'ഡിവോഴ്സിന് വേണ്ടി പല അഡ്വക്കേറ്റ്സിനേയും സമീപിച്ചു, മോന്റെ ഒറ്റ ചോദ്യം കൊണ്ട് ഒരുമിക്കാമെന്ന് തീരുമാനിച്ചു'
കൃഷ്ണകുമാർ കുടുംബാംഗമായ ദിയയുടേയും അഹാനയുടേയും കസിനായ തൻവി സുധീർ ഘോഷ് ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഏറെ ആഗ്രഹിച്ച ജീവിതം ഇപ്പോൾ തൻവിക്ക് കിട്ടി കഴിഞ്ഞു. തെറ്റിദ്ധാരണകൾ എല്ലാം മാറി ഭർത്താവും തൻവിയും വീണ്ടും ഒരുമിച്ച് ജീവിക്കാൻ തുടങ്ങി. വിവാഹമോചനത്തിന്റെ വക്ക് വരെ എത്തിയതായിരുന്നു ഇരുവരും. അവിടെ നിന്നാണ് തെറ്റുകൾ ഏറ്റുപറഞ്ഞും പരസ്പരം മനസിലാക്കിയും ഇരുവരും വീണ്ടും ഒരുമിച്ചത്.
ഇപ്പോഴിതാ യോജിയുമായി പിണങ്ങാനുണ്ടായ കാരണം മുതൽ വീണ്ടും ഒരുമിക്കാനുണ്ടായ സാഹചര്യം വരെ പുതിയ യുട്യൂബ് വീഡിയോയിലൂടെ തൻവി പങ്കുവെച്ചു. വീണ്ടും ഒരുമിച്ചശേഷം തൻവിയിൽ കണ്ട മാറ്റങ്ങൾ എന്തൊക്കെയാണെന്ന ചോദ്യത്തിന് യോജിയാണ് ആദ്യം മറുപടി പറഞ്ഞത്. പണ്ടുള്ളത് പോലെ വഴക്കുണ്ടാക്കുന്നില്ല. ഡിമാന്റ് ചെയ്യാറില്ല. കിട്ടുന്നതിൽ ഹാപ്പിയാണ്. ഫെമിനൈൻ സൈഡ് കൂടുതൽ കാണിക്കാൻ തുടങ്ങി.

അതുപോലെ എപ്പോഴും ഹെൽപ്പ് ചോദിക്കും. നല്ല മാറ്റങ്ങളാണ് സംഭവിച്ചതെല്ലാമെന്ന് യോജി പറഞ്ഞു. 2019 ഡിസംബർ 16ന് ആയിരുന്നു വിവാഹം. ഇന്റർകാസ്റ്റ് മാരേജായിരുന്നു. രജിസ്റ്റർ ഓഫീസിൽ പോലും സ്പെഷ്യൽ കാറ്റഗറിയിലായിരുന്നു ഞങ്ങൾ. ജനുവരിയിൽ കാനഡയിൽ വരാൻ തയ്യാറെടുക്കുകയായിരുന്നു ഞാൻ.
അതിന് മുമ്പ് വിവാഹം കഴിച്ചാൽ സ്പോസ് വിസയിൽ യോജിയേയും കൂടി കൊണ്ടുവരാമല്ലോയെന്ന് കരുതിയാണ് വിവാഹം വേഗം നടത്തിയത്. കൊവിഡ് കാരണം വിസ റിജക്ടായി. യോജിക്ക് എനിക്കൊപ്പം വരാനായില്ല. അതോടെയാണ് ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പ് ഞങ്ങൾക്കിടയിൽ വർക്കൗട്ടായില്ല. മോൻ കൂടിയുള്ളതുകൊണ്ടാണ് പ്രശ്നം ഉണ്ടായതും ഞങ്ങൾക്കിടയിൽ ഡിസ്കണക്ഷൻ വന്നതും.
ഞങ്ങളുടെ ഹണിമൂൺ ബേബിയാണ് ലിയാനെന്ന് തൻവി പറഞ്ഞു. യോജി സൗദിയിൽ ക്രെയിൻ ഓപ്പറേറ്ററായിരുന്നു. അതാണ് യോജിയുടെ പ്രൊഫഷൻ. ആ ഒരു ലൈഫ് സ്റ്റൈലിൽ നിന്നാണ് യോജി എനിക്കൊപ്പം കാനഡയിൽ സെറ്റിലാകാൻ വന്നത്. പൈസ ഉണ്ടാക്കണം എന്ന രീതിയായിരുന്നു യോജിക്ക്. ഭാര്യയും ഭർത്താവും ഒരുമിച്ച് നിൽക്കണം എന്നതാണ് എനിക്കിഷ്ടം.
ഞങ്ങളുടെ ലൈഫ് സ്റ്റൈൽ വ്യത്യസ്തമായിരുന്നു. അതാണ് കണക്ഷനിൽ പ്രശ്നം വന്നത്. ഇനി ഞങ്ങൾ പിരിയില്ല. മുമ്പ് ഞാൻ കേൾക്കാൻ തയ്യാറായിരുന്നില്ല. അതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഇപ്പോൾ ഞങ്ങൾ കമ്യൂണിക്കേറ്റ് ചെയ്യുന്നുണ്ട്. കിഡ്സിന് അച്ഛനും അമ്മയും വേണമെന്നതിന് കാനഡയിൽ പ്രിഫറൻസുണ്ട്. ഡിവോഴ്സിന് സമീപിക്കുമ്പോൾ അതിനാണ് പ്രാധാന്യം. അതുകൊണ്ട് യോജി ലിയാനോട് സംസാരിച്ച് തുടങ്ങി. മുമ്പ് വീക്ക്ലി ആണ് സംസാരിച്ചിരുന്നത്.

പിന്നെ അവന് എപ്പോഴും യോജിയോട് സംസാരിക്കണമെന്നായി. കൂടാതെ ഒരു ദിവസം വൈ യു ഗയ്സ് ആർ നോട്ട് സ്റ്റെയിങ് ടുഗെതർ എന്ന ചോദ്യം അവൻ ചോദിച്ചു. അതോടെയാണ് ഒരുമിച്ച് ജീവിക്കാമെന്ന് തീരുമാനിച്ചത്. ഫ്രണ്ട്സിന്റെ പാരന്റ്സ് ഒരുമിച്ചാണ് സ്കൂളിൽ കൊണ്ടുവിടാനും കൂട്ടാനും വരുന്നത് എന്നൊക്കെ അവൻ പറഞ്ഞത് കേട്ടപ്പോൾ ഞങ്ങൾക്ക് വിഷമമായി. യോജി ഇനി തിരിച്ച് പോകുന്നില്ല. എന്റെ പഠനം കഴിഞ്ഞു. ഡിഫിക്കൽട്ടായ ജോബും തീർന്നു.
പിആറും കിട്ടി. മാത്രമല്ല ഇപ്പോൾ ഞാൻ ഭയങ്കര ഓപ്പൺ മൈന്റഡാണ്. കമ്യൂണിക്കേഷന്റെ കാര്യത്തിലും ഓപ്പണാണ്. ഉള്ളിന്റെ ഉള്ളിൽ ഒരുമിച്ച് ജീവിക്കണമെന്ന് ഞങ്ങൾക്ക് രണ്ട് പേർക്കും ഉണ്ടായിരുന്നു. രണ്ടുപേരും അവനവന്റെ ശരികൾ പിടിച്ച് നിൽക്കുകയായിരുന്നു. ഇപ്പോൾ രണ്ടുപേരും മെച്വേർഡായി. ഞാൻ ഒരു രൂപപോലും ലോയറിന് വേണ്ടി ചില വാക്കിയിട്ടില്ല.
എല്ലാം ഒറ്റയ്ക്ക് ചെയ്യാൻ കഴിവുണ്ട്. യോജിക്ക് അതില്ല. ഡിവോഴ്സിന് വേണ്ടി യോജി പല അഭിഭാഷകരേയും നിരന്തരം വിളിക്കുമായിരുന്നു. കപ്പിൾ ടാറ്റുപോലും നീക്കം ചെയ്യാൻ തീരുമാനിച്ചിരുന്നു. പക്ഷെ മനസ് സമ്മതിച്ചില്ല. ഒന്നര വർഷത്തോളം ഡേറ്റ് ചെയ്ത ശേഷമാണ് ഞങ്ങൾ വിവാഹിതരായതെന്നും തൻവി പറഞ്ഞു.


Click it and Unblock the Notifications