പ്രസവിച്ചിട്ട് ഒരു മാസം, പൊടികുഞ്ഞിനെ വ്യൂസിന് വേണ്ടി ഉപദ്രവിക്കുന്നു; വിമർശനങ്ങൾക്ക് മറുപടിയുമായി തൻവി സുധീർ

അഹാന കൃഷ്ണയുടെ കസിൻ സിസ്റ്ററും യുട്യൂബറുമായ തൻവി സുധീർ ഘോഷ് സോഷ്യൽമീഡിയയിൽ വളരെ ആക്ടീവാണ്. ഒരു മാസം മുമ്പാണ് രണ്ടാമത്തെ കുഞ്ഞിന് തൻവി ജന്മം നൽകിയത്. കഴിഞ്ഞ ദിവസം ഒരു മാസം പ്രായമുള്ള മകളെ കമിഴ്ത്തി കിടത്തി ടമ്മി ടൈം ചെയ്യിക്കുന്ന റീൽ തൻവി പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ റീൽ വൈറലായപ്പോൾ വിമർശനമാണ് ഏറെയും ലഭിച്ചത്. സംസാരിക്കാൻ കഴിയാത്ത കുഞ്ഞിനെ ബുദ്ധിമുട്ടിക്കുന്നു എന്ന് വരെ കമന്റുകൾ വന്നിരുന്നു.

റസൂൽ പൂക്കുട്ടിയോട് മൂന്ന് കോടി ആവശ്യപ്പെട്ടു, സജ്ന ചെയ്യുന്നത് ഹണി ട്രാപ്പ് മോ‍ഡൽ പരിപാടി; യുട്യൂബർ!
റസൂൽ പൂക്കുട്ടിയോട് മൂന്ന് കോടി ആവശ്യപ്പെട്ടു, സജ്ന ചെയ്യുന്നത് ഹണി ട്രാപ്പ് മോ‍ഡൽ പരിപാടി; യുട്യൂബർ!

ഇപ്പോഴിതാ എല്ലാ വിമർശനങ്ങൾക്കും മറുപടി നൽകുകയാണ് തൻവി. ജനിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ മുതൽ കുഞ്ഞിന് ടമ്മി ടൈം കൊടുക്കുന്നുണ്ട് താനെന്നും ഇതുവരെ ഒരു പ്രശ്നങ്ങളും കുഞ്ഞിന് ഉണ്ടായിട്ടില്ലെന്നും തൻവി പറഞ്ഞു. സംസാരിക്കാൻ വയ്യാത്ത കുഞ്ഞിനെ ഞങ്ങൾ ബുദ്ധിമുട്ടിക്കുന്നു. തള്ളയ്ക്ക് ഒന്നും അറിയില്ല തുടങ്ങി നിരവധി കമന്റുകൾ വന്ന് കണ്ടു.

Tanvi Sudheer Ghosh

ഇരുപത്തിയൊന്നാമത്തെ വയസിൽ എന്റെ മോനെ ഒറ്റയ്ക്ക് വളർത്തിയ ആളാണ് ഞാൻ. അഞ്ച് വയസുവരെ അവനെ ഞാൻ ഒറ്റയ്ക്കാണ് വളർത്തിയത്. മാത്രമല്ല ഡെ കെയറിൽ വർക്ക് ചെയ്തുള്ള പരിചയവും എനിക്കുണ്ട്. മാത്രമല്ല എപ്പോൾ വിളിച്ചാലും കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് ഡോക്ടർമാരുമുണ്ട്. എല്ലാ സൗകര്യങ്ങളും ഉള്ള നാടാണ്.

കുഞ്ഞുങ്ങൾ ഓരോ കാര്യങ്ങൾ ചെയ്ത് തുടങ്ങിയാൽ അതൊരു മൈൽസ്റ്റോണായിട്ടാണ് കണക്കാക്കുന്നത്. ജനിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ മുതൽ കുഞ്ഞിന് ടമ്മി ടൈം കൊടുക്കുന്നുണ്ട് ഞങ്ങൾ. തുടക്കത്തിൽ മുപ്പത് സെക്കന്റായിരുന്നു ചെയ്യിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം കുഞ്ഞ് സ്വമേധയ കമിഴ്ന്ന് വീണ് തുടങ്ങി. അങ്ങനെയാണ് കു‍ഞ്ഞുങ്ങൾ ഓരോ മൈൽസ്റ്റോൺ മീറ്റ് ചെയ്യുന്നത്.

നയൻതാരയുടെ തെരഞ്ഞെടുപ്പിൽ പാളിച്ച പറ്റിയോ? പ്രഭു​ദേവയല്ല വിഘ്നേശ്, പക്ഷെ...; പ്രശ്നമാകില്ലെന്ന് ആരാധകർ
നയൻതാരയുടെ തെരഞ്ഞെടുപ്പിൽ പാളിച്ച പറ്റിയോ? പ്രഭു​ദേവയല്ല വിഘ്നേശ്, പക്ഷെ...; പ്രശ്നമാകില്ലെന്ന് ആരാധകർ

എല്ലാ പിള്ളേരും ഒരുപോലെയല്ല. മൂന്ന് മാസം പോലും ആകാത്ത കുഞ്ഞിനെ കമിഴ്ത്തി കിടത്തുന്ന നീയൊരു തള്ളയാണോ എന്നാണ് ചിലർ വിമർശിച്ച് ചോദിച്ചത്.നിങ്ങൾ മണ്ടന്മാരാണോ?. ​ഗൂ​ഗിളിൽ തിരഞ്ഞാൽ പോലും ലഭിക്കുന്ന അ‌ടിസ്ഥാന വിവരങ്ങളാണ് ഇതൊക്കെ. പൊതുവെ ഇത്തരം കമന്റുകൾ വരുമ്പോൾ ഞാൻ ഡിലീറ്റ് ചെയ്ത് കളയും. ഇതൊന്നും കാരണമല്ല എനിക്ക് ദേഷ്യം വന്നത്. ഞാൻ ഇട്ടത് കുഞ്ഞിനെ കൊണ്ട് ടമ്മി ടൈം ചെയ്യിക്കുന്ന വീഡിയോയാണ്.

പക്ഷെ ചിലരുടെ കമന്റുകൾ ഞാൻ എന്തിന് കുട്ടി നിക്കർ ഇട്ടുവെന്നതിനെ കുറിച്ചായിരുന്നു. അതും ഞാനിട്ട വീഡിയോയും തമ്മിൽ എന്താണ് ബന്ധം. ആ വീഡിയോ ഞാൻ ഷൂട്ട് ചെയ്തത് എന്റെ വീട്ടിൽ നിന്നാണ്. തുട കാണിക്കുന്ന വീഡിയോയായി തോന്നിയെങ്കിൽ സ്ക്രോൾ ചെയ്ത് വിടുക.

Tanvi Sudheer Ghosh

കാന‍ഡയിൽ വന്ന് സെറ്റിലാകേണ്ട സാഹചര്യം വന്നാൽ എന്നെ വിമർശിച്ചവരൊക്കെ എന്ത് ചെയ്യും?. ഇവിടെ എല്ലാവരും നിക്കറിട്ടാണ് നടക്കുന്നത്. ചൂടാകുമ്പോൾ ബിക്കിനി ഇട്ട് നടക്കുന്നവരാണ് ഇവിടെയുള്ളത്. ടമ്മി ടൈമിനെ കുറിച്ച് ഒന്നുമറിയാത്തവരാണ് ഡോക്ടറായി വന്ന് ബോധമില്ലേയെന്ന് ചോ​ദിച്ച് എന്നെ വിമർശിച്ച് കമന്റും മെസേജും അയച്ചിരിക്കുന്നത്. വ്യൂസിന് വേണ്ടി പൊടി കുഞ്ഞിനെ ഉപദ്രവിക്കുന്നു എന്നും ചിലർ കുറിച്ച് കണ്ടു. ഞാൻ ഒരു ഫണ്ണിന് വേണ്ടി ഇട്ടതാണ്.

കുഞ്ഞിന്റെ കഴുത്തിന് ബലം വെക്കാൻ വേണ്ടിയാണ് കമിഴ്ത്തി കിടത്തിയത്. മക്കളെ ജീവിത കാലം മുഴുവൻ എടുത്തുകൊണ്ട് നടക്കാനാവില്ലല്ലോ. ജീവിത സാഹചര്യം മൂലം ‍‍ഡെലിവറി കഴിഞ്ഞ് പത്താം ദിവസം മുതൽ ജോലിക്ക് പോയ ആളാണ് ഞാൻ. എന്റെ മോൻ ആറ് മാസം പ്രായമുള്ളപ്പോൾ വാക്കറിൽ പിടിച്ച് നടക്കുമായിരുന്നു.

ഇവരെയേ കിട്ടിയുള്ളോ! കല്യാണത്തിന് പിന്നാലെ വിമര്‍ശനം! പൃഥ്വി നേരിട്ട ചോദ്യങ്ങളെക്കുറിച്ച് സുപ്രിയ മേനോൻ
ഇവരെയേ കിട്ടിയുള്ളോ! കല്യാണത്തിന് പിന്നാലെ വിമര്‍ശനം! പൃഥ്വി നേരിട്ട ചോദ്യങ്ങളെക്കുറിച്ച് സുപ്രിയ മേനോൻ

ഡെ കെയറിൽ ആയിരുന്നു ആ സമയത്ത് അവൻ. അവൻ അവന്റെ മൈൽസ്റ്റോൺസ് മിക്കതും നേരത്തെ അച്ചീവ് ചെയ്തു. പത്ത് മാസമായപ്പോൾ അവൻ നടക്കാൻ തുടങ്ങി എന്നും തന്റെ അനുഭവ സമ്പത്ത് പങ്കുവെച്ച് തൻവി സുധീർ പറഞ്ഞു.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X