ആദ്യം എത്തിയ ക്രിസ്ത്യാനി, കൃഷ്ണകുമാർ ഫാമിലിക്ക് മതം പണ്ടേ വിഷയമല്ല, എല്ലാത്തിനും ഒപ്പം അമ്മൂമ്മ; വീഡിയോ!

By Desk

കൃഷ്ണ സിസ്റ്റേഴ്സിന്റെ വ്ലോ​ഗുകളിലൂടെയാണ് തൻവി സുധീർ ഘോഷിനെ എല്ലാവർക്കും പരിചയം. സിന്ധു കൃഷ്ണയുടെ സഹോദരിയുടെ മകളാണ് തൻവി. ദിയയുടെ വിവാഹത്തിൽ തൻവിയും മകൻ ലിയാനുമായിരുന്നു ദിയയുടെ സഹോദരിമാർക്കൊപ്പം നിറഞ്ഞ് നിന്നത്. ഇരുത്തിയൊന്ന് വയസിലായിരുന്നു തൻവിയുടെ വിവാഹം. അത് പ്രണയ വിവാഹമായിരുന്നു. കൊല്ലം സ്വദേശിയും ക്രിസ്ത്യനുമായ ആൽവി എന്ന യോജിയാണ് തൻവിയുടെ ഭർത്താവ്.

ഒരിടയ്ക്ക് ഭർത്താവുമായി അകന്ന് കഴിയുകയായിരുന്നു തൻവി. അടുത്തിടെയാണ് എല്ലാ പ്രശ്നങ്ങളും പറഞ്ഞ് തീർത്ത് ഇരുവരും വീണ്ടും ഒരുമിച്ച് ജീവിച്ച് തുടങ്ങിയത്. ഇപ്പോഴിതാ പ്രണയകഥ പങ്കുവെച്ചിരിക്കുകയാണ് തൻവിയും യോജിയും. ഓൺലൈൻ വഴി കണ്ടുമുട്ടി തുടങ്ങിയതാണ് ഇരുവരുടേയും പ്രണയം. രജിസ്റ്റർ വിവാഹമായിരുന്നു എന്നും തൻവിയും യോജിയും പറയുന്നു.

Tanvi Sudheer Ghosh
Photo Credit: Tanvi Sudheer Ghosh / instagram

വലിയ ലവ് സ്റ്റോറിയൊന്നും അല്ല. ഒരു നോർമൽ ലവ് സ്റ്റോറിയാണ്. ഒന്നര വർഷത്തെ കഥയാണ്. ഓൺലൈനിലാണ് മീറ്റ് ചെയ്തത്. ​ഗെയിം കളിക്കുമായിരുന്നു. അങ്ങനെയാണ് പരിചയപ്പെടുന്നത്. കാനഡയിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു ഞാൻ. യോജി സൗദിയിൽ റി​ഗിൽ ജോലി ചെയ്യുകയായിരുന്നു. ആദ്യമായി യോജി നാട്ടിൽ വന്നപ്പോഴാണ് ആദ്യമായി നേരിട്ട് കണ്ടത്.

അവധിക്ക് നാട്ടിൽ വന്നശേഷം ഞങ്ങൾ ഡെയ്ലി മീറ്റ് ചെയ്യുമായിരുന്നു. ഒരുമിച്ച് ഒരുപാട് യാത്രകൾ പോയിട്ടുണ്ട്. പപ്പ മരിച്ച് പോയെന്ന് പറഞ്ഞാണ് യോജി എമർജൻസി ലീവെടുത്ത് എന്നെ കാണാൻ നാട്ടിൽ വന്നിട്ടുള്ളത്. തിരുവനന്തപുരവും കൊല്ലവും തമ്മിൽ നല്ല ​ദൂരമുണ്ട്. യോജി തിരുവനന്തപുരത്ത് റൂമെടുത്ത് നിൽക്കുന്നത് പോലെയായിരുന്നു. അന്ന് ഭയങ്കര പ്രേമമായിരുന്നു. അതുകൊണ്ടാണ് ഞങ്ങൾ ഇപ്പോൾ വീണ്ടും റീകണക്ടായത്.

പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മുതൽ അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഒപ്പമാണ് നിന്നിരുന്നത്. ബികോമും പഠിച്ചു. അപ്പൂപ്പനോടും അമ്മൂമ്മയോടുമാണ് യോജിയുടെ കാര്യം ആദ്യം പറയുന്നത്. യോജിയുടെ വീട്ടിൽ അവർ പോയി. എനിക്ക് അന്ന് 21 വയസേയുള്ളു. അതുകൊണ്ട് ഇപ്പോൾ കല്യാണം നടത്തേണ്ടെന്ന തീരുമാനത്തിലായിരുന്നു എന്റെ കുടുംബം. യോജിയെ കാനഡയ്ക്ക് കൊണ്ടുവരണമെന്നുള്ളതുകൊണ്ടാണ് വിവാഹം പെട്ടന്ന് നടത്തിയത്.

പിന്നീട് അഞ്ച് വർഷം കഴിഞ്ഞാണ് ഞാൻ നാട്ടിലേക്ക് തിരിച്ച് പോയത്. ഒരു സുപ്രഭാതത്തിൽ എന്തും വരട്ടെയെന്ന് കരുതിയാണ് ഞങ്ങൾ കല്യാണം കഴിച്ചത്. പിന്നെ കൊവിഡ് വന്നു തൻവി പറഞ്ഞു. തൻവി വയറും വെച്ച് കാനഡയിൽ ഒറ്റയ്ക്ക് ജീവിക്കുന്നത് എനിക്ക് ടെൻഷനായിരുന്നു. നാല്, അ‍ഞ്ച് മാസം ​ഗർഭിണിയായിരുന്നപ്പോൾ‌ മഞ്ഞത്ത് തെന്നി വീണിട്ടുണ്ട്.

Tanvi Sudheer Ghosh
Photo Credit: Tanvi Sudheer Ghosh / instagram

പിന്നീട് എട്ട് മാസമായപ്പോൾ ടബ്ബിൽ തെന്നി വീണു. ആദ്യമൊന്നും തൻവി പറയുമായിരുന്നില്ല. സംഭവം നടന്ന് നാല്, അഞ്ച് ദിവസം കഴിഞ്ഞെ പറയൂ. രജിസ്റ്റർ വിവാഹമായിരുന്നു. ഇന്റർകാസ്റ്റ് മാരേജായിരുന്നു. കാനഡയിലേക്ക് വരുമ്പോൾ തന്നെ ​തൻവി ​ഗർഭിണിയായിരുന്നു യോജി കൂട്ടിച്ചേർത്തു. കാനഡയിൽ വന്ന് ലൈഫ് സ്റ്റാർട്ട് ചെയ്യാമെന്നാണ് കരുതിയത്.

പക്ഷെ അതിനിടയിൽ ഒരുപാട് പ്രശ്നങ്ങൾ ഞങ്ങൾക്ക് ഇടയിലുണ്ടാവുകയായിരുന്നു. പ്രശ്നം എല്ലാം പരിഹരിച്ച് ഇപ്പോൾ ഞങ്ങൾക്കിടയിൽ ആ പഴയ സ്നേഹമുണ്ട്. വീട്ടുകാർക്ക് ആദ്യം ഞങ്ങളുടെ വിവാഹത്തിന് താൽപര്യമില്ലായിരുന്നു. രണ്ട് മതത്തിൽപ്പെട്ടവരാണെങ്കിലും അതിനെ ചൊല്ലിയുള്ള പ്രശ്നങ്ങൾ ഞങ്ങൾക്കിടയിൽ ഇല്ല. ഞാൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ല. കുഞ്ഞിനും മതമില്ല.

തൻവിയുടെ വിശ്വാസങ്ങളെ ഞാൻ എതിർക്കാറുമില്ല ഇരുവരും പറഞ്ഞു. അഹാനയുടെ പങ്കാളിയാകാൻ പോകുന്ന ഛായാ​ഗ്രഹകൻ നിമിഷ് രവിയും ക്രിസ്ത്യാനിയാണ്. ദിയയുടെ സ്ഥാപനത്തിൽ നിന്നും സാമ്പത്തീക തട്ടിപ്പ് നടത്തിയവർ ജാതി നോക്കി പെരുമാറുന്നവരാണ് കൃഷ്ണ കുമാർ ഫാമിലിയെന്ന് ആരോപിച്ചിരുന്നു. എന്നാൽ കൃഷ്ണകുമാറിന്റെ മക്കളുടേയും സിന്ദുവിന്റെ മകളുടെ പങ്കാളിയേയും കണ്ടാൽ മനസിലാകും കൃഷ്ണകുമാർ ഫാമിലിക്ക് മതം പണ്ടേ വിഷയമല്ലെന്നത്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X