ഡെലിവറി കഴിഞ്ഞിട്ട് നാളുകള്‍! വിശ്രമിച്ചില്ലെങ്കില്‍ നടുവേദന! ഇപ്പോഴത്തെ അവസ്ഥ വിവരിച്ച് തന്‍വി

പ്രസവം കഴിഞ്ഞിട്ട് ദിവസങ്ങളായിട്ടേയുള്ളൂവെങ്കിലും അങ്ങനെ വിശ്രമിച്ചിരിക്കാന്‍ പറ്റുന്നില്ലെന്ന് തന്‍വി പറയുന്നു. മോളെയും, മോനെയും നോക്കാന്‍ യോജിയും ഞാനും മാത്രമേയുള്ളൂ. മോന് സ്‌കൂളുണ്ട്. എല്ലായ്‌പ്പോഴും ഇഷ്ട ഭക്ഷണം പാചകം ചെയ്ത് കഴിക്കാന്‍ പറ്റാറില്ല. ഇത്തവണ യോജി എന്തൊക്കെയോ പ്ലാന്‍ ചെയ്തിരുന്നു. അതനുസരിച്ചാണ് പാചകം. വീട്ടിലിരുന്ന് മടുത്തിരുന്നു തന്‍വിക്ക്. അങ്ങനെയാണ് സാധനം വാങ്ങിക്കാന്‍ പോയപ്പോള്‍ അവരെയും കൂടെക്കൂട്ടിയത്. ഒരു ദിവസം കഷ്ടപ്പെട്ടാല്‍ ഒരാഴ്ച നന്നായി പോവും. കുറേ സംഭവങ്ങള്‍ പാചകം ചെയ്ത് വെക്കാറുണ്ടെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. ഗര്‍ഭകാലത്ത് ചില ഭക്ഷണങ്ങളൊന്നും കഴിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഡെലിവറി കഴിഞ്ഞപ്പോള്‍ മുതല്‍ അതെല്ലാം കഴിച്ച് തുടങ്ങിയിരുന്നു. യോജിക്കൊപ്പമായി തന്‍വിയും ജോലി ചെയ്യുന്നുണ്ടായിരുന്നു.

ചെറിയ കിച്ചണാണ് ഇവിടത്തെ. നിന്ന് തിരിയാനിടമില്ല. അങ്ങോട്ടും ഇങ്ങോട്ടും രണ്ടുപേരും ഇടിച്ച് നില്‍ക്കും. ഇടയ്ക്ക് ലിയാനും കിച്ചണിലേക്ക് വരുന്നുണ്ടായിരുന്നു. ഇവിടെ നിനക്കൊന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് ഇരുവരും ഓടിക്കുകയായിരുന്നു. അനിയത്തിക്കായി പാട്ടൊക്കെ പാടി കൊടുക്കുന്നുണ്ട് ലിയാന്‍. ഇടയ്ക്ക് പനി പിടിച്ചെങ്കിലും യോജി ജോലികളൊക്കെ ചെയ്യുന്നുണ്ടായിരുന്നു. എല്ലാം പെട്ടെന്നുള്ള പരിപാടികളാണ്. ഉറക്കമൊക്കെ കുറവാണ് ഇപ്പോള്‍. സ്റ്റിച്ചൊക്കെയുള്ളത് കൊണ്ട് ഞാന്‍ അധികം നില്‍ക്കുന്നില്ല. വ്‌ളോഗ് ഒക്കെ ചെയ്യാനേ നിക്കുന്നുള്ളൂ. യോജി മീല്‍ സെറ്റാക്കി വെച്ചത് കൊണ്ട് വലിയ ആശ്വാസമാണ്. ഇനി ചെറിയ പരിപാടികളൊക്കെയുള്ളൂ. കുറച്ച് ദിവസത്തേക്ക് ഇനി കാര്യമായ കുക്കിംഗ് വേണ്ടതില്ല. ഞാന്‍ അധികം കുക്ക് ചെയ്യാറില്ല. യോജിയെ ഹെല്‍പ് ചെയ്യും എന്നും തന്‍വി പറഞ്ഞിരുന്നു.

Tanvi Sudheer Ghosh new video
Photo Credit: Tanvi Sudheer Ghosh / Instagram

തന്‍വി റെസ്റ്റ് എടുത്തില്ലെങ്കില്‍ നടുവേദന വരുമെന്നായിരുന്നു വീഡിയോ കണ്ടവരുടെ കമന്റുകള്‍. ആദ്യത്തെ ഡെലിവറി കഴിഞ്ഞ് പെട്ടെന്ന് തന്നെ ജോലിക്ക് പോയ ആളാണ്. എങ്ങനെ നോക്കണമെന്ന് അവര്‍ക്കറിയാമെന്നായിരുന്നു മറുപടി. യോജി നന്നായി കെയര്‍ ചെയ്യുന്നുണ്ട്. നില മോള്‍ ഓക്കെയാണോ, ലിയാന്‍ മെലിഞ്ഞുപോയി എന്ന കമന്റുകളും വ്‌ളോഗിന് താഴെയുണ്ടായിരുന്നു. ലിയാന്റെ ഡെലിവറി ടൈമില്‍ യോജി നാട്ടിലായിരുന്നു. കൊവിഡ് കാലമായിരുന്നതിനാല്‍ അവിടേക്ക് എത്താനായിരുന്നില്ല. അന്ന് കൂടെയില്ലാതിരുന്നതിനെക്കുറിച്ച് പറഞ്ഞ് വന്‍വഴക്കായിരുന്നു തന്‍വി. ഡിവോഴ്‌സിലേക്ക് വരെ നീങ്ങിയ വഴക്കായിരുന്നു അത്. എന്നാല്‍ ലിയാന് വേണ്ടി വീണ്ടും ഒന്നിക്കുകയായിരുന്നു ഇരുവരും.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X