രണ്ട് പെൺമക്കളുടെ അമ്മ എന്നിട്ടും കൊച്ചുമകളെ ആശ്രയിക്കേണ്ട അവസ്ഥ, തൻവി പലതും പറയാതെ പറഞ്ഞു; ചർച്ചയായി വ്ലോ​ഗ്!

സിന്ധു കൃഷ്ണയുടെ സഹോദരി സിമിയുടെ ഏക മകളാണ് തൻവി സുധീർ ഘോഷ്. കാനഡയിൽ സെറ്റിലായിരുന്ന തൻവി ഇപ്പോൾ പ്രവാസ ജീവിതത്തിന് തൽക്കാലത്തേക്ക് ഒരു ഇടവേള നൽകി നാട്ടിൽ തിരിച്ച് എത്തിയിരിക്കുകയാണ്. ഭർത്താവും മക്കളുമായി കാനഡയിൽ താമസിച്ചിരുന്ന വീടും ഒഴിഞ്ഞ് തൻവി എന്തിനാണ് എടുപിടീന്ന് നാട്ടിലേക്ക് വന്നതെന്ന ചർച്ച നടക്കുന്നുണ്ടായിരുന്നു.

ഒഴിഞ്ഞ് മാറിയിട്ടും അവനെ വെറുതെ വിടുന്നില്ല! കിച്ചു വരാതിരുന്നതിന്റെ കാരണം! ഇനിയും ഇട്ട് കൊടുക്കരുത്
ഒഴിഞ്ഞ് മാറിയിട്ടും അവനെ വെറുതെ വിടുന്നില്ല! കിച്ചു വരാതിരുന്നതിന്റെ കാരണം! ഇനിയും ഇട്ട് കൊടുക്കരുത്

പലരും കമന്റ് ബോക്സിലും ഇതേ ചോദ്യം ചോദിച്ച് തുടങ്ങിയതോടെ തൻവി തന്നെ മറുപടിയുമായി എത്തി. അപ്പൂപ്പൻ (സിന്ധു ക‍ൃഷ്ണയുടെ പിതാവ്) മരിച്ചശേഷം അമ്മൂമ്മ ഒറ്റപ്പെട്ടുവെന്നും വിശ്വസ്തരായ ജോലിക്കാരെ പോലും ലഭിക്കുന്നില്ലെന്നും അതിനാൽ അമ്മൂമ്മയുടെ വിഷമം കണ്ടാണ് താൻ നാട്ടിലേക്ക് വന്നത് എന്നാണ് തൻവി പറഞ്ഞത്.

Tanvi Sudheer Ghosh

രണ്ട് പെൺമക്കളാണ് സിന്ധുവിന്റെ മാതാപിതാക്കൾക്ക്. തിരുവനന്തപുരത്ത് തന്നെയാണ് താമസം. കൃഷ്ണകുമാറിനും സിന്ധുവിനും വേ​ഗത്തിൽ എത്തിച്ചേരാൻ കഴിയുന്ന ദൂരത്തിലാണ് സിന്ധുവിന്റെ മാതാപിതാക്കൾ താമസിച്ചിരുന്നതും. അപ്പൂപ്പൻ മരിച്ചശേഷം അമ്മൂമ്മയെ നോക്കാനും അവർക്കൊപ്പം സമയം ചിലവഴിക്കാനും ആരും ഇല്ലാതെയായിയെന്നും അതിനാൽ അമ്മൂമ്മ ഡിപ്രഷനിലേക്ക് വരെ എത്തിചേർന്നുവെന്നും ആ സങ്കടം നിരന്തരം കണ്ട് വേദന തോന്നിയാണ് താൻ കാനഡയിലെ ജീവിതം അവസാനിപ്പിച്ച് എത്തിയത് എന്നും തൻവി വീഡിയോയിൽ പറയുന്നുണ്ട്.

വ്ലോ​ഗ് അതിവേ​ഗത്തിൽ ചർച്ചയായി. സിന്ധുവും കൃഷ്ണകുമാറും നാല് പെൺമക്കളും അടുത്ത് തന്നെയല്ലേ താമസം. എന്നിട്ടും അമ്മൂമ്മയ്ക്ക് ഒറ്റപ്പെടൽ അനുഭവപ്പെടാൻ കാരണം എന്താണ് എന്നായിരുന്നു ചിലർ ചോദിച്ചത്.

ഒറ്റപെടലും ഡിപ്രഷനും, അമ്മൂമ്മ ദിവസവും വിളിച്ച് കരയും, വീട് മുഴുവൻ കുളമായിരുന്നു, അവരുടെ സ്വത്ത് താൽപര്യമില്ല!
ഒറ്റപെടലും ഡിപ്രഷനും, അമ്മൂമ്മ ദിവസവും വിളിച്ച് കരയും, വീട് മുഴുവൻ കുളമായിരുന്നു, അവരുടെ സ്വത്ത് താൽപര്യമില്ല!

രണ്ട് പെൺമക്കളും അവരുടെ ഭർത്താക്കന്മാരും ഉള്ളപ്പോൾ അമ്മൂമ്മയുടെ സംരക്ഷണവും സന്തോഷവും കൊച്ചുമകളായ തൻവിയുടെ മാത്രം ഉത്തരവാദിത്വമായി എങ്ങനെയാണ് മാറിയതെന്ന് ചോദിച്ചവരുമുണ്ട്. പൊതുവെ അമ്മമാർ ഒറ്റപ്പെടലോ വിഷമമോ അനുഭവിച്ചാൽ താൻ പ്രസവിച്ച പെൺമക്കളെയാണ് ആദ്യം വിളിക്കുക. അവരോടാണ് സങ്കടം പങ്കുവെയ്ക്കുക.

എന്നാൽ ഇവിടെ സിന്ധുവിന്റെ അമ്മ ഇമോഷണൽ സപ്പോർട്ടിനായി കൊച്ചുമകളെ ആശ്രയിക്കുന്നുവെങ്കിൽ അതിന് അർത്ഥം അവരുടെ പെൺമക്കൾ വേണ്ട കെയറോ സ്നേഹമോ നൽകാത്തതുകൊണ്ടാകും എന്നും കമന്റുകളുണ്ട്. രണ്ട് പെൺമക്കളുടെ അമ്മ എന്നിട്ടും കൊച്ചുമകളെ ആശ്രയിക്കേണ്ടി വരുന്നുവെന്ന അവസ്ഥ പരിതാപകരമാണെന്ന് കുറിച്ചവരുമുണ്ട്. അമ്മയേയും അച്ഛനേയും സംരക്ഷിക്കുന്നു സ്നേഹിക്കുന്നുവെന്ന തരത്തിൽ സിന്ധു വ്ലോ​ഗ് ചെയ്തത് അഭിനയമായിരുന്നുവോയെന്ന് ചോദിച്ചും ചിലർ എത്തി.

Tanvi Sudheer Ghosh

മകളെ നോക്കാത്ത സ്ത്രീ അമ്മയെ നോക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് കുറിച്ചവരുമുണ്ട്. അത് തൻവിയുടെ അമ്മയെ ഉദ്ദേശിച്ചുള്ളതായിരുന്നു. രണ്ടാം വിവാഹത്തിനുശേഷം മകളെ അച്ഛനേയു അമ്മയേയും ഏൽപ്പിച്ച് സിമി പുതിയ ജീവിതം തുടങ്ങി. അമ്മയെ കുറിച്ച് തൻവി അധികം സംസാരിക്കാറുമില്ല. തന്നെ നോക്കിയതും സ്നേഹിച്ചതും വളർത്തിയതും അപ്പൂപ്പനും അമ്മൂമ്മയുമാണെന്നാണ് തൻവി എപ്പോഴും പറയാറുള്ളത്.

അതുകൊണ്ട് തന്നെയാണ് രണ്ട് വർഷങ്ങൾക്കുശേഷം നാട്ടിൽ തിരിച്ച് വന്നിട്ടും സ്വന്തം അമ്മയുടെ അരികിലേക്ക് പോകാതെ അമ്മൂമ്മയെ തേടി തൻവി എത്തിയത്. തൻവി പലതും പറയാതെ പറഞ്ഞുവെന്നും ഇതെല്ലാം വെളുപ്പിച്ചെടുക്കാൻ കൃഷ്ണകുമാർ ഫാമിലി നന്നായി പിആർ വർക്ക് ചെയ്യേണ്ടി വരുമെന്നും ചിലർ കുറിച്ചു. വ്ലോ​ഗ് ചർച്ചയായതോടെ തൻവി കമന്റ് ബോക്സ് ഓഫ് ചെയ്തു.

അപ്പൂപ്പൻ പോയ അന്ന് മുതൽ ഒറ്റയ്ക്കാണ്, എന്നെ അന്വേഷിക്കാൻ ആരുമില്ല; സിന്ധുവും മക്കളും കാണിച്ചതെല്ലാം പ്രഹസനമോ?
അപ്പൂപ്പൻ പോയ അന്ന് മുതൽ ഒറ്റയ്ക്കാണ്, എന്നെ അന്വേഷിക്കാൻ ആരുമില്ല; സിന്ധുവും മക്കളും കാണിച്ചതെല്ലാം പ്രഹസനമോ?

അച്ഛൻ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ സമയത്ത് വിഷു ആഘോഷിച്ചതിന്റെ പേരിൽ പ്രേക്ഷകർ സിന്ധുവിനേയും കുടുംബത്തേയും വിമർശിച്ചിരുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു സിന്ധുവിന്റെ പിതാവിന്റെ അന്ത്യം. ​ഗർഭിണിയായിരുന്നതിനാൽ തൻവിക്ക് ചടങ്ങിൽ പങ്കെടുക്കാൻ എത്താൻ കഴിഞ്ഞില്ല. തൻവി അന്ന് അപ്പൂപ്പനെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചത് ശ്രദ്ധ നേടിയിരുന്നു.

Read more about: ahaana krishna diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X