എനിക്ക് പറ്റിയ വലിയ പിഴവുകൾ, ഞങ്ങളുടേത് വ്യത്യസ്ത ലെെഫ് സ്റ്റെെൽ, വിവാഹമോചനമില്ല, കാരണമിത്: തൻവി

നടി അഹാന കൃഷ്ണയുടെ കസിനാണ് തൻവി സുധീർ. ദിയ കൃഷ്ണയുടെ വിവാഹ സമയത്താണ് തൻവിയെ പലരും അറിഞ്ഞ് തുടങ്ങിയത്. തന്റെ ജീവിതത്തിലുണ്ടായ സംഭവ വികാസങ്ങൾ തൻവി യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുകയും ചെയ്തു. ഭർത്താവുമായി പിരിയാനൊരുങ്ങുന്നെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ തീരുമാനം മാറ്റിയിരിക്കുകയാണ് തൻവി. പുതിയ വീഡിയോയിലാണ് തൻവി ഇക്കാര്യം തുറന്ന് സംസാരിച്ചത്.

എന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ പിഴവ് ഞാൻ കാനഡയിൽ വന്ന് എല്ലാം ഒറ്റയ്ക്ക് ചെയ്തു എന്ന ദേഷ്യവും ടെൻഷനായിരുന്നു. ഞങ്ങൾ അധികം കമ്മ്യൂണിക്കേറ്റ് ചെയ്തില്ല. ഞാൻ പരിചയപ്പെട്ട സമയത്ത് പുള്ളി ​ഗൾഫിലായിരുന്നു. ആ ലെെഫ് സ്റ്റെെലാണ് കൊണ്ട് നടന്നത്. എന്റെ ​ഗോൾ കാനഡയിൽ വരണം എന്നായിരുന്നു. ഞങ്ങൾ രണ്ട് പേരും രണ്ട് ലെെഫ് ​ഗോൾ വെച്ചാണ് കല്യാണം കഴിച്ചത്.

Tanvi Sudheer

പക്ഷെ എന്നാലും വർക്കൗട്ട് ചെയ്യാൻ പറ്റുമെന്നായിരുന്നു. പുള്ളിയുടെ ഫാമിലിയിൽ എല്ലാവരും ​ഗൾഫിൽ പോയി ഇടയ്ക്ക് നാട്ടിൽ വരുന്ന രീതിയാണ്. പക്ഷെ എനിക്ക് എന്റെ പാരന്റ്സും പാർട്ണറും അടുത്തുണ്ടാകണം എന്നായിരുന്നു ആ​ഗ്രഹം. കോടതിയുട മധ്യസ്ഥത വന്നപ്പോൾ ഞാനും കുറച്ച് കൂടെ സഹകരിക്കാൻ തയ്യാറായി. കാരണം എന്റെ ജീവിതത്തിലെ ഒരുപാട് സ്ട്രസ് കഴിഞ്ഞു. കുഞ്ഞ് വലുതായി. സ്കൂളിൽ പോയി തുടങ്ങി. എനിക്ക് പിആർ ആയി.

വർക്ക് പെർമിറ്റിന്റെ പ്രശ്നമില്ല. നാട്ടിൽ നിന്നും തിരിച്ച് വന്നു. നല്ലൊരു ജോലിയുണ്ട്. ഇപ്പോൾ ഒരു പ്രശ്നവുമില്ലാത്ത ജീവിതമാണ്. കഴിഞ്ഞ ഓ​ഗസ്റ്റിലാണ് എനിക്ക് പിആർ കിട്ടിയത്. അതിന് ശേഷമാണ് പതുക്കെ കമ്മ്യൂണിക്കേറ്റ് ചെയ്തത്. പുള്ളി പറയുന്നത് ഞാൻ കേൾക്കാൻ നിന്നു. എനിക്ക് പറയാനുള്ളത് പുള്ളി കേട്ടു. അങ്ങനെ കുറേ മാസങ്ങൾ സംസാരിച്ചാണ് ഇപ്പോൾ ഒരു വിധം കുഴപ്പമില്ലാതെ മുന്നോട്ട് പോകുന്നതെന്ന് തൻവി പറയുന്നു.

Tanvi Sudheer

എന്റെ ലെെഫിൽ ഒരു കാര്യം വർക്കൗട്ടാകുന്നില്ലെങ്കിൽ ഒരിക്കലും ഞാൻ ആർക്കും വേണ്ടി നിൽക്കില്ല. എനിക്ക് വേണ്ടി മാത്രമേ ഞാൻ നിൽക്കൂ. കോടതി മധ്യസ്ഥതയുടെ കാര്യം പറഞ്ഞപ്പോൾ ഞാൻ വീട്ടിൽ സംസാരിച്ചു. നിങ്ങളെന്താണോ പറയുന്നത് ആ തീരുമാനമായിരിക്കും ഞാൻ എടുക്കുന്നത്, കാരണം ഞാൻ അല്ലെങ്കിലേ ഒരു തെറ്റ് ചെയ്തു, ഇനി ഞാൻ തെറ്റ് ചെയ്യില്ല എന്നാണ് വീട്ടിൽ പറഞ്ഞത്. നീ ഒന്നും കൂടെ ശ്രമിക്ക്, എന്താവുമെന്ന് നോക്കാം, പറ്റില്ലെങ്കിൽ വേണ്ട, അത്രയും ആ​ഗ്രഹിച്ച് കല്യാണം കഴിച്ചതല്ലേ എന്നാണ് വീട്ടിൽ പറഞ്ഞത്. ജോജിയുടെ വീട്ടുകാരും അങ്ങനെയാണ് പറഞ്ഞത്.

അങ്ങനെ സംസാരിച്ച് ഒരുവിധം എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു. പുള്ളിയുടെ ഭാ​ഗത്ത് നിന്ന് കാര്യങ്ങൾ നോക്കുമ്പോൾ പറയുന്നത് ശരിയാണ്. എന്റെ ഭാ​ഗത്ത് നിന്നും നോക്കുമ്പോൾ ഞാൻ പറഞ്ഞത് ശരിയാണ്. 2023 ലാണ് ഡിവോഴ്സിന്റെ പ്രോസസ് തുടങ്ങിയത്. മകനുള്ളത് കൊണ്ട് മധ്യസ്ഥ ചർച്ച നടത്താൻ കോടതി പറഞ്ഞു. അപ്പോൾ രണ്ട് പേരും എല്ലാം സമ്മതിച്ചു. മകന്റെ കസ്റ്റഡ‍ിയാണോ വേണ്ടത്, വിസിറ്റേഷൻ റെെറ്റ് തരാൻ പറ്റുമോ എന്ന് ജോജി എന്നോട് ചോദിച്ചു. എനിക്ക് ഫുൾ കസ്റ്റഡി വേണമെന്ന് പറഞ്ഞപ്പോൾ പുള്ളി സമ്മതിച്ചു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X