ഇത്രകാലം വീട്ടിൽ ഞാൻ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു; ഹൻസികയ്ക്കുശേഷം കൃഷ്ണകുമാർ കുടുംബത്തിലേക്ക് ഒരു പെൺതരി!

സിന്ധു കൃഷ്ണയും മക്കളുമെല്ലാം യുട്യൂബ് ചാനലുമായി ആക്ടീവായതോടെ കൃഷ്ണകുമാർ കുടുംബത്തിലെ അം​ഗങ്ങളും അവരുമായി അടുത്ത് നിൽക്കുന്നവരും എല്ലാം പ്രേക്ഷകർക്ക് സുപരിചിതരായി മാറി. അത്തരത്തിൽ സിന്ധുവിന്റെയും മക്കളുടേയും വ്ലോ​ഗുകളിലൂടെ ശ്രദ്ധേയയായതാണ് സിന്ധുവിന്റെ സഹോദരിയുടെ മൂത്ത മകൾ തൻവി സുധീർ ഘോഷ്. വിവാഹശേഷം പഠിക്കാനായി കാനഡയിലേക്ക് പോയ തൻവി ഭർത്താവിനും മകനുമൊപ്പം അവിടെ സെറ്റിൽഡാണ്.

തന്റെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് തൻവി. ഒരാഴ്ച മുമ്പ് കുഞ്ഞിന്റെ ജെന്റർ അറിയാനുള്ള ടെസ്റ്റ് നടത്തിയിരുന്നു. പക്ഷെ എന്തായിരുന്നു റിസൽട്ട് എന്നത് ജെന്റർ റിവീൽ പാർട്ടി നടത്തിയാണ് തൻവിയും ഭർത്താവ് യോജിയും വെളിപ്പെടുത്തിയത്. സുഹൃത്തിന്റെ നേതൃത്വത്തിലാണ് തൻവി ആഘോഷമായി ജെന്റർ റിവീൽ പാർട്ടി സംഘടപ്പിച്ചത്.

Tanvi Sudheer Ghosh
Photo Credit: Tanvi Sudheer Ghosh / instagram

നേരിട്ട് പോയി പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും തൻവിക്ക് ഇനി പിറക്കാൻ പോകുന്ന കുഞ്ഞിന്റെ ജെന്റർ റിവീൽ പാർട്ടിയിൽ മനസുകൊണ്ട് സിന്ധുവും മക്കളും എല്ലാം പങ്കാളികളായിരുന്നു. മാത്രമല്ല കുഞ്ഞിന്റെ ജെന്റർ ​തൻവിയുടെ ലക്ഷണങ്ങൾ വെച്ച് പ്രവചിക്കുകയും ചെയ്തിരുന്നു. സിന്ധുവിന്റെ അമ്മ ആൺകുട്ടിയായിരിക്കും തൻവിക്ക് എന്നാണ് പ്രവചിച്ചത്.

അച്ഛൻ പെൺകുട്ടിയാണെന്നാണ് ​ഗസ് ചെയ്തത്. കുടുംബത്തിൽ ഇപ്പോൾ ബോയ്സ് സീസണാണ് എന്നതുകൊണ്ട് തൻവിയുടെ മാതാപിതാക്കളും ഇഷാനിയും എല്ലാം ആൺകുഞ്ഞായിരിക്കും എന്നാണ് പ്രവചിച്ചത്. തൻവിയുടെ സഹോദരങ്ങളായ റിഷാനും മാഹിനും വരുന്നത് വരെ ഞങ്ങളുടെ കുടുംബത്തിൽ പിറന്നതെല്ലാം പെൺകുഞ്ഞുങ്ങളായിരുന്നു. അമ്മു, ഓസി, ഞാൻ, ഹൻസു,‍ തൻവി എല്ലാം.

ഈ ജനറേഷനിൽ ഇതുവരെ പിറന്നത് രണ്ടും ആൺകുട്ടികളല്ലേ... ലിയാനും ഓമിയും. അതുകൊണ്ട് ഇനി വരാൻ പോകുന്ന കുഞ്ഞും ആൺകുട്ടിയായിരിക്കുമെന്ന് തോന്നുന്നു എന്നാണ് ഇഷാനി പറഞ്ഞത്. അതേസമയം സിന്ധുവും കൃഷ്ണകുമാറും അഹാനയും ദിയയും ഹൻസികയും എല്ലാം ​ഗേൾ ബേബിയായിരിക്കും തൻവിക്കെന്നാണ് പ്രവചിച്ചത്. അത് തന്നെ സത്യമായി. ബോയ്സ് സീസൺ ആണെന്ന് എല്ലാവരും പറയുന്നുണ്ട്.

പക്ഷെ എനിക്ക് തോന്നുന്നത് പെൺകുട്ടി ആയിരിക്കും എന്നാണ്. ലിയാനെ ​ഗർഭിണിയായിരുന്നതുപോലെയല്ല ഇപ്പോഴത്തെ തൻവിയുടെ ​ഗർഭകാലം... വ്യത്യാസങ്ങളുണ്ട്. ഛർദ്ദി അടക്കമുണ്ട് എന്നാണ് സിന്ധു പറഞ്ഞത്. തൻവിക്ക് പെൺകുഞ്ഞ് പിറന്ന് കാണാനാണ് ആ​ഗ്രഹമെന്നാണ് അഹാന പറഞ്ഞത്. പെൺകുഞ്ഞായിരിക്കുമെന്ന ​ഗട്ട് ഫീലിങ് ദിയയ്ക്കും ഉണ്ടായിരുന്നു.

Tanvi Sudheer Ghosh
Photo Credit: Tanvi Sudheer Ghosh / instagram

തൻവി ​ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ മുതൽ പെൺകുഞ്ഞായിരിക്കണം എന്നാണ് യോജിയുടെ ആ​ഗ്രഹം. ഇപ്പോൾ ഒരു ആശ്വാസമുണ്ട്. എനിക്കൊരു കൂട്ടായി. വീട്ടിൽ ഞാൻ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. വൈകീട്ട് ആറ് മണി കഴിഞ്ഞാൽ ആർക്കും എന്നെ വേണ്ട. എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ തന്നെ ലിയാൻ അവന്റെ അമ്മയെ ആവശ്യപ്പെടും. എന്റെ മോള് വരട്ടെ. ആദ്യമെ ഞാൻ മോളെ എന്റെ സൈഡിലാക്കും.

പെൺകുഞ്ഞിനെ വളർത്തുന്നത് എങ്ങനെയാണെന്ന് പഠിക്കണം എന്നാണ് കുഞ്ഞിന്റെ ജെന്റർ അറിഞ്ഞശേഷം യോജി പറഞ്ഞത്. മനസിൽ ചെറിയൊരു ചിന്തയുണ്ടായിരുന്നു. വല്ലാതെ ഞാൻ പാട് പെടുന്നുണ്ട്. അതുകൊണ്ട് പെൺകുഞ്ഞായിരിക്കുമെന്ന് തോന്നി. എനിക്ക് മാച്ചിങ് ഡ്രസ്സിടാൻ ഒരാളായി എന്നായിരുന്നു തൻവിയുടെ പ്രതികരണം. കാനഡയിലേക്ക് ആദ്യമായി വരുമ്പോൾ തൻവി ലിയാനെ ​ഗർഭിണിയായിരുന്നു.

​ഗർഭകാലത്ത് മാത്രമല്ല പ്രസവ സമയത്തും അതിനുശേഷവുമെല്ലാം തൻവി ഒറ്റയ്ക്കായിരുന്നു. നാല് വയസുവരെ മകനെ തൻവി കുടുംബത്തിന്റെയോ ഭർത്താവിന്റെയോ സഹായമില്ലാതെയാണ് വളർത്തിയത്. ആ സമയങ്ങളിൽ ഭർത്താവ് യോജിയുമായി അകൽച്ചയിലായിരുന്നു തൻവി.

വിവാഹമോചനത്തിന്റെ പടിക്കൽ വരെ എത്തിയ ദാമ്പത്യം ഇരുവരും ചേർന്ന് തിരികെ പിടിച്ചിട്ട് കുറച്ച് മാസങ്ങളെ ആയിട്ടുള്ളു. ഹൻസികയ്ക്കുശേഷം കൃഷ്ണകുമാർ കുടുംബത്തിൽ പിറക്കാൻ പോകുന്ന പെൺതരിയാണ് തൻവിയുടെ മകൾ.

More from Filmibeat

Read more about: ahaana krishna diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X