ലിയാന് കുശുമ്പൊക്കെ തോന്നാറുണ്ട്! യോജി വളരെ സപ്പോര്‍ട്ടീവ്! പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെക്കുറിച്ച് തന്‍വി

അടുത്തിടെയായിരുന്നു തന്‍വിക്ക് പെണ്‍കുഞ്ഞ് പിറന്നത്. ഗര്‍ഭകാല വിശേഷങ്ങളെല്ലാം കൃത്യമായി വ്‌ളോഗിലൂടെ പങ്കുവെച്ചിരുന്നു തന്‍വി. യോജി കൂടെയുള്ളതിനാല്‍ ഇത്തവണ കുറേക്കൂടി എളുപ്പമായിരുന്നു എല്ലാം. ഗേള്‍ ബേബിയാണ് വരാന്‍ പോവുന്നതെന്ന് നേരത്തെ തന്നെ അറിഞ്ഞിരുന്നു. ലിയാനും ഏറെ ഹാപ്പിയായിരുന്നു. പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയതും, പിന്നീടുള്ള കാര്യങ്ങളെക്കുറിച്ചുമൊക്കെ ഇരുവരും സംസാരിച്ചിരുന്നു. ഇപ്പോഴിതാ പോസ്റ്റ്പാര്‍ട്ടത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് തന്‍വി. എന്ത് തോന്നുന്നു, സത്യം പറഞ്ഞാല്‍ മതി എന്നായിരുന്നു യോജിയോട് തന്‍വി പറഞ്ഞത്. ഭയങ്കര ഇമോഷണലാണ് ഇപ്പോള്‍. പെട്ടെന്ന് കരയും. കരയുമ്പോള്‍ കരയരുതെന്ന് പറയരുത്. നീ കരഞ്ഞോ, കരഞ്ഞ് വിഷമം തീര്‍ത്തോ എന്ന് പറയണമെന്ന് മനസിലാക്കിയതും ഇപ്പോഴാണ്.

ലൈഫ് ഇങ്ങനെയാണ്. നമ്മള്‍ വിചാരിക്കുന്നത് പോലെയല്ലല്ലോ. എല്ലാം ശരിയായി വരും എന്നൊന്നും ഈ ടൈമില്‍ പറയരുത്. ചെറിയ കാര്യങ്ങളാണ്, കരഞ്ഞങ്ങ് തീര്‍ക്കട്ടെ എന്ന് വിചാരിക്കണം. പിന്നെ ഓവര്‍ സ്ട്രസ് വരാതിരിക്കാനായി ഞങ്ങളൊരു ഷെഡ്യൂള്‍ പോലെയാണ് പോവുന്നത്. പകല്‍ ഞാന്‍ ഉറങ്ങും. രാത്രി മോളുടെ കൂടെയിരിക്കും. ലിയാനാണ് ഇപ്പോള്‍ അമ്മയെ വേണ്ടത്. അവരൊന്നിച്ച് ഉറങ്ങും. ഞാനും മോളും അപ്പുറത്തുണ്ടാവും. രാവിലെയാവുമ്പോള്‍ ഞാന്‍ എല്ലാം ചെയ്യും. എല്ലാ കാര്യങ്ങളും ടേണെടുത്താണ് ചെയ്യുന്നത്. അതുകൊണ്ട് അധികം സ്ട്രസ് ഇല്ല. ഒരാള്‍ പ്രശ്‌നമുണ്ടാക്കുമ്പോള്‍ മറ്റെയാള്‍ സൈലന്റായിരിക്കും. ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ ഉറങ്ങാന്‍ പറ്റുന്നുണ്ട്. ഉറങ്ങാന്‍ പറ്റാത്ത ദിവസം പെട്ടെന്ന് ദേഷ്യം വരും, ഇമോഷണലൊക്കെയാവും. മോന്‍ സ്‌കൂളില്‍ പോവുകയും, മോള്‍ ഉറങ്ങുകയും ചെയ്യുന്ന ടൈമില്‍ ഞങ്ങളൊന്നിച്ച് സിനിമയൊക്കെ കാണും. ഞങ്ങളുടേതായ ടൈമും എനിക്ക് കിട്ടുന്നുണ്ട്.

Tanvi Sudheer Ghosh new video goes viral
Photo Credit: Tanvi Sudheer Ghosh / Instagram

ഫിസിക്കല്‍ ആക്റ്റിവിറ്റിയൊന്നും ഞാന്‍ അധികം ചെയ്യാറില്ല. മുലപ്പാല്‍ പമ്പ് ചെയ്ത് വെക്കുന്നതിനാല്‍ എനിക്കത്ര സ്ട്രസ് തോന്നുന്നില്ല. അനിയത്തി വന്നതില്‍ കുറച്ചൊക്കെ അസൂയ പോലെ ലിയാന് തോന്നിയിരുന്നു. കള്ളം പറയേണ്ട കാര്യമല്ല. ഞാനും, അവളുമൊക്കെ വന്നത് പെട്ടെന്ന് ആസപ്റ്റ് ചെയ്യാന്‍ അവന് പറ്റിയിരുന്നില്ല. നിലയ്ക്ക് മാത്രം എല്ലാം വാങ്ങിക്കുന്നു എന്ന് അവന്‍ പറഞ്ഞിരുന്നു. ഡയപ്പറൊഴിച്ച് മറ്റെന്താണ് വാങ്ങിയത്, എന്തെങ്കിലും പറയാമോയെന്ന് ചോദിച്ചപ്പോള്‍ അവന് ഉത്തരമില്ലായിരുന്നു. സോറിയൊക്കെ പറഞ്ഞു ഞങ്ങളോട്. എന്റെ അനിയത്തിയെവിടെ, ഉറങ്ങുകയാണോ എന്ന് ചോദിച്ചാണ് ലിയാന്‍ എഴുന്നേറ്റ് വരുന്നത് തന്നെ. കുഞ്ഞ് കരയുമ്പോള്‍ അവനും നോക്കും.

ക്യാമറ വെച്ചിട്ടുണ്ട് മോളുടെ അവിടെ. കുക്കിംഗിനിടയില്‍ പെട്ടെന്ന് ഓടിച്ചെന്ന് എടുക്കാനാവില്ലല്ലോ. കുഞ്ഞുണ്ടെന്ന് കരുതി ഞങ്ങളുടെ ഇഷ്ടങ്ങളൊന്നും മാറ്റിവെക്കാറില്ല. ഫ്രണ്ട്‌സിനൊപ്പം പുറത്തൊക്കെ പോവാറുണ്ട് ഞാന്‍. നീ പോയി ചില്‍ ചെയ്ത് വാ, ഇവരെ ഞാന്‍ മാനേജ് ചെയ്‌തോളാം. അതുപോലെ തന്‍വിയും പുറത്തൊക്കെ പോവുന്നുണ്ട്. എനിക്ക് മാത്രം മി ടൈം കിട്ടിയിട്ട് കാര്യമില്ല. രണ്ടുപേര്‍ക്കും വേണം. നമ്മളിതുവരെയായി കാര്യപ്പെട്ട് അടിയൊന്നുമായിട്ടില്ല.ഭയങ്കര ഇമോഷണലാവുമ്പോള്‍ ഞാന്‍ ഒറ്റയ്ക്കിരിക്കും. അരമണിക്കൂറിനുള്ളില്‍ ഓക്കെയാവും. ഓവറായിട്ട് സ്ട്രസ് എടുത്താല്‍ പറയാന്‍ പാടില്ലാത്തതോ, വിചാരിക്കാത്തതോ കാര്യങ്ങളായിരിക്കും പുറത്തുവരിക. ലിയാനെ കാര്യങ്ങളൊക്കെ പറഞ്ഞ് മനസിലാക്കാന്‍ പറ്റുന്നുണ്ട്.

തന്‍വിക്ക് ഒരു ദിവസം മാറി നില്‍ക്കണമെങ്കിലും എനിക്ക് അവളെ മാനേജ് ചെയ്യാന്‍ പറ്റും. ഫ്രീസറില്‍ പാല് പമ്പ് ചെയ്ത് വെക്കുന്നത് ചൂടാക്കി കൊടുക്കാറുണ്ട്. അതുപോലെ മോളം കുളിപ്പിക്കുന്നതും ഞാനാണ്. ഡയപ്പറൊക്കെ കൃത്യമായി മാറ്റികൊടുക്കാറുണ്ട്. എനിക്ക് ഈ ഉടുപ്പ് കൊള്ളില്ലെന്ന് പറഞ്ഞ് തന്‍വി വരുമ്പോള്‍ എന്തെങ്കിലും പറഞ്ഞ് യോജി പ്രമോട്ട് ചെയ്യും. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെന്ന് പറയുന്നത് രണ്ടുപേര്‍ക്കുമുള്ള കാര്യമാണ്. തുല്യ ഉത്തരവാദിത്തമായിരിക്കും. അമ്മ തന്നെ ഫീഡ് ചെയ്യണമെന്ന് നിര്‍ബന്ധം പിടിക്കരുത്. എപ്പോഴും അമ്മയുടെ കൂടെ എന്നൊന്നുമില്ല എന്നായിരുന്നു ഇരുവരും പറഞ്ഞത്.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X