പെൺകുഞ്ഞിനെയാണ് ആഗ്രഹം... തൻവിയും മോനും ഭയങ്കര കൂട്ടാണ്, പെൺമക്കൾക്ക് അപ്പനോടാണ് അടുപ്പമെന്ന് കേട്ടിട്ടുണ്ട്!
അഹാന കൃഷ്ണയുടെ കസിൻ സിസ്റ്ററായ തൻവി സുധീർ ഘോഷ് കൃഷ്ണകുമാർ കുടുംബത്തിന്റെ ഫോളോവേഴ്സിന് സുപരിചിതയാണ്. കാനഡയിൽ കുടുംബസമേതം സെറ്റിൽഡായ തൻവിയും ഭർത്താവ് യോജിയും രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. കഴിഞ്ഞ ദിവസം ഇരുവരും കുഞ്ഞിന്റെ ജെന്റർ അറിയാനുള്ള അൾട്രാ സൗണ്ട് ടെസ്റ്റ് നടത്തിയിരുന്നു. പക്ഷെ ജെന്റർ റിവീൽ പാർട്ടി കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഉള്ളതുകൊണ്ട് തന്നെ ഇരുവരും അത് അന്നേ അറിയൂ.
സുഹൃത്തിന്റെ കയ്യിലാണ് റിസൽട്ട് ഇരുവരും ഏൽപ്പിച്ചിരിക്കുന്നത്. ഇരുവർക്കും ലിയാൻ എന്നൊരു അഞ്ച് വയസുകാരൻ മകനുണ്ട്. ആദ്യത്തെ അൾട്ര സൗണ്ടിന് പോവാൻ റെഡിയാവുകയാണ്. ഇന്ന് കുഞ്ഞിന്റെ ജെന്ററും അറിയും. പക്ഷെ അത് ഞങ്ങൾ നോക്കുകയില്ല. സുഹൃത്തായ ഡെബിയുടെ കയ്യിൽ കൊടുക്കും.

ജെന്റർ റിവീൽ പാർട്ടി പ്ലാനിലുണ്ട്. പതിനാലാം തിയ്യതിയാണ് ജെന്റർ റിവീൽ പാർട്ടി നടക്കുക. ലിയാനോട് ബേബിയുടെ സ്കാനിങ്ങിന് പോവുകയാണെന്ന് പറഞ്ഞപ്പോൾ ഇന്ന് കുഞ്ഞ് വരുമോ, കാണാൻ പറ്റുമോ എന്നൊക്കെയായിരുന്നു അവന് അറിയേണ്ടിയിരുന്നത്. മൂന്ന് മാസം കൂടി കഴിയണമെന്ന് പറഞ്ഞ് ഞാൻ ആശ്വസിപ്പിച്ചു പുതിയ വിശേഷങ്ങൾ വ്ലോഗിൽ പങ്കിട്ട് തൻവി സംസാരിച്ച് തുടങ്ങി. പതിനഞ്ച് മിനിറ്റ് നേരത്തെ വരണമെന്ന് പറഞ്ഞിരുന്നു.
ആശുപത്രി അധികൃതർ പറഞ്ഞത് അനുസരിച്ച് നമ്മൾ എത്തിയിട്ടുണ്ട്. ആദ്യമായാണ് ഞാൻ ഒരു സ്ഥലത്ത് നേരത്തെ എത്തുന്നത്. കല്യാണത്തിന് പോലും ഞാനും യോജിയും ലേറ്റായാണ് എത്തിയത്. അൾട്ര സൗണ്ട് ചെയ്തപ്പോൾ വീഡിയോ എടുക്കാൻ കഴിഞ്ഞില്ല. അവിടെ ക്യാമറ അനുവദിക്കില്ല. കുഞ്ഞ് കാലും കെട്ടിവെച്ച് കിടക്കുകയായിരുന്നു.
അവർ അൾട്ര സൗണ്ട് ചെയ്യുന്ന മെഷീൻ വെച്ച് വയറിൽ ഇളക്കിയാണ് ജെന്റർ അറിയാനുള്ള ടെസ്റ്റ് ചെയ്തത്. ജെന്റർ അറിയാഞ്ഞിട്ട് യോജിക്ക് സമാധാനമില്ല. പക്ഷെ എന്ത് ചെയ്യാം ഇപ്പോൾ പറയാൻ പറ്റില്ല. കാത്തിരുന്നേ പറ്റു. ഡെബിയെ റിസൽട്ട് ഏൽപ്പിച്ചിട്ടുണ്ട്. അൾട്രാ സൗണ്ടിനുശേഷം കിട്ടിയ ഫോട്ടോ വെച്ച് ഗൂഗിളിൽ സർച്ച് ചെയ്ത് ജെന്റർ അറിയുമെന്ന വാശിയിലാണ് യോജി.
അൾട്രാ സൗണ്ട് ടെക്നീഷ്യന്മാർക്ക് എന്തെങ്കിലും ഡൗട്ട് ഉണ്ടെങ്കിൽ യോജിയോട് ചോദിച്ചാൽ മതി. അവൻ എല്ലാം ഗൂഗിളിൽ നോക്കി പഠിച്ചു. പാർട്ട് വണ്ണാണിത്. വൈകാതെ കുഞ്ഞിന്റെ ജെന്റർ റിവീൽ ചെയ്തുള്ള വീഡിയോ വരും. ജെന്റർ പാർട്ടി ഡെ വരെ കാത്തിരിക്കണം. കുഞ്ഞ് ഹെൽത്തിയാണെന്നതിൽ സന്തോഷമുണ്ട്. ജെന്റർ റിവീൽ പാർട്ടിക്ക് ഒരുപാട് പേരെ ക്ഷണിച്ചിട്ടുണ്ട്. ഇത്തവണ എല്ലാം യോജിക്ക് എക്സ്പീരിയൻസ് ചെയ്യാം.

കുഞ്ഞിനെ പരിപാലിക്കുന്ന കാര്യങ്ങളെല്ലാം ഞങ്ങൾ പ്ലാൻ ചെയ്ത് തുടങ്ങി. ജെന്റർ അറിഞ്ഞിട്ട് വേണം കുഞ്ഞിനായി ഓരോ സാധനങ്ങൾ വാങ്ങിക്കാൻ. ന്യൂട്രലായി കുറച്ച് സാധനങ്ങൾ വാങ്ങി എന്നും തൻവി പറഞ്ഞു. പിന്നീട് യോജിയാണ് സംസാരിച്ചത്. ആദ്യത്തെ കുഞ്ഞുണ്ടായ സമയത്ത് ഒന്നിനും തൻവിക്കൊപ്പം എനിക്ക് പോകാൻ പറ്റിയില്ല. അതുകൊണ്ട് ഇപ്രാവശ്യം എല്ലാ അപ്പോയിൻമെന്റിനും കൂടെയുണ്ട് ഞാൻ.
ഈ മാസത്തെ ചെക്കപ്പ് രണ്ട് ദിവസം കഴിഞ്ഞുണ്ട്. രണ്ടാമത്തെ കുഞ്ഞാണെങ്കിലും ആദ്യത്തെ അനുഭവമാണ്. ഒരു പെൺകുഞ്ഞ് പിറക്കണമെന്നാണ് എനിക്ക്. തൻവിയും ലിയാനും ഭയങ്കര കമ്പനിയാണ്. എനിക്കും ഒരു കമ്പനി വേണമെന്ന് ആഗ്രഹം. പെൺകുട്ടിയാണെങ്കിൽ അച്ഛന്മാരോട് കൂടുതൽ അടുപ്പം ഉണ്ടാകുമെന്നാണല്ലോ. എന്റെ ചേച്ചിക്ക് അപ്പനോടാണ് കാര്യം. പിന്നെ ആണായാലും പെണ്ണായാലും കുഴപ്പമില്ല.
തൻവിയുടെ അപ്പൂപ്പനോടും അമ്മൂമ്മയോടും ചോദിച്ചപ്പോൾ ആൺകുഞ്ഞ് പിറന്ന് കാണാനാണ് ആഗ്രഹമെന്ന് പറഞ്ഞു. ലിയാന് കൂട്ടാകുമല്ലോ. ലിയാന് പെൺകുഞ്ഞിനെയാണ് ഇഷ്ടം. മൈ സിസ്റ്റർ എന്നവൻ പറഞ്ഞ് തുടങ്ങി എന്ന് യോജിയും പറഞ്ഞു.


Click it and Unblock the Notifications











