അന്ന് ഇതൊന്നും ചെയ്യാനായില്ല! കുറവുകളെല്ലാം പരിഹരിച്ച് യോജി! സന്തോഷനിമിഷങ്ങളെക്കുറിച്ച് തന്‍വി
സിന്ധു കൃഷ്ണയുടെ സഹോദരിയുടെ മകളായ തന്‍വി സുധീര്‍ഘോഷും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. യൂട്യൂബ് ചാനലിലൂടെയായി എല്ലാ വിശേഷങ്ങളും പങ്കുവെക്കുന്നുണ്ട്. ലിയാന് കൂട്ടായി കുഞ്ഞനിയത്തി വരാന്‍ പോവുന്ന സന്തോഷത്തിലാണ് ഇവരെല്ലാം. യോജി തിരികെ വന്നതും, ലിയാന്റെ സന്തോഷത്തെക്കുറിച്ചുമൊക്കെ നേരത്തെ തന്‍വി വാചാലയായിരുന്നു. വിദേശത്തായതിനാല്‍ തുടക്കത്തില്‍ തന്നെ ജെന്‍ഡര്‍ അറിഞ്ഞിരുന്നു. ആഗ്രഹിച്ചത് പോലെ തന്നെ ഗേള്‍ ബേബിയാണ് വരാന്‍ പോവുന്നത്. ഞങ്ങള്‍ അറിഞ്ഞ കാര്യം നിങ്ങളുമായി പങ്കിടുന്നു, അത് മറച്ചുവെക്കണമെന്ന് തോന്നിയില്ലെന്നും തന്‍വി തുറന്നുപറഞ്ഞിരുന്നു.
പ്രസവ ശേഷമായി നാട്ടിലേക്ക് വരണമെന്നാണ് പ്ലാന്‍. അപ്പൂപ്പന്റെ അപ്രതീക്ഷിത വേര്‍പാട് അറിഞ്ഞപ്പോള്‍ വരാനാവാത്ത സങ്കടവും തന്‍വി പങ്കുവെച്ചിരുന്നു. അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പമായിരുന്നു കുട്ടിക്കാലം. അവരാണ് എല്ലാ കാര്യങ്ങളും നോക്കിയത്. മകള്‍ ജനിച്ച ശേഷം അപ്പൂപ്പനെ കൊണ്ട് കാണിക്കണമെന്നൊക്കെയായിരുന്നു പ്ലാന്‍. ബേബി വരുന്നതിന് മുന്നെയായി ബേബി ഷവര്‍ ഗംഭീരമായി നടത്തിയിരുന്നു ഇവര്‍. വിദേശികളും, ഇന്ത്യക്കാരുമായി നിരവധി പേരായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. സാരിയായിരുന്നു തന്‍വി തിരഞ്ഞെടുത്ത വേഷം. കുര്‍ത്തിയിലായിരുന്നു യോജിയും ലിയാനും.

രസകരമായ ഗെയിമുകളും ബേബി ഷവറിനിടെ നടത്തിയിരുന്നു. ആ നല്ല നിമിഷങ്ങളായിരുന്നു പുതിയ വ്‌ളോഗിലൂടെ പങ്കിട്ടത്. ഗെയിമുകളൊക്കെ രസകരമായിരുന്നു. വന്നവരെല്ലാം എല്ലാത്തിലും പങ്കെടുത്തിരുന്നു. അതിന് ശേഷമായി കിട്ടിയ ഗിഫ്റ്റുകളും കാണിച്ചിരുന്നു തന്‍വി. കുഞ്ഞുടുപ്പുകളും, ജാക്കറ്റും, ഷൂവും തുടങ്ങി കുഞ്ഞിന് വേണ്ട പ്രൊഡക്ടുകളെല്ലാം പ്രിയപ്പെട്ടവര്‍ സമ്മാനിച്ചിരുന്നു. കാനഡയില്‍ നിന്നും വന്ന ശേഷം ഡെബി എപ്പോഴും കൂടെയുണ്ടാവാറുണ്ട്. അമ്മയെപ്പോലെ കൂടെ നിന്ന് എന്നെയും മോനെയും നോക്കിയതാണ് അവര്‍. ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും അവരൊപ്പമുണ്ടായിരുന്നു.
ആദ്യമായി ഗര്‍ഭിണിയായപ്പോള്‍ ഈ ചടങ്ങുകളൊന്നും നടത്താന്‍ പറ്റിയിരുന്നില്ല. ആ കുറവുകളൊക്കെ ഇപ്പോള്‍ നികത്തുന്നുണ്ട്. അന്ന് കൊവിഡായിരുന്നു. ഞാന്‍ ്സ്ഥലത്തില്ലായിരുന്നു. ഇനിയൊരു രണ്ട് വയസുവരെ കുഞ്ഞിനൊന്നും വാങ്ങിക്കേണ്ടതില്ല. അത്രയും നല്ല ഗിഫ്റ്റുകളാണ് കിട്ടിയത്. എല്ലാ കാര്യങ്ങളിലും ഫ്രണ്ട്‌സ് കൂടെയുണ്ടായിരുന്നു.


Click it and Unblock the Notifications











