വിഷമങ്ങളെല്ലാം ഉള്ളിലൊതുക്കി തന്‍വി! കുഞ്ഞതിഥി എത്തും മുന്‍പൊരു ആഘോഷം! ബേബി ഷവര്‍ വീഡിയോ വൈറല്‍
രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് തന്‍വി. പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവായത് മുതലുള്ള കാര്യങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെയായി പങ്കിടുന്നുണ്ടായിരുന്നു. ലിയാന്‍ ചേട്ടനാവുന്ന സന്തോഷത്തിലാണ്. ഗേള്‍ ബേബിയാണ് വരാന്‍ പോവുന്നതെന്നുള്ള വിവരം നേരത്തെ അറിഞ്ഞിരുന്നു ഇവര്‍. വിദേശത്തായതിനാല്‍ സ്‌കാനിംഗ് സമയത്ത് തന്നെ ജെന്‍ഡര്‍ പറഞ്ഞിരുന്നു. ദിവസങ്ങളെണ്ണി കാത്തിരിക്കുന്നതിനിടയിലായിരുന്നു അപ്രതീക്ഷിതമായി സങ്കടവാര്‍ത്ത എത്തിയത്. കുട്ടിക്കാലത്ത് അപ്പൂപ്പനും, അമ്മൂമ്മയ്ക്കുമൊപ്പമായിരുന്നു തന്‍വി. അപ്പൂപ്പന് ആരോഗ്യപ്രശ്‌നങ്ങളൊക്കെയുണ്ടായിരുന്നുവെങ്കിലും ഇത്ര പെട്ടെന്ന് പോവുമെന്ന് കരുതിയതല്ല. അവസാനമായൊന്ന് കാണാന്‍ പോലും കഴിഞ്ഞില്ല. ആ വിഷമം തന്‍വി പങ്കുവെച്ചിരുന്നു.
കുഞ്ഞതിഥി അധികം വൈകാതെ തന്നെ എത്തും. അതിന് മുന്നോടിയായി ബേബി ഷവറും, വളകാപ്പും നടത്തുന്നുണ്ട്. ഇന്ത്യനും കുറച്ച് വെസ്റ്റേണുമായാണ് ചടങ്ങ്. കുറച്ച് കനേഡിയന്‍സും, ഇന്ത്യക്കാരുമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. എല്ലാവരെയും ഒരുപോലെ പരിഗണിക്കേണ്ടതല്ലേയെന്നും തന്‍വി പറഞ്ഞിരുന്നു. വ്‌ളോഗിലൂടെയായി ബേബി ഷവറിന്റെ തയ്യാറെടുപ്പുകളെക്കുറിച്ചും പറഞ്ഞിരുന്നു. ലിയാനെയും കൂട്ടി പുറത്ത് പോവാനായിരുന്നു തീരുമാനിച്ചത്. ഞാന്‍ വരുന്നില്ല, എനിക്ക് ഡേ കെയറില്‍ പോയി ഫ്രണ്ട്‌സിനൊപ്പം കളിക്കാനാണ് ഇഷ്ടമെന്നായിരുന്നു അവന്‍ പറഞ്ഞത്. അത് ശരിയാണ്, അവന്‍ വന്നാല്‍ കടകളിലൊക്കെ കയറി ഇറങ്ങുമ്പോള്‍ ബോറടിക്കും. കാര്‍ സീറ്റ് സൈഡ് മാറ്റിയിരുന്നു. അതെന്താണ് മാറ്റിയതെന്നൊക്കെ ചോദിച്ചിരുന്നു.

ഇടയിലൊരു അപകടമുണ്ടായപ്പോള്‍ ലിയാന്റെ സൈഡിലായിരുന്നു ഇടിച്ചത്. അതുകൊണ്ട് കൃത്യ സ്ഥാനത്ത് തന്നെ അത് വെച്ചു. ഇനി നാട്ടിലേക്ക് വരുമ്പോള്‍ കാര്‍ സീറ്റൊക്കെ കൊണ്ടായിരിക്കും ഞങ്ങള്‍ വരുന്നത്. സാരിയുടുക്കാന്‍ അറിയില്ലെങ്കിലും പാറുവായിരുന്നു ഞാന്‍ ചെയ്യാം എന്ന് പറഞ്ഞത്. പ്ലീറ്റ്‌സൊക്കെ എടുത്ത് വെച്ചാല്‍ എളുപ്പത്തില്‍ ചെയ്യാമല്ലോ. അവര്‍ക്ക് കുര്‍ത്തിയാണ് വേഷം. അവരുടെ കളറുകളുമായി നല്ല മാച്ചാണെന്നും തന്‍വി പറഞ്ഞിരുന്നു. ഇനി ഞാന്‍ സാരിയുടുക്കാന്‍ പഠിച്ചിട്ട് വേണം മോളെ പഠിപ്പിക്കാന്‍ എന്നായിരുന്നു യോജി പറഞ്ഞത്. അമ്മൂമ്മയുടെ അടുത്ത് നിന്ന് പഠിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍, അമ്മൂമ്മയ്ക്ക് അറിയില്ലായിരുന്നു.
പൊതുവെ എല്ലാവരും ലൈറ്റ് കളറാണ് തിരഞ്ഞെടുക്കുന്നത്. ഞാന്‍ ഒരു വെറൈറ്റിക്ക് വേണ്ടി ഡാര്‍ക്ക് കളറാണ് തിരഞ്ഞെടുത്തത്. എനിക്ക് കൂടുതല്‍ ചേരുന്നതും അതാണ്. പറ്റുന്ന പോലെ തന്നെ മെഹന്ദിയും ഇട്ടിരുന്നു തന്‍വി. ഈ സമയത്ത് എനിക്കിത്രയൊക്കെയേ പറ്റുള്ളൂവെന്ന് തന്‍വി പറയുന്നുണ്ടായിരുന്നു. രണ്ട് കൈയ്യിലും വരയ്ക്കുന്നത് ഇപ്പോള്‍ നടക്കില്ല. ആഗ്രഹിച്ചത് പോലെ തന്നെ എല്ലാ ഒരുക്കങ്ങളും നടത്തി ചടങ്ങ് ഗംഭീരമാക്കുകയായിരുന്നു ഇവര്‍. മാച്ചിംഗ് ഡ്രസിലായിരുന്നു എല്ലാവരും. വളരെ നന്നായി തന്നെ സാരിയുടുപ്പിച്ചു. ഇനിയുള്ള കാര്യങ്ങളും വ്‌ളോഗിലൂടെയായി കാണിക്കാമെന്നായിരുന്നു തന്‍വി പറഞ്ഞത്.


Click it and Unblock the Notifications











