വിവാഹം കഴിഞ്ഞിട്ട് ആറ് വർഷം, ആദ്യത്തെ ആനിവേഴ്സറി ആഘോഷം, ഇങ്ങനൊന്നും ആരുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടാവില്ല!
സിന്ധു കൃഷ്ണയുടെ സഹോദരി സിമിയുടെ മകൾ തൻവി സുധീർ ഘോഷ് സോഷ്യൽമീഡിയ ഉപയോഗിക്കുന്നവർക്ക് സുപരിചിതയാണ്. ദിയ കൃഷ്ണയുടെ വിവാഹത്തിന് ഒരു വർഷം മുമ്പ് മകൻ ലിയാനുമായി ഇരുപത്തിയാറുകാരി തൻവി നാട്ടിൽ വന്നിരുന്നു. അന്ന് ദിയയ്ക്കൊപ്പം എല്ലാ ഫോട്ടോകളിലും വീഡിയോകളിലും തൻവിയും ലിയാനും നിറഞ്ഞ് നിന്നിരുന്നു. ഇരുപതുകൾ പിന്നിട്ടപ്പോൾ തന്നെ തൻവി വിവാഹിതയായിരുന്നു.
യോജി എബ്രഹാം എന്നറിയപ്പെടുന്ന ആൽവിയാണ് തൻവിയെ വിവാഹം ചെയ്തത്. വിവാഹശേഷം തുടർ പഠനത്തിനായി തൻവി കാനഡയ്ക്ക് പോയി. യോജിക്ക് അന്ന് ഒപ്പം പോകാൻ കഴിഞ്ഞില്ല. കണ്ണിൻ നിന്നും അകന്നതോടെ മനസിൽ നിന്നും അകന്നു. ഇരുവരുടേയും ദാമ്പത്യത്തിൽ പ്രശ്നങ്ങൾ ഉടലെടുത്ത് തുടങ്ങി.

മാത്രമല്ല ഗർഭിണിയായിരുന്ന തൻവിക്ക് സഹായമായി ആരും തന്നെ ഉണ്ടായിരുന്നില്ല. പത്ത് ദിവസം മാത്രം പ്രായമായ മകനേയും വെച്ച് ജോലിക്ക് പോയ കഥ തൻവി തന്നെ പലപ്പോഴായി പങ്കുവെച്ചിട്ടുണ്ട്. അസ്വാരസ്യങ്ങൾ വർധിച്ചതോടെ യോജിയുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കാൻ തൻവി തീരുമാനിച്ചു.
ഡിവോഴ്സ് നടപടികൾ അവസാന ഘട്ടം വരെ എത്തിയപ്പോൾ നടന്ന കൗൺസിലിങിനുശേഷം തെറ്റിദ്ധാരണകൾ തമ്മിൽ പറഞ്ഞ് പരിഹരിച്ച് ഒരുമിച്ച് ജീവിക്കാമെന്നും വേർപിരിയുന്നില്ലെന്നും ഇരുവരും തീരുമാനിച്ചു. അഞ്ച് വയസ് ആകുന്നത് വരെ മകൻ ലിയാനെ തൻവി ഒറ്റയ്ക്കാണ് വളർത്തിയത്. മൂന്ന് വയസുള്ളപ്പോഴാണ് യോജി ആദ്യമായി മകനെ കാണാൻ വന്നത് പോലും. പ്രശ്നങ്ങൾ പരിഹരിച്ച് ഭർത്താവും മകനുമായി തൻവി ജീവിച്ച് തുടങ്ങിയിട്ട് മാസങ്ങളെ ആയിട്ടുള്ളു.
തൻവി ഇപ്പോൾ രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണിയാണ്. ഇപ്പോഴിതാ ആദ്യമായി ഇരുവരും ഒരുമിച്ച് വിവാഹ വാർഷികം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ഇങ്ങനൊന്നും ആരുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടാവില്ലെന്നാണ് ഇരുവരും വിവാഹ വാർഷികം ആഘോഷിക്കാൻ പ്ലാനിട്ടതിനെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. കുഞ്ഞിന്റെ ജെന്റർ റിവീൽ കഴിഞ്ഞ ഉടൻ തന്നെ ഞങ്ങളുടെ ആനിവേഴ്സറിയാണ്.
ഞങ്ങൾ ദൂരെ എവിടെ എങ്കിലും പോയി സെലിബ്രേറ്റ് ചെയ്യാമെന്ന് കരുതിയാണ് ഇരുന്നത്. പക്ഷെ ഇവിടെ വിന്ററാണ്. അതുകൊണ്ട് ട്രാവൽ ചെയ്യുന്നത് അത്ര സെയ്ഫല്ലെന്ന് തോന്നിയതുകൊണ്ട് ഇവിടെ തന്നെ ആഘോഷിക്കാമെന്ന് കരുതി. ഞങ്ങൾ ആദ്യമായാണ് ഞങ്ങളുടെ ആനിവേഴ്സറി സെലിബ്രേറ്റ് ചെയ്യാൻ പോകുന്നത്. ആറ് വർഷത്തിനിടെ ആദ്യമായി വിവാഹ വാർഷികം ആഘോഷിക്കുന്നു.

അതുപോലെ ജീവിതത്തിലേക്ക് വരുന്ന രണ്ടാമത്തെ കുഞ്ഞും. ആരുടേയും ജീവിതത്തിൽ ഇങ്ങനൊന്നും ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു. എല്ലാം നല്ലതാകുമെന്ന വിശ്വാസത്തോടെ മുന്നോട്ട് പോകുന്നു എന്നാണ് യോജി പറഞ്ഞത്. എല്ലാം ഓക്കെയാവുകയാണെങ്കിൽ ഏഴ്, എട്ട് മാസം കഴിയുമ്പോൾ നാട്ടിൽ സെറ്റിലാകുമെന്ന് കരുതുന്നു എന്നും യോജി കൂട്ടിച്ചേർത്തു.
മൂന്നാമത്തെ കുഞ്ഞിനെ പറ്റിയുള്ള പ്ലാനിങ്ങിനെ കുറിച്ച് സംസാരിക്കാൻ യോജി തുടങ്ങിയതും തൻവി തടഞ്ഞു. ഇതോടെ പരിപാടി നിർത്തി ഞാൻ. അടുത്തത് എന്നൊന്നുമില്ല. സൗദിയ്ക്കോ എവിടെയാന്ന് വെച്ചാൽ പൊയ്ക്കോളൂ എന്നായിരുന്നു തൻവിയുടെ മറുപടി. യോജിയും യുകെയിൽ ചെറിയൊരു ജോലി സംഘടിപ്പിച്ച് കഴിഞ്ഞു. തൻവിയുടെ മാതാപിതാക്കൾ തൻവി കുട്ടിയായിരുന്നപ്പോൾ തന്നെ വിവാഹമോചിതരായി.
സിന്ധു കൃഷ്ണയുടെ മാതാപിതാക്കളാണ് തൻവിയെ വളർത്തിയത്. തൻവിയുടെ അച്ഛൻ കുറച്ച് വർഷങ്ങൾക്ക് മുമ്പ് മരിച്ചു. അമ്മ രണ്ടാമത് മറ്റൊരു വിവാഹം കഴിച്ചു. ആ ബന്ധത്തിൽ രണ്ട് ആൺമക്കളുമുണ്ട്. തൻവി നാട്ടിൽ വരുമ്പോൾ സിന്ധു കൃഷ്ണയ്ക്കും കുടുംബത്തിനും ഒപ്പമാണ് സമയം ചിലവഴിക്കാറ്. തൻവിയും ദിയയും സമപ്രായക്കാരാണ്. ഓമി വരും മുമ്പ് കൃഷ്ണകുമാർ കുടുംബത്തിലെ പൊന്നോമന തൻവിയുടെ മകൻ ലിയാനായിരുന്നു.


Click it and Unblock the Notifications











