സിന്ധു ​ഗുണ്ടകളെ വിട്ടോ?, ആരെയാണ് ഭയക്കുന്നത്?; അവർക്ക് ഏറ്റവും പ്രിയം എന്നെ, എന്തുണ്ടെങ്കിലും എനിക്കാണ്; തൻവി

കാനഡയിലെ ജീവിതം വിട്ട് താൻ നാട്ടിലേക്ക് വന്നത് അമ്മൂമ്മയെ നോക്കാൻ വേണ്ടിയാണെന്ന് തൻവി സുധീർ ഘോഷ് പറഞ്ഞത് വലിയ രീതിയിൽ വാർത്തയായിരുന്നു. സിന്ധു കൃഷ്ണയും ഭർത്താവും മക്കളും അമ്മൂമ്മയെ നോക്കുന്നില്ലേ എന്നതടക്കമുള്ള ചോ​ദ്യങ്ങൾ ഉയർന്നിരുന്നു. കൃഷ്ണകുമാർ കുടുംബത്തിലെ അം​ഗങ്ങളുടെ സോഷ്യൽമീഡിയ പേജിൽ അടക്കം ഇതിന്റെ പേരിൽ സൈബർ ആക്രമണം വ്യാപകമായിരുന്നു. ഇപ്പോഴിതാ വിവാദങ്ങൾക്കിടെ വീണ്ടും ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് തൻവി.

വേദനിപ്പിക്കാതിരുന്നൂടേ?; അച്ഛനേയും നഷ്ടപ്പെട്ടു അവൻ അനാഥനാകും; നിങ്ങളുടെ തലമുറകളോട് ദൈവം ചോദിക്കാതിരിക്കട്ടെ!
വേദനിപ്പിക്കാതിരുന്നൂടേ?; അച്ഛനേയും നഷ്ടപ്പെട്ടു അവൻ അനാഥനാകും; നിങ്ങളുടെ തലമുറകളോട് ദൈവം ചോദിക്കാതിരിക്കട്ടെ!

ആരും ഫോൺ വിളിക്കാൻ ഇല്ലെന്ന് അമ്മൂമ്മ പറഞ്ഞതിന് കാരണം തന്നെ വിഷമിപ്പിച്ച് നാട്ടിലേക്ക് വരുത്താൻ വേണ്ടിയായിരുന്നുവെന്നും ആരും കാര്യങ്ങൾ തെറ്റിദ്ധരിക്കരുതെന്നും തൻവി പറഞ്ഞു. ഒപ്പം അമ്മൂമ്മയ്ക്കും അപ്പൂപ്പനും താൻ എത്ര പ്രിയപ്പെട്ടതാണെന്നും വീ‍ഡിയോയിൽ തൻവി വിശദീകരിച്ചു.

Tanvi Sudheer Ghosh

സിന്ധുവിന്റെ സഹോദരി സിമിയുടെ മകളാണ് ഇരുപത്തിയേഴുകാരിയായ തൻവി. വിവാഹിതയും രണ്ട് കു‍ഞ്ഞുങ്ങളുടെ അമ്മയുമാണ്. അമ്മൂമ്മയുടെ വിഷമം കണ്ടതുകൊണ്ടാണ് നാട്ടിലേക്ക് വന്നതെന്ന് ഞാൻ കഴിഞ്ഞ വീഡിയോയിൽ പറഞ്ഞിരുന്നു. അത് എല്ലാവരും നെ​ഗറ്റീവായിട്ടാണ് കണ്ടത്. ആര് എന്ത് ചെയ്ത് കൊടുത്താലും അമ്മൂമ്മയ്ക്കും അപ്പൂപ്പനും ഈ ലോകത്ത് എന്നെയായിരുന്നു ഏറ്റവും ഇഷ്ടം.

അതുകൊണ്ടാണ് അവർ എനിക്ക് എല്ലാ കാര്യങ്ങളും ചെയ്ത് തന്നതും ഞാൻ എല്ലാം തിരിച്ച് ചെയ്ത് കൊടുക്കുന്നതും. ആരും ഫോൺ വിളിക്കാൻ ഇല്ലെന്ന് അമ്മൂമ്മ പറഞ്ഞതിന് കാരണം എന്നെ വിഷമിപ്പിച്ച് നാട്ടിലേക്ക് വരുത്താൻ വേണ്ടിയായിരുന്നു. പ്രായമായതുകൊണ്ട് അമ്മൂമ്മയ്ക്ക് ചില ചിട്ടകളുണ്ട്. അതുകൊണ്ട് തന്നെ എല്ലായിടത്തും അഡ്ജസ്റ്റ് ചെയ്ത് നിൽക്കാൻ പറ്റില്ല.

പാരിസ് ഫാഷൻ വീക്കിൽ ഗുരു രൺധാവയുടെ ഗംഭീര അരങ്ങേറ്റം; സ്റ്റൈലിഷ് ലുക്കിൽ താരം തിളങ്ങിയപ്പോൾ!
പാരിസ് ഫാഷൻ വീക്കിൽ ഗുരു രൺധാവയുടെ ഗംഭീര അരങ്ങേറ്റം; സ്റ്റൈലിഷ് ലുക്കിൽ താരം തിളങ്ങിയപ്പോൾ!

കാനഡയ്ക്ക് പോകും മുമ്പ് ഞാനും അമ്മൂമ്മയും തമ്മിലും വഴക്കിട്ടിട്ടുണ്ട്. കാന‍ഡയിൽ ഞാൻ കെയർ ​ഹോമിൽ ജോലി ചെയ്തിട്ടുണ്ട്. സ്പെഷ്യൽ നീഡ്സ് ഉള്ളവരെയാണ് പരിപാലിച്ചിരുന്നത്. അവിടെ ജോലി ചെയ്യാൻ തുടങ്ങിയശേഷമാണ് അമ്മൂമ്മയുടെ ആവശ്യങ്ങളും അമ്മൂമ്മ പറഞ്ഞ കാര്യങ്ങളും അത്ര വലുതല്ലെന്ന് മനസിലായത്. അമ്മൂമ്മ പറഞ്ഞത് ചെറിയ കാര്യങ്ങളാണ്. എന്നിട്ടാണോ ഇക്കാര്യങ്ങളുടെ പേരിൽ ഞാൻ വഴക്ക് കൂടിയതെന്ന് തോന്നിയിട്ടുണ്ട്.

കെയർ ഹോമിലുള്ള ഒരാൾ എന്നോട് പറഞ്ഞത് എന്നെ കൊല്ലുമെന്നാണ്. കണ്ണ് കാണാത്ത അന്തേവാസിയായിരുന്നു. അവരുടെ അവസ്ഥ അങ്ങനെയായതുകൊണ്ട് പറയുന്നതാണ്. അമ്മൂമ്മയും അപ്പൂപ്പനും അവർക്ക് എന്തുണ്ടെങ്കിലും എനിക്കേ തരൂ. അമ്മൂമ്മയ്ക്ക് അപ്പൂപ്പൻ കഴിഞ്ഞാൽ ഈ ലോകത്ത് ഏറ്റവും പ്രിയപ്പെട്ടത് ഞാനാണ്.

Tanvi Sudheer Ghosh

അതുകൊണ്ടാണ് ഞാൻ വന്നത്. അല്ലാതെ വേറെ ആരെയും കുറ്റപ്പെടുത്തുക എന്ന ഉദ്ദേശം എനിക്ക് ഇല്ലായിരുന്നു. അമ്മൂമ്മയുടെ ആവശ്യങ്ങൾക്ക് വേണ്ടി എനിക്ക് പറ്റുന്ന തുകയാണ് ഞാൻ അയച്ചുകൊടുത്തിരുന്നത്. എല്ലാ ചിലവും എന്നെ കൊണ്ട് വഹിക്കാൻ പറ്റാത്തതുകൊണ്ട് ബാക്കി ചിലവുകൾ സിന്ധു അമ്മയൊക്കെയാണ് നോക്കിയതെന്നും തൻവി പറഞ്ഞു.

എന്നാൽ ആദ്യത്തെ വ്ലോ​ഗിലുണ്ടായിരുന്ന സന്തോഷവും ചുറുചുറുക്കം രണ്ടാമത്തെ വീഡിയോയിൽ തൻവിക്ക് ഇല്ലെന്ന് പ്രേക്ഷകരിൽ ചിലർ ചൂണ്ടിക്കാട്ടി. തൻവിക്ക് ഇന്നലെ ഉണ്ടായ ഹാപ്പിനസൊക്കെ പോയല്ലോ. സിന്ധു ഗുണ്ടകളെ വിട്ടോ ?. അതോ അഹാന വഴക്കിട്ടോ?. എന്തിനാണ് തൻവി ഇങ്ങനെ പേടിക്കുന്നത്?. തൻവി സത്യം ഉള്ളതുപോലെ പറഞ്ഞു. അതിൽ കെകെ ഫാമിലി എക്സ്പോസായി.

എന്തിനീ കരച്ചിൽ, എല്ലാം അഭിനയം! ഒടുവിൽ മറുപടി നൽകി അഹാന; തൻവിയുമായി പ്രശ്നത്തിൽ? സംഭവങ്ങളിങ്ങനെ
എന്തിനീ കരച്ചിൽ, എല്ലാം അഭിനയം! ഒടുവിൽ മറുപടി നൽകി അഹാന; തൻവിയുമായി പ്രശ്നത്തിൽ? സംഭവങ്ങളിങ്ങനെ

നിങ്ങൾ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ്. മറ്റുള്ളവരെപ്പോലെ പൈസക്ക് മാത്രം വില കൊടുക്കാതെ മനുഷ്യബന്ധങ്ങൾക്ക് വില കൊടുക്കുന്നു, സിന്ധു തൻവിയെ വഴക്ക് പറഞ്ഞിട്ടുണ്ടെന്നത് വ്യക്തം. തൻവി ആരെയും പിണക്കേണ്ടെന്ന് കരുതി പുതിയ എക്സ്പ്ലനേഷൻ തന്നത് പോലെ തോന്നിയെന്നും കമന്റുകളുണ്ട്. വിമർശനം പെരുകിയപ്പോൾ അഹാന പ്രതികരിച്ച് എത്തിയിരുന്നു.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X