രണ്ട് കെട്ടുമെന്ന് പറഞ്ഞത് ശരിയായി, കുഞ്ഞിനേയും കൊണ്ട് കുറേനാളായി കഷ്ടപ്പെടുന്നു, ഇനി വിട്ടുപോകില്ല; വീഡിയോ!
കൃഷ്ണകുമാർ കുടുംബത്തിലെ അംഗങ്ങളെപ്പോലെ തന്നെ അവരുടെ കസിനും വ്ലോഗറുമായ തൻവി സുധീർ ഘോഷും ആരാധകർക്ക് പ്രിയപ്പെട്ടവളാണ്. ഇരുപത്തിയേഴ് വർഷത്തെ ജീവിതത്തിന് ഇടയിൽ ഒരു സ്ത്രീ കടന്നുപോകാൻ പാടില്ലാത്ത എല്ലാ വിഷമ ഘട്ടങ്ങളിലൂടെയും തൻവി കടന്നുപോയിട്ടുണ്ട്. വിവാഹമോചനത്തിന്റെ വക്കിൽ വരെ എത്തിയതായിരുന്നു തൻവിയുടെ ദാമ്പത്യം.
എന്നാൽ അടുത്തിടെ കൗൺസിലിങിലൂടെയും മനസ് തുറന്നുള്ള ഭർത്താവ് യോജിയുമായുള്ള സംഭാഷണത്തിനുശേഷവും ഡിവോഴ്സ് വേണ്ടെന്ന് തീരുമാനിച്ച് ഇരുവരും വീണ്ടും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. കുറേയധികം തെറ്റിദ്ധാരണകളും മിസ് കമ്യൂണിക്കേഷനും ഉണ്ടായിരുന്നുവെന്നും എല്ലാം പരസ്പരം പറഞ്ഞ് പരിഹരിച്ചുവെന്നുമാണ് ഭർത്താവുമായുള്ള റീയൂണിയനെ കുറിച്ച് വെളിപ്പെടുത്തി അടുത്തിടെ തൻവി പറഞ്ഞത്.

തൻവിയും യോജിയും അഞ്ച് വയസുകാരൻ മകൻ ലിയാനുമെല്ലാമായി ഒരുമിച്ച് സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണിപ്പോൾ. ഇപ്പോഴിതാ റീയൂണിയനുശേഷം തൻവിക്ക് ഒരു റൊമാന്റിക്ക് സർപ്രൈസ് നൽകിയിരിക്കുകയാണ് യോജി. തൻവിക്ക് സർപ്രൈസ് കൊടുക്കാനുള്ള പ്ലാനാണ്. അവൾക്ക് സർപ്രൈസ് ഇഷ്ടമല്ല.
റീയൂണിറ്റ് ചെയ്തതല്ലേ അതുകൊണ്ട് ഒരു മോതിരം പ്രസന്റ് ചെയ്യാമെന്ന് കരുതി. അവൾ കുഞ്ഞിനേയും കൊണ്ട് കുറേനാളുകളായി കഷ്ടപ്പെടുകയായിരുന്നല്ലോ. സർപ്രൈസ് ഇഷ്ടമല്ലാത്ത ആളായതുകൊണ്ട് എങ്ങനെ റിയാക്ട് ചെയ്യുമെന്ന് അറിയില്ല. ലിയാനെ സുഹൃത്തുക്കളുടെ വീട്ടിൽ കൊണ്ടുവിട്ടു. ഞാൻ പുതിയ ജോലി നോക്കിയിട്ടില്ല. കുറച്ച് കഴിഞ്ഞ് നോക്കാമെന്ന് കരുതുന്നുവെന്ന് പറഞ്ഞാണ് യോജി വീഡിയോ ആരംഭിച്ചത്.
പ്രമോസ് റിങ് സമ്മാനിക്കാൻ വീടിന് അടുത്തുള്ള പാർക്കാണ് യോജി തെരഞ്ഞെടുത്തത്. മാത്രമല്ല ഒരു റിങും മാച്ചിങ് ഡ്രസ്സും വാങ്ങിയിരുന്നു. ഭർത്താവ് തനിക്കായി ഡ്രസ്സൊക്കെ വാങ്ങി തുടങ്ങി എന്നത് തൻവിക്കും സർപ്രൈസായിരുന്നു. കാര്യങ്ങളൊക്കെ പഠിച്ച് വരുന്നുണ്ട് എന്നായിരുന്നു ഡ്രസ്സ് കണ്ടപ്പോൾ തൻവിയുടെ കൗണ്ടർ.
മാച്ചിങ് ഡ്രസ്സൊക്കെ വാങ്ങിയതുകൊണ്ട് അത് ധരിച്ച് നമുക്ക് കുറച്ച് ഫോട്ടോകൾ എടുക്കുകയും ഒരു ഔട്ടിങ് നടത്തുകയും ചെയ്യാമെന്ന് പറഞ്ഞാണ് സർപ്രൈസ് നൽകാനായി തൻവിയെ യോജി പാർക്കിൽ എത്തിച്ചത്. സുഹൃത്തിനേയും പ്ലാൻ നടപ്പിലാക്കാനായി ഒപ്പം കൂട്ടിയിരുന്നു. സർപ്രൈസാണോയെന്ന് ഇടയ്ക്കിടെ തൻവി ചോദിക്കുന്നുണ്ടെന്നും യോജി പറഞ്ഞു. ബർത്ത്ഡെയ്ക്ക് പോലും സർപ്രൈസ് ഉണ്ടെന്ന് നേരത്തെ ഞാൻ തൻവിയോട് പറയും.

എന്നിട്ടാണ് സർപ്രൈസ് ചെയ്യാറ്. കാരണം സർപ്രൈസ് തൻവിക്ക് ഇഷ്ടമല്ലെന്നും യോജി പറഞ്ഞു. ഏറെ നാളുകൾക്കുശേഷമാണ് യോജി ഒരു ഡ്രസ് എനിക്കായി വാങ്ങുന്നത്. എഫേർട്ട് ഇട്ട് മേടിച്ച് തന്നതുകൊണ്ടുള്ള സന്തോഷത്തിലാണ് ഞാൻ. അൽപ്പം ലൂസാണെങ്കിലും അഡ്ജസ്റ്റ് ചെയ്ത് ഞാൻ ഇട്ടുവെന്നാണ് തൻവി പറഞ്ഞത്.
ഒരു പ്രോമിസ് വേണമെന്ന് നീ കുറച്ച് നാളായി പറയുന്നില്ലായിരുന്നോ?. അത് തരാനും ഒരു റിങ് സമ്മാനിക്കാനുമാണ് ഞാൻ നിന്നെ ഇവിടെ കൊണ്ടുവന്നത്. ഇനിഞാൻ നിന്നെ വിട്ടുപോകില്ലെന്ന് പ്രോമിസ് ചെയ്യുന്നുവെന്ന് പറഞ്ഞ് തൻവിയുടെ വിരലിൽ യോജി മോതിരം അണിയിച്ചു. രണ്ടാം കെട്ടുമെന്ന് പറഞ്ഞത് ശരിയായി എന്നാണ് മോതിരം അണിയിച്ചശേഷം യോജി പറഞ്ഞത്.
എന്തൊക്കയോ കള്ളത്തരമുണ്ടെന്ന് മനസിലായിരുന്നു. പക്ഷെ ഇത് പ്രതീക്ഷിച്ചില്ല. എനിക്ക് വേണ്ടി ഇട്ട എഫേർട്ട് എനിക്ക് ഇഷ്ടപ്പെട്ടു. എന്റെ ഇഷ്ടം അറിഞ്ഞ് ചെയ്തു എന്നാണ് പ്രിയ ഭർത്താവിന്റെ സർപ്രൈസ് കിട്ടിയശേഷമുള്ള തൻവിയുടെ പ്രതികരണം. ലിയാനെ തൻവി പ്രസവിച്ച സമയത്തെല്ലാം ഇരുവരും അകന്ന് കഴിയുകയായിരുന്നു. ആ അകൽച്ചയ്ക്ക് പിന്നീട് ആഴം കൂടിയതോടെയാണ് വിവാഹമോചനം എന്നതിലേക്ക് എത്തിയത്. ഇപ്പോൾ എല്ലാം പരിഹരിച്ച് വീണ്ടും ഒരുമിച്ച് ജീവിക്കാൻ കഴിയുന്ന സന്തോഷത്തിലാണ് ഇരുവരും.


Click it and Unblock the Notifications