ലിയാന് കൂട്ടായി വരുന്നത് അനിയത്തി! ആ രഹസ്യം പരസ്യമാക്കി തന്‍വി! ബേബി ഷവര്‍ ചിത്രങ്ങള്‍ വൈറല്‍
സോഷ്യല്‍മീഡിയയിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയതാണ് തന്‍വി സുധീര്‍ഘോഷ്. സിന്ധു കൃഷ്ണയുടെ സഹോദരി സിമിയുടെ മകളാണ് തന്‍വി. ചെറുപ്രായത്തില്‍ തന്നെ കാനഡയിലേക്ക് ചേക്കേറിയതാണ്. പ്രണയവിവാഹമായിരുന്നു തന്‍വിയുടേത്. ഇടക്കാലത്ത് പ്രശ്‌നങ്ങളായിരുന്നുവെങ്കിലും, മാസങ്ങള്‍ക്ക് മുന്‍പായിരുന്നു യോജിയും തന്‍വിയും ഒന്നിച്ചത്. ഡിവോഴ്‌സിന്റെ വക്കില്‍ നിന്നും ജീവിതം തിരികെ പിടിച്ചതിനെക്കുറിച്ചുള്ള തന്‍വിയുടെ തുറന്നുപറച്ചില്‍ സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. ബര്‍ത്ത് ഡേയ്ക്ക് അച്ഛനും അമ്മയും ഒന്നിച്ച് വേണമെന്നായിരുന്നു ലിയാന്‍ ആഗ്രഹിച്ചത്. അങ്ങനെയാണ് ഞങ്ങള്‍ വീണ്ടും കൂടിച്ചേരുന്നത്. അവന്റെ ആഗ്രഹം പരിഗണിച്ചായിരുന്നു തീരുമാനം മാറ്റിയത്. കഴിഞ്ഞതെല്ലാം മറന്ന് സന്തോഷത്തോടെയും, സമാധാനത്തോടെയുമാണ് ഇപ്പോള്‍ ജീവിക്കുന്നതെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.
ദിയയുടെ വിവാഹ സമയത്തായിരുന്നു ഒടുവിലായി തന്‍വി കേരളത്തിലേക്ക് വന്നത്. പരിപാടികളിലെല്ലാം തന്‍വിയും, ലിയാനും ആക്റ്റീവായി പങ്കെടുത്തിരുന്നു. ഗേള്‍സ് ഗ്യാംങ്ങായ ഞങ്ങള്‍ ആദ്യമായാണ് ഒരു ആണ്‍കുട്ടിയെ താലോലിക്കുന്നതെന്നായിരുന്നു ലിയാനെക്കുറിച്ച് അഹാനയും , ദിയയും പറഞ്ഞത്. ലിയാനെ പുറത്ത് കൊണ്ടുപോവാനും, കൂടെ കളിക്കാനും മത്സരിക്കുകയായിരുന്നു ഇവര്‍. കാനഡയിലേക്ക് തിരികെ പോവുന്ന സമയമായപ്പോള്‍ എല്ലാവരും സങ്കടത്തിലായിരുന്നു. ഇനി എന്നാണ് ഇവരെയൊക്കെ കാണാനാവുക എന്ന് ലിയാന്‍ ചോദിച്ചതായി തന്‍വിയും പറഞ്ഞിരുന്നു. ലിയാന് ശേഷമായി വീണ്ടും അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ് തന്‍വി. ദിയയെപ്പോലെ പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവായത് മുതലുള്ള വിശേഷങ്ങള്‍ വ്‌ളോഗിലൂടെ പങ്കുവെക്കുന്നുമുണ്ട്.

നേരത്തെ വര്‍ക്കൗട്ടൊക്കെ ചെയ്ത് ഫിറ്റ്‌നസ് നിലനിര്‍ത്തിയിരുന്നു തന്‍വി. ഗര്‍ഭിണികള്‍ക്ക് ചെയ്യാന്‍ കഴിയുന്ന വ്യായാമം ഇത്തവണയും ചെയ്യുന്നുണ്ട്. യോജി കൂടെയുള്ളതിനാല്‍ ഇത്തവണ പ്രത്യേകമായൊരു സന്തോഷമാണ് അനുഭവിക്കുന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. കുഞ്ഞതിഥി വരാന്‍ ഇനി ആഴ്ചകള്‍ കൂടിയേയുള്ളൂ. അതിനിടയിലായിരുന്നു ഇവര്‍ ഫോട്ടോ ഷൂട്ട് നടത്തിയത്. ആ വിശേഷങ്ങളാണ് ഒടുവിലായി പങ്കുവെച്ചിട്ടുള്ളത്. ഇത്തവണ ഗേള്‍ ബേബിയാണ് വരാന്‍ പോവുന്നത്. ലിയാന് കൂട്ടായി കുഞ്ഞനിയത്തിയാണ് വരുന്നത്. അവള്‍ എങ്ങനെയായിരിക്കും എന്നാണ് ഇപ്പോള്‍ ആലോചിക്കുന്നത്. അച്ഛനെപ്പോലെയായിരിക്കുമോ, അതോ അമ്മയെപ്പോലെയാവുമോ എന്നൊക്കെയാണ് ചിന്തിക്കുന്നത്.
തന്‍വിയെപ്പോലെ നല്ല ബോള്‍ഡായി, ദയയുള്ള, സ്‌നേഹിക്കാനറിയുന്നൊരു മോളായിരിക്കും എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ബേബി ഗേളാണ് വരാന്‍ പോവുന്നത്. അതുമാത്രമല്ല ഞങ്ങള്‍ക്ക് സന്തോഷിക്കാന്‍ മ്‌റൊരു കാരണം കൂടിയുണ്ടെന്നും തന്‍വി കുറിച്ചിരുന്നു. കൃഷ്ണകുമാറും, അഹാനയും, സിന്ധു കൃഷ്ണയും ദിയയും അടക്കമുള്ളവരെല്ലാം പോസ്റ്റുകളുടെ താഴെയായി സ്‌നേഹം അറിയിച്ചെത്തിയിരുന്നു. ലിയാനെ മിസ് ചെയ്യുന്നു എന്നായിരുന്നു അഹാന പറഞ്ഞത്. ഉറക്കമില്ലാ രാത്രികളിലേക്ക് ഇനി ദിവസങ്ങള്‍ കൂടി. എന്റെ കുഞ്ഞ് ഇനി ബിഗ് ബ്രദര്‍ ആവാന്‍ പോവുകയാണെന്നും തന്‍വി കുറിച്ചിരുന്നു.
വിദേശത്തായിരുന്നതിനാല്‍ തന്‍വിക്ക് വേണ്ടവിധത്തില്‍ പ്രസവ ശ്രുശ്രൂഷ നല്‍കാനായിട്ടില്ല. നാട്ടില്‍ വന്ന സമയത്ത് സുഖചികിത്സക്ക് വിടണമെന്ന് ആലോചിച്ചിരുന്നു. ഓസിയുടെ കല്യാണം പ്രമാണിച്ചുള്ള വരവായതിനാല്‍ എല്ലാവരും തിരക്കിലായിരുന്നു. പെട്ടെന്ന് തന്നെ അവര്‍ക്ക് തിരിച്ച് പോവേണ്ടിയും വന്നു എന്നായിരുന്നു സിന്ധു കൃഷ്ണ പറഞ്ഞത്. ആദ്യമായി കൈകാര്യം ചെയ്യുന്നൊരു ആണ്‍കുട്ടി ലിയാനാണ്. ഇപ്പോഴിതാ ഓമിയും എത്തി. ദിയയ്ക്ക് ആണ്‍കുഞ്ഞായിരിക്കുമെന്ന് തന്‍വി നേരത്തെ പറഞ്ഞിരുന്നു.


Click it and Unblock the Notifications















