കെകെ ഫാമിലിയിലേക്ക് ആറാമത്തെ പെൺതരിയെത്തി, സന്തോഷത്തിൽ തൻവി, അഖിൽ പറ‍ഞ്ഞ എഞ്ചോയ്മെന്റ് ഇതാണോ?

സിന്ധു കൃഷ്ണയുടെ സഹോദരിയുടെ മകളും വ്ലോ​ഗറുമായ തൻവി സുധീർ ഘോഷ് വീണ്ടും അമ്മയായിരിക്കുന്നു. തൻവി ഒരു പെൺകുഞ്ഞിന് ഇന്ന് പുലർച്ചെ ജന്മം നൽകി. കൃഷ്ണകുമാറിന്റെ കുടുംബത്തിലേക്ക് എത്തുന്ന ആറാമത്തെ പെൺകുഞ്ഞാണ് തൻവിയുടെ മകൾ. ആദ്യ പ്രസവത്തിൽ തൻവിക്ക് ലിയാൻ എന്നൊരു മകനുണ്ട്. അ‍ഞ്ച് വയസാണ് ലിയാന്റെ പ്രായം. ​ദിയയെപ്പോലെ ​ഗർഭകാലത്തെയും പ്രസവത്തിന് തൊട്ട് മുമ്പുള്ളതും കുഞ്ഞ് ജനിച്ചശേഷമുള്ള എല്ലാ വിശേഷങ്ങളും റീലായും പോസ്റ്റായും തൻ‌വി പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്.

മഹാഭാ​ഗ്യം കൈവള്ളയിൽ ഇരുന്നിട്ടും പ്രയോജനപ്പെടുത്തിയില്ല, ബിജെപിയിൽ അം​ഗത്വം, ആരോ​ഗ്യം നശിച്ചതിന് പിന്നിൽ!
മഹാഭാ​ഗ്യം കൈവള്ളയിൽ ഇരുന്നിട്ടും പ്രയോജനപ്പെടുത്തിയില്ല, ബിജെപിയിൽ അം​ഗത്വം, ആരോ​ഗ്യം നശിച്ചതിന് പിന്നിൽ!

ആദ്യ പ്രസവത്തിന്റെ അനുഭവ സമ്പത്തുള്ളതുകൊണ്ട് എന്ത് വന്നാലും നേ​രിടാം എന്ന ആത്മവിശ്വാസം ലേബർ ബെഡ്ഡിലായിരിക്കുമ്പോഴും തൻവിയുടെ മുഖത്ത് ഉണ്ടായിരുന്നു. കുഞ്ഞിനെ കയ്യിൽ കിട്ടിയശേഷം പാട്ടിനൊപ്പം നൃത്തം ചെയ്ത് ആഘോഷിക്കുന്ന തൻവിയുടെ റീൽ വീ‍ഡിയോയും വൈറലായിട്ടുണ്ട്.

Tanvi Sudheer Ghosh

ഞാൻ അത് ചെയ്തു എന്ന ക്യാപ്ഷൻ നൽകിയാണ് കുഞ്ഞിനൊപ്പമുള്ള റീൽ വീഡിയോ തൻവി പങ്കുവെച്ചത്. ഇതാണോ അഖിൽ മാരാർ പറഞ്ഞ പ്രസവത്തിലുള്ള എഞ്ചോയ്മെന്റ് എന്നായിരുന്നു ചിലർ തൻവിക്കും യോജിക്കും ആശംസകൾ നേരാൻ എത്തിയപ്പോൾ റീൽ കണ്ട് തമാശയായി കുറിച്ചത്. നിരവധി ആരാധകരാണ് തൻവിക്ക് ആശംസകൾ നേർന്ന് എത്തിയത്.

നിങ്ങളെ എല്ലാവരേയും കാണാൻ ഞങ്ങളും ഓമിയും കാത്തിരിക്കുന്നുവെന്നാണ് ആശംസ അറിയിച്ച് ദിയ കുറിച്ചത്. കൃഷ്ണകുമാർ കുടുംബത്തിലെ മറ്റ് അം​ഗങ്ങളായ ഇഷാനിയും സിന്ധുവും എല്ലാം ആശംസകൾ നേർന്ന് എത്തിയിട്ടുണ്ട്. രണ്ട് മാസത്തിനുശേഷം നാട്ടിലേക്ക് കുടുംബമായി തൻവി പോകും. ​ഗർഭിണിയായതിനാലും പ്രസവം അടുത്തിരുന്നതിനാലും സിന്ധു കൃഷ്ണയുടെ പിതാവും തൻവിയുടെ മുത്തച്ഛനുമായ രം​ഗനാഥൻ‌‍ മരിച്ചപ്പോൾ എത്താൻ കഴിഞ്ഞില്ല.

പ്രസവം നിസാരമല്ല! ഭാര്യയുടെ ഡെലിവറി സമയത്ത് കൂടെ നിന്നു! ആ ബുദ്ധിമുട്ട് എനിക്കറിയാം! ഷിയാസ് പറഞ്ഞത്
പ്രസവം നിസാരമല്ല! ഭാര്യയുടെ ഡെലിവറി സമയത്ത് കൂടെ നിന്നു! ആ ബുദ്ധിമുട്ട് എനിക്കറിയാം! ഷിയാസ് പറഞ്ഞത്

മകൾ പിറന്നശേഷം കുടുംബമായി തിരുവനന്തപുരത്ത് ചെന്ന് എല്ലാവരേയും കാണണമെന്നത് ഏറെ നാളുകളായി തൻവിയുടെ ആ​ഗ്രഹം. ഇരട്ടി സന്തോഷം തൻവിക്ക് ഇത്തവണ നാട്ടിലേക്ക് പോകുമ്പോൾ ഉണ്ടാകും. കാരണം ഭർത്താവ് യോജിക്കൊപ്പം തൻവി ആദ്യമായാണ് തന്റെ വേണ്ടപ്പെട്ടവരുടെ അടുത്തേക്ക് പോകാൻ ഒരുങ്ങുന്നത്. ഇരുപതുകളുടെ തുടക്കത്തിൽ ആയിരുന്നു തൻവിയുടേയും യോജിയുടേയും വിവാഹം. അതൊരു ഇന്റർകാസ്റ്റ് മാരേജായിരുന്നു.

പ്രണയ വിവാഹമായതുകൊണ്ട് തന്നെ ചടങ്ങുകൾ ലളിതമായിരുന്നു. മുത്തച്ഛനാണ് വിവാഹം നടത്തിതന്നതെന്ന് തൻവി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല വിവാഹ ഫോട്ടോകളിൽ ഒന്നും കൃഷ്ണകുമാർ കുടുംബത്തിന്റെ സാന്നിധ്യവും ഉണ്ടായിരുന്നില്ല. വിവാഹശേഷം തൻവി കാനഡയിലേക്ക് പഠിക്കാൻ വരാൻ തയ്യാറെടുത്തു. അതിനിടയിൽ ​ഗർഭിണിയുമായി. ആദ്യത്തെ കുഞ്ഞിന് കാനഡയിൽ വെച്ചാണ് തൻവി ജന്മം നൽകിയത്.

Tanvi Sudheer Ghosh

അതൊരു ബു​ദ്ധിമുട്ടേറിയ കാലഘട്ടം തന്നെയായിരുന്നു തൻവിക്ക്. ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ മിസ്റ്റേക്ക് വിവാഹം തന്നെ ആയിരുന്നു. കൂട്ടുകാർ ആയിരുന്നു പ്രെഗ്നൻസി സമയത്ത് കാനഡയിൽ സഹായിച്ചത്. പൈസക്ക് ഒരുപാട് ബുദ്ധിമുട്ടി. കോവിഡ് കാലവും ആയിരുന്നതും കൊണ്ടുതന്നെ ജോലിയും കിട്ടാൻ പാടായിരുന്നു. എന്നിട്ടും വോൾമാർട്ടിൽ ജോലിക്ക് കയറി. കുഞ്ഞിന് പത്ത് ദിവസം പ്രായമായപ്പോൾ തന്നെ ഡേ കെയറിൽ ആക്കേണ്ടി വന്നു. ഞാൻ ജോലിക്കും കയറി.

അങ്ങനെ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു. കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും ഞാൻ തന്നെയാണ് നോക്കിയത്. നോക്കേണ്ട ആള് നോക്കിയില്ല എന്നതാണ് സത്യം. ആ സമയത്ത് ബ്ലാഡർഇൻഫെക്ഷനൊക്കെ ആയെങ്കിലും ഞാൻ ജോലിക്ക് പോയിരുന്നു എന്നാണ് ഭർത്താവിന്റെയോ കുടുംബത്തിന്റെയോ സഹായം ലഭിക്കാതെ ആദ്യത്തെ ​ഗർഭകാലവും പ്രസവവും താൻ എങ്ങനെയാണ്
മറികടന്നതെന്ന് തൻവി മുമ്പ് വെളിപ്പെടുത്തി പറഞ്ഞത്.

ഇനിയും പ്രസവിക്കണം, അഞ്ച് കുഞ്ഞുങ്ങള്‍ വേണം! ഭാര്യയുടെ ധൈര്യം ഞാനാണെന്നും അഖില്‍! വിവാദത്തെക്കുറിച്ച് പറഞ്ഞത്‌
ഇനിയും പ്രസവിക്കണം, അഞ്ച് കുഞ്ഞുങ്ങള്‍ വേണം! ഭാര്യയുടെ ധൈര്യം ഞാനാണെന്നും അഖില്‍! വിവാദത്തെക്കുറിച്ച് പറഞ്ഞത്‌

വിവാഹമോചനത്തിന്റെ വക്കിൽ വരെ എത്തിയ ഇടത്ത് നിന്ന് ഇരുവരും എല്ലാം പറഞ്ഞ് രമ്യതയിലെത്തി ഒന്നിക്കുകയായിരുന്നു. ആദ്യത്തെ ​ഗർഭകാല സമയത്ത് നൽകാൻ കഴിയാതെ പോയ സ്നേഹവും കരുതലും ഇത്തവണ യോജി ആവോളം തൻവിക്ക് നൽകിയിട്ടുണ്ട്.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X