പാസ്റ്റ് സംസാരിച്ച് അടിയുണ്ടാക്കില്ലെന്ന് തീരുമാനിച്ചു, പ്രശ്നങ്ങൾ ഒരുവിധം സോൾവ് ചെയ്തു, ഒരുമിച്ച് താമസം; തൻവി

ദിയ കൃഷ്ണയുടെ കസിൻ തൻവി സുധീർ ഘോഷ് കൃഷ്ണ കുമാർ കുടുംബത്തിലെ അം​ഗങ്ങളുടെ വ്ലോ​ഗുകൾ സ്ഥിരമായി കാണുന്നവർക്ക് സുപരിചിതയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തൻവി കാന‍ഡയിൽ സെറ്റിൽഡാണ്. വിവാഹിതയും ഒരു ആൺകുഞ്ഞിന്റെ അമ്മയുമായ തൻവിയ്ക്കും യുട്യൂബ് ചാനലുണ്ട്. വിവാഹം കഴിഞ്ഞശേഷമാണ് തൻവി പഠനത്തിനായി കാനഡയിലേക്ക് പോയത്. പ്രതീക്ഷിച്ചതുപോലൊരു ദാമ്പത്യമായിരുന്നില്ല തൻവിക്ക് ലഭിച്ചത്.

ഭർത്താവ് യോജി അബ്രഹാമുമായി ഏറെ കാലമായി അകന്ന് കഴിയുകയായിരുന്നു തൻവി. മകൻ ലിയാനെ പ്രസവിച്ചപ്പോൾ പോലും താൻ ഒറ്റയ്ക്കാണ് എല്ലാ കാര്യങ്ങളും മാനേജ് ചെയ്തതെന്നും പ്രസവശേഷം പത്ത് ദിവസം കഴിഞ്ഞപ്പോൾ തന്നെ ജോലിയിൽ പ്രവേശിച്ചുവെന്നും തൻവി വെളിപ്പെടുത്തിയിരുന്നു. മകന്റെ കാര്യങ്ങളെല്ലാം കഴിഞ്ഞ നാല് വർഷത്തിലേറെയായി തൻവി ഒറ്റയ്ക്കാണ് ചെയ്തിരുന്നത്.

Tanvi Sudheer
Photo Credit: Tanvi Sudheer / yoji abraham

കുഞ്ഞിനെ കാണാൻ യോജി വന്നത് പോലും മൂന്ന് വർഷങ്ങൾക്കുശേഷമായിരുന്നു. ഒത്തുപോകാൻ കഴിയില്ലെന്ന് മനസിലായപ്പോൾ ഇരുവരും വിവാഹ​മോചനത്തിന് വേണ്ടിയുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ പിരിയും മുമ്പ് സംസാരിച്ച് തീർക്കാൻ പറ്റുന്ന പ്രശ്നങ്ങളാണെങ്കിൽ അത് അത്തരത്തിൽ പരിഹരിക്കാൻ ശ്രമിക്കൂവെന്ന നിർദേശത്തെ തുടർന്ന് ഇരുവരും കൗൺസിലിങിന് വിധേയരായി.

ആ കൗൺസിലിങിനും ഒത്തുതീർപ്പ് ചർച്ചകൾക്കും ശേഷം തെറ്റിദ്ധാരണകൾ മാറിയതിനാൽ ഒരുമിച്ച് മുന്നോട്ട് പോകാൻ ഇരുവരും തീരുമാനിച്ചു. വിവാഹമോചനം വേണ്ടെന്ന് തീരുമാനിച്ചുവെന്ന് കഴിഞ്ഞ ദിവസമാണ് തൻവി വീഡിയോയിലൂടെ അറിയിച്ചത്. യോജിയും കാനഡയിൽ തന്നെയാണ് താമസം. എന്നാൽ ഇരുവരുടേയും താമസ സ്ഥലങ്ങൾ തമ്മിൽ നാലായിരം കിലോമീറ്റർ ദൂരമുണ്ട്.

പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതിനാൽ ഭാര്യയ്ക്കും മകനുമൊപ്പം താമസിക്കാൻ യോജി തൻവിക്ക് അടുത്തേക്ക് വരാൻ തീരുമാനിച്ചു. പുതിയ വ്ലോ​ഗ് വീഡിയോയിലാണ് ഇനി മുതൽ തങ്ങൾ മൂന്നുപേരും ഒരുമിച്ച് ഒരു കുടുംബമായിട്ടാകും താമസിക്കുകയെന്ന് തൻവി വെളിപ്പെടുത്തിയത്. മിസ് ചെയ്യുന്നുണ്ടെന്നും ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ കൊള്ളാമായിരുന്നുവെന്നും ഞങ്ങൾ യോജിയോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

രണ്ട് ദിവസം മുമ്പാണ് അത് പറഞ്ഞത്. ഇന്നലെ ആൾ അവിടെ നിന്ന് ഇവിടേക്ക് വരാൻ തിരിച്ചിട്ടുണ്ട്. ലിയാന്റെ ബർത്ത്‍ഡെ പുള്ളിയുടെ സ്ഥലത്ത് പോയി സെലിബ്രേറ്റ് ചെയ്യാനായിരുന്നു ഇരുന്നത്. പക്ഷെ പുള്ളി ഇങ്ങോട്ട് വരുന്നത് കൊണ്ട് ഞങ്ങൾ ആ ഫ്ലൈറ്റ് ടിക്കറ്റ് കാൻസൽ ചെയ്തു. മിക്കവാറും അടുത്ത ദിവസം ഇവിടെ എത്തും. ഞങ്ങൾ താമസിക്കുന്ന സ്ഥലത്ത് നിന്നും നാലായിരം കിലോമീറ്റർ അപ്പുറത്താണ് പുള്ളി താമസിക്കുന്നത്. എനിക്ക് മിക്സ്ഡ് ഫീലിങ്സാണ്.

Tanvi Sudheer
Photo Credit: Tanvi Sudheer / yoji abraham

സൂപ്പർ എക്സൈറ്റഡാണോ?, എന്താണ് സംഭവിക്കുന്നത് എന്നൊന്നും മനസിലാകുന്നില്ല. എന്തായാലും വരുമ്പോൾ കാണാം. പുള്ളിയോട് വരുന്ന വഴിക്കുള്ള വ്ലോ​ഗ് എടുക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട്. പുള്ളിയെ എന്റെ ലീസിൽ ഉൾപ്പെടുത്താൻ പ്ലാനിട്ടുണ്ട്. അവരെ വിളിച്ച് പുള്ളിക്കാരൻ വരുന്ന കാര്യം ഞാൻ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.

പേപ്പർ കൊണ്ടുവന്നാൽ എല്ലാം ശരിയാക്കാം എന്നാണ് അവരും പറഞ്ഞത്. ഇപ്പോൾ ആലോചിക്കുമ്പോൾ ഞാൻ എക്സൈറ്റഡാണ്. ലിയാൻ അതിനേക്കാൾ എക്സൈറ്റഡാണ്. തിയ്യതി എത്രയായി എന്ന് അന്വേഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. പ്രശ്നങ്ങൾ ഒരുവിധം സോൾവ് ചെയ്തു. അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ച് പാസ്റ്റ് സംസാരിച്ച് അടിയുണ്ടാക്കില്ലെന്ന് തീരുമാനിച്ചു. മിസ് കമ്യൂണിക്കേഷനായ കാര്യങ്ങളും ഞങ്ങൾ സംസാരിച്ചുവെന്നും തൻവി പറയുന്നു.

കുറച്ച് ഷർട്സ് നോക്കിയപ്പോൾ ഇഷ്ടപ്പെട്ടു. ഇതുവരെ യോജിക്ക് വേണ്ടി ഞാൻ ഒന്നും വാങ്ങിയിട്ടില്ല. രണ്ടും കൽപ്പിച്ച് ഒരു ഷർട്ട് വാങ്ങി. ലിയാനും അത് ഇഷ്ടപ്പെട്ടുവെന്നും തൻവി പറഞ്ഞു. ഒരുമിക്കാൻ തീരുമാനിച്ച തൻവിക്കും ഭർത്താവിനും ആശംസകൾ നേർന്ന് നിരവധി പേരാണ് എത്തിയത്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X