ആദ്യ മൂന്ന് മാസം കുഴപ്പമില്ലാതെ പോയി! പ്രഗ്നന്‍സിയില്‍ തന്‍വി നേരിട്ടത്! തുറന്നുപറച്ചിലുമായി യോജി
വ്‌ളോഗിലൂടെയായി ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് തന്‍വി. ലിയാന് കൂട്ടായി കുഞ്ഞനിയത്തിയാണ് വരാന്‍ പോവുന്നതെന്നുള്ള വിശേഷം നേരത്തെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ യോജിക്കൊപ്പമായൊരു പ്രാങ്ക് വീഡിയോയായിരുന്നു കാണിച്ചത്. ബാഗ് പാക്കിംഗ് വീഡിയോ എടുക്കാനെന്ന് പറഞ്ഞായിരുന്നു യോജിയെ വിളിച്ചത്. പ്രഗ്നന്‍സിയില്‍ ചെയ്യാത്ത കാര്യങ്ങളെക്കുറിച്ചാണ് പറയുന്നത്. പുള്ളിയുടെ പ്രതികരണം എങ്ങനെയാണെന്ന് അറിയാമല്ലോ. വളരെ എളുപ്പമായിരുന്നു എനിക്ക്. പ്രഗ്നന്റാണെന്ന് പോലും അറിയുന്നുണ്ടായിരുന്നില്ല. അതിരാവിലെ എഴുന്നേറ്റ് വര്‍ക്കൗട്ടിന് പോവുമായിരുന്നു. കറക്റ്റാണെന്നായിരുന്നു യോജി പറഞ്ഞത്.
അതിന് ശേഷം ബ്രേക്ക്ഫാസ്റ്റും, യോജിക്ക് കൊണ്ടുപോവേണ്ട ലഞ്ചും റെഡിയാക്കും. ഇതൊക്കെ എപ്പോള്‍ എന്ന് യോജി ചോദിച്ചപ്പോള്‍ നിങ്ങള്‍ ഭയങ്കര ഉറക്കമല്ലേ, അതുകൊണ്ട് അറിയാത്തതാണെന്നായിരുന്നു തന്‍വി പറഞ്ഞത്. അതെ, ഞാന്‍ അപ്പുറത്തെ വീട്ടിലാണല്ലോ താമസിക്കുന്നതെന്നായിരുന്നു യോജിയുടെ കമന്റ്. ബ്രേക്ക്ഫാസ്റ്റൊക്കെ ഉണ്ടാക്കിയതിന് ശേഷമാണ് ഞാന്‍ യോജിയെ വിളിച്ചുണര്‍ത്തുന്നത്. ചില സമയത്ത് ഫുഡും വാരിക്കൊടുക്കും. വെറുതെ കൈ അഴുക്കാക്കണ്ടല്ലോ. അതെ, ഉത്തമയായ ഭാര്യ.

രാത്രിയില്‍ യോജിക്ക് കാലൊക്കെ വേദനിക്കുന്നതിനാല്‍ ഞാന്‍ മസാജൊക്കെ ചെയ്ത് കൊടുക്കാറുണ്ട്. ചില സമയത്ത് കുളിപ്പിച്ച് കൊടുക്കുകയും ചെയ്യും. ഇതൊക്കെ കഴിഞ്ഞാണ് ഞാന്‍ എന്റെ കാര്യങ്ങള്‍ നോക്കുന്നത്. നീ എനിക്ക് ഇതൊക്കെ എന്നല്ലേയെന്നായിരുന്നു യോജി ചോദിച്ചത്. ഇനി ഞാന്‍ ഇതിന്റെ സത്യാവസ്ഥ പറയാം. ഞാനാണ് രാവിലെ എഴുന്നേല്‍ക്കുന്നത്. തന്‍വി ലേറ്റായാണ് ഉണരുന്നത്. ലിയാനെ റെഡിയാക്കും. തന്‍വിക്കും, ലിയാനും കൊണ്ടുപോവാനുള്ള ഫുഡൊക്കെ ഉണ്ടാക്കിയതിന് ശേഷമാണ് ഞാന്‍ റെഡിയാവുന്നത്. ജോലി കഴിഞ്ഞ് വന്നതിന് ശേഷമാണ് ഞാന്‍ ഡിന്നര്‍ ഉണ്ടാക്കുന്നത്. അതൊക്കെ കഴിഞ്ഞാല്‍ എന്റെ ജോലി മസാജിങ്ങാണ്. പ്രഗ്നന്‍സി എന്ന് തുടങ്ങിയോ ഇതാണ് ഇവിടെ നടക്കുന്നത്.
ആദ്യ മൂന്ന് മാസം കുഴപ്പമില്ലായിരുന്നു. പിന്നെയാണ് ഛര്‍ദ്ദി തുടങ്ങിയത്. പിന്നെ കട്ടില്‍ കണ്ടാള്‍ അവള്‍ ശവമാണ്. കൈ വേദന, കാല്‍ വേദന ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. എല്ലായിടത്തും വേദനയാണ്. ഇതിനിടയില്‍ എണ്ണയൊക്കെയിട്ട് കുളിപ്പിക്കുകയും വേണം. ഇതൊക്കെ കഴിഞ്ഞ് വേണം എനിക്ക് എന്നെ നോക്കാന്‍. കുറച്ച് സാധനങ്ങളൊക്കെ എവിടെയാണെന്ന് അറിയാം. അതെല്ലാം എടുത്ത് തരും. എവിടെയങ്കിലും പോവുകയാണെങ്കില്‍ ഞാന്‍ ഡ്രൈവ് ചെയ്‌തോളാം എന്നാണ് പറയുന്നത്. ഇത്രയുംനാളത്തെ വ്‌ളോഗ് കണ്ടവര്‍ക്ക് അറിയാം, ആരാണ് ഡ്രൈവ് ചെയ്യുന്നതെന്ന്. നീ വണ്ടിയോടിക്കുന്നത് ഇവരാരും കണ്ടിട്ടില്ല ഇതുവരെ എന്നായിരുന്നു യോജിയുടെ കമന്റ്. പ്രഗ്നന്‍സിയില്‍ തന്‍വിയേക്കാളും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ഞാനാണെന്നും യോജി പറയുന്നുണ്ടായിരുന്നു.
എല്ലാ ദിവസവും അമ്മ ജിമ്മില്‍ പോവാറുണ്ടെന്നായിരുന്നു ലിയാനും പറഞ്ഞത്. മമ്മി രാവിലെ എഴുന്നേല്‍ക്കുകയും, കുക്കിംഗ് ചെയ്യാറുണ്ടോയെന്നും ചോദിച്ചപ്പോള്‍ യെസ് എന്നായിരുന്നു ലിയാന്റെ മറുപടി. തന്‍വി സുന്ദരിയായിട്ടുണ്ടെന്നായിരുന്നു കമന്റുകള്‍. യോജി ഒരു പാവം ചെക്കനാണ്. രണ്ടാളും, മക്കളും ഇനിയുള്ള കാലം വളരെ സന്‌ഹേത്തോടെ കഴിയട്ടെ എന്നാശംസിക്കുന്നു. യോജി സത്യങ്ങള്‍ പറഞ്ഞ് ക്ഷീണിച്ചു. അപ്പോള്‍ ചെയ്യുമ്പോഴുള്ള കാര്യം പറയണ്ടല്ലോ. താങ്ങാനാളുണ്ടെങ്കില്‍ തളര്‍ച്ചയുണ്ടാവും. നന്നായി കെയര്‍ ചെയ്യുന്നുണ്ട്. എന്നും രണ്ടുപേരും ഇങ്ങനെ സന്തോഷത്തോടെ കഴിയട്ടെ. ഒരു ഭര്‍ത്താവിന്റെ കടമ നിര്‍വഹിക്കട്ടെ. അപ്പോള്‍ രണ്ടുപേരും സന്തോഷത്തോടെയും, സമാധാനത്തോടെയും കഴിയും. യോജി പറഞ്ഞില്ലെങ്കിലും ഇതൊക്കെ ചെയ്യുന്നുണ്ടെന്ന് അറിയാമെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്.


Click it and Unblock the Notifications















