മതമില്ല അന്ധവിശ്വാസമില്ല, ഞാൻ ചെറുപ്പത്തിൽ ഹിന്ദുവായിരുന്നു, അച്ഛൻ മുസ്ലീമായി; മകളുടെ ഫോട്ടോ പങ്കിട്ട് തൻവി!
സിന്ധു കൃഷ്ണയുടെ സഹോദരി സിമിയുടെ മകളും കൃഷ്ണ സിസ്റ്റേഴ്സിന്റെ കസിനുമായ തൻവി സുധീർ ഘോഷ് ഇക്കഴിഞ്ഞ ഏപ്രിലിലാണ് രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. കാനഡയിൽ കുടുംബസമേതം സെറ്റിലായ തൻവിക്ക് പെൺകുഞ്ഞാണ് പിറന്നത്. ലിയാൻ എന്നൊരു മകൻ കൂടി തൻവിക്കുണ്ട്. പൊതുവെ നവജാത ശിശുക്കളുടെ ഫോട്ടോകൾ മാതാപിതാക്കൾ ഇരുപത്തിയെട്ടിന്റെ ചടങ്ങൊന്നും കഴിയാതെ പുറത്ത് വിടാറില്ല.
എന്നാൽ പ്രസവിച്ചിട്ട് വെറും പതിനഞ്ച് ദിവസം മാത്രം പിന്നിടുമ്പോൾ മകളുടെ ഫെയ്സ് റിവീൽ ചെയ്യുകയാണ് തൻവിയും ഭർത്താവ് യോജിയും. മകളുടെ ന്യൂ ബോൺ ബേബി ഫോട്ടോഷൂട്ടും ഇരുവരും നടത്തിയിരുന്നു. മകളുടെ ഫെയ്സ് റിവീലിനൊപ്പം ഫോട്ടോഷൂട്ട് വിശേഷങ്ങളും ഇരുവരും പങ്കുവെച്ചു.

ഞങ്ങൾക്ക് വളരെ സ്പെഷ്യലായിട്ടുള്ള വ്ലോഗാണ് ഇത്. നില മോളുടെ ഫെയ്സ് റിവീലിങ്ങാണ്. ഫെയ്സ് റിവീൽ ചെയ്യാതിരുന്നിട്ട് ഒരു കാര്യവുമില്ല. ഈ ഒരു പ്രായത്തിലുള്ള കുട്ടികളുടെ കാര്യങ്ങളൊക്കെ നമുക്ക് മിസ്സാകും. അതുകൊണ്ട് എല്ലാം ക്യാപ്ചർ ചെയ്ത് വെച്ച് കഴിഞ്ഞാൽ അവൾ വലുതായശേഷം കാണിക്കാൻ സാധിക്കും. അതുകൊണ്ടാണ് ഇപ്പോൾ തന്നെ ഫെയ്സ് റിവീൽ ചെയ്യുന്നത്.
നാട്ടിലെത്തി ഫാമിലിക്കൊപ്പം റിവീൽ ചെയ്യാനായിരുന്നു പ്ലാൻ ചെയ്ത് വെച്ചിരുന്നത്. പിന്നെ ആ പ്ലാൻ ഉപേക്ഷിക്കുകയായിരുന്നു. ഇത്തരം കാര്യങ്ങളിൽ വിശ്വസിക്കുന്നവരുമല്ല ഞങ്ങൾ. ഓരോരുത്തർക്കും അവരുടേതായ വിശ്വാസങ്ങളാണ്. കുഞ്ഞിന്റെ മുഖം റിവീൽ ചെയ്താൽ എന്തെങ്കിലും പറ്റുമോയെന്ന അന്ധവിശ്വാസങ്ങളൊന്നും ഇല്ല. ഇതെല്ലാം വിശ്വസിക്കുന്നവരും ഉണ്ടാകും.
ഞാൻ ചെറുപ്പത്തിൽ ഹിന്ദുവായിരുന്നു. പിന്നെ അച്ഛൻ മുസ്ലീമായി. അതുകൊണ്ട് തന്നെ വിശ്വാസങ്ങൾ എനിക്കും കുറവാണ്. ലിയാൻ ജനിച്ച അന്ന് തന്നെ അവന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. മോള് ജനിച്ചിട്ട് പതിനഞ്ച് ദിവസം കഴിഞ്ഞു. ഇനി മുഖം റിവീൽ ചെയ്തില്ലെങ്കിൽ അവളുടെ ന്യൂ ബോൺ ഫോട്ടോഷൂട്ട് ഫോട്ടോകൾ പോസ്റ്റ് ചെയ്യാൻ കഴിയില്ല തൻവി പറഞ്ഞു.
ഞാൻ ക്രിസ്ത്യൻ ഫാമിലിയിലാണ് ജനിച്ചത്. പക്ഷെ വിശ്വാസപരമായ കാര്യങ്ങളിലേക്കൊന്നും ഞാനില്ല. ഞങ്ങളുടേത് ഇന്റർകാസ്റ്റ് മാരേജ് ആയതുകൊണ്ട് രണ്ട് കുഞ്ഞുങ്ങൾക്കും മതമില്ല. അവർ പ്രായപൂർത്തിയായശേഷം ഇഷ്ടമുള്ള മതം തെരഞ്ഞെടുത്തോട്ടെ. മതത്തിൽ വിശ്വസിക്കുന്നതും വിശ്വസിക്കാതിരിക്കുന്നതും അവരുടെ ഇഷ്ടം. ഞങ്ങൾ വിശ്വാസങ്ങൾക്ക് എതിരാണെന്ന് അതിന് അർത്ഥമില്ല യോജിയും പറഞ്ഞു.

ഞങ്ങൾ തന്നെയാണ് ഫോട്ടോഷൂട്ട് നടത്തുന്നത്. അതിനുള്ള ലൈറ്റും പ്രോപ്പർട്ടീസും വാങ്ങി. അല്ലാതെ ഏതെങ്കിലും ടീമിനെ ഏൽപ്പിച്ചാൽ ആയിരത്തിന് മുകളിൽ കനേഡിയൻ ഡോളർ നൽകേണ്ടി വരും. നല്ലൊരു ക്യാമറയും നമുക്കുണ്ട് സ്വന്തമായി ഫോട്ടോഷൂട്ട് ചെയ്യാനുള്ള കാരണം വ്യക്തമാക്കി ഇരുവരും പറഞ്ഞു. യോജിയാണ് കുഞ്ഞിനെ ജനിച്ചപ്പോൾ മുതൽ ഇതുവരേയും കുളിപ്പിക്കുന്നത്.
മോൾ എല്ലാത്തിനോടും സഹകരിച്ചു. മാത്രമല്ല ഫോട്ടോഷൂട്ടിനിടെ അവൾ തന്നെ പല പോസുകളും ചെയ്ത് തന്നു. ഞങ്ങളുടെ ഫാമിലി കംപ്ലീറ്റായിരിക്കുന്നു. അതാണ് ഏറ്റവും വലിയ സന്തോഷമെന്നും ഇരുവരും പറഞ്ഞു. നില എന്നാണ് ഇരുവരും കുഞ്ഞിന് നൽകിയിരിക്കുന്ന ഓമന പേര്. നിലയും യോജിയുടെ പകർപ്പാണെന്നാണ് കമന്റുകൾ. രണ്ടുപേരും അച്ഛൻ കുട്ടികൾ തന്നെ.
തൻവി-യോജി നിങ്ങൾ കഴിഞ്ഞ തവണ മിസ് ആയതെല്ലാം ഇരട്ടിയായി തിരിച്ചു പിടിക്കൂ. മോളും മോനും അച്ഛനെ പോലെയുണ്ട്. എന്തായാലും നന്നായി ഇരിക്കട്ടെ, നില മോൾ സുന്ദരിയായിരിക്കുന്നു. ഫോട്ടോസ് എല്ലാം നന്നായിട്ടുണ്ട് എന്നിങ്ങനെയാണ് വീഡിയോയ്ക്ക് ലഭിച്ച കമന്റുകൾ. വിവാഹമോചനത്തിന്റെ വക്കിൽ നിന്നും ഇരുവരും ചേർന്ന് തിരിച്ച് പിടിച്ചതാണ് ഇന്ന് കാണുന്ന സന്തോഷവും ഒരുമിച്ചുള്ള ജീവിതവും.


Click it and Unblock the Notifications


