനയത്തെ ഇഷ്ടപ്പെടുന്നവരാണ് ഞങ്ങളെന്നും പലരും പോസ്റ്റിന് കമന്റ് നല്‍കിയിട്ടുണ്ട്.

ക്ഷമ ചോദിച്ച് ചാനലുകാര്‍

നടിയുടെ പിന്നാലെ സംഭവം തമാശയായിരുന്നു എന്ന് ചാനലുകാര്‍ പറഞ്ഞിരുന്നു. എന്നാല്‍ സംഭവം തമാശയായി തള്ളി കളയാനാകില്ലെന്നും നടി മറുപടി നല്‍കി. പ്രതിഷേധം കനത്തതോടെ ചാനലുകാര്‍ നടിയോട് ക്ഷമ ചോദിച്ചു. അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കിയിട്ട് മാത്രമേ പ്രോഗ്രാം ടെലികാസ്റ്റ് ചെയ്യൂ എന്ന ചാനലുകാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

ട്വിറ്റര്‍ പോസ്റ്റ്

ട്വിറ്റര്‍ പോസ്റ്റ് കാണൂ..

English summary
Tannishtha Chatterjee slams Comedy Nights Bachao.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam