പ്ര​​ഗ്നൻസി മറ്റുള്ളവരോട് ചോ​ദിച്ച് പ്ലാൻ ചെയ്യേണ്ടതല്ലല്ലോ, കൊച്ചിന് ഇവിടുത്തെ സിറ്റിസൺഷിപ്പ് വേണം; തൻവി

By Desk

കഴിഞ്ഞ ദിവസമാണ് താൻ വീണ്ടും ​ഗർഭിണിയാണെന്നും വൈകാതെ ഒരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് വരുമെന്നുമുള്ള സന്തോഷ വാർത്ത തൻവി സുധീർ ഘോഷും ഭർത്താവ് യോജിയും അവരുടെ യുട്യൂബ് ചാനലിലൂടെ അറിയിച്ചത്. വിവാഹ​മോചനത്തിന്റെ വക്കിൽ വരെ എത്തിയതായിരുന്നു ഇരുവരുടേയും ദാമ്പത്യം. അവിടെ നിന്നും എല്ലാം പറഞ്ഞ് കോംപ്രമൈസ് ചെയ്ത് ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് കുറച്ച് മാസങ്ങളെ ആയിട്ടുള്ളു.

അതുകൊണ്ട് തന്നെ രണ്ടാമത്തെ പ്ര​ഗ്നൻസി തൻവി റിവീൽ ചെയ്തപ്പോൾ എടുത്ത് ചാടിയുള്ള തീരുമാനമാണെന്ന തരത്തിൽ വിമർശനം വന്നിരുന്നു. ഇപ്പോഴിതാ തനിക്കും ഭർത്താവിനും എതിരെ വന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് തൻവി പുതിയ വ്ലോ​ഗിലൂടെ. ഇത്തരം കാര്യങ്ങൾ മറ്റുള്ളവരുടെ അഭിപ്രായം ചോ​ദിച്ച് പ്ലാൻ ചെയ്യേണ്ടതല്ലല്ലോ എന്നും താൻ ആരുടേയും കാര്യത്തിൽ ഇടപെടാറില്ലെന്നും തൻവി പറയുന്നു.

Tanvi Sudhir Ghosh
Photo Credit: Tanvi Sudhir Ghosh / Instagram

ഇന്നൊരു നോർമൽ ഡെയായിരുന്നു. യോജി ഫിഷിങ്ങിന് പോയി. ഞങ്ങൾ രണ്ടുപേരും ചേർന്ന് ഫു‍ഡ് ഉണ്ടാക്കി കഴിച്ചു. ഫാമിലി ടൈം സ്പെന്റ് ചെയ്തു. ലിയാനൊപ്പം ഇരുന്ന് ക്രാഫ്റ്റ് ചെയ്തു. ഇതൊക്കെ ആയിരുന്നു ഇന്നത്തെ പരിപാടി. കുറച്ച് മുമ്പ് നോക്കിയപ്പോൾ ഞാൻ ഒരു കാര്യം കണ്ടു... കുറേ നാളുകളായി വീഡിയോ ഇടാതിരുന്നതിന്റെ കാരണം കഴിഞ്ഞ ദിവസം ഞാൻ ഷെയർ ചെയ്തിരുന്നു. പക്ഷെ അതൊരു വിവാദവും ചർച്ചയുമായി മാറുമെന്ന് ഞാൻ കരുതിയില്ല.

അൺപ്ലാൻഡ് പ്ര​ഗ്നൻസി ആയിരുന്നവോ എന്നൊക്കെ ചോദിച്ച് കുറേ കമന്റ്സുകൾ കണ്ടു. പക്ഷെ എനിക്ക് മനസിലാകാത്തത് ഇത് ഞങ്ങളുടെ പേഴ്സണൽ ലൈഫ് അല്ലേ. ലിയാന് അഞ്ച് വയസായി. അതുകൊണ്ട് തന്നെ ഇനിയും അടുത്ത കുട്ടിക്ക് വേണ്ടി കാത്തിരിക്കാൻ ഞങ്ങൾക്ക് താൽപര്യമില്ലായിരുന്നു.

അതുകൊണ്ടാണ് ട്രൈ ചെയ്യാമെന്ന് കരുതിയത്. അതിന്റേതായ പ്ലാനിങ്ങ് രീതികൾ ഉണ്ടായിരുന്നു. കാരണം അടുത്ത വർഷം നാട്ടിലേക്ക് മൂവ് ചെയ്യുകയാണ്. നാട്ടിൽ വരുന്നതിന് മുമ്പ് കൊച്ചിന് ഇവിടുത്തെ സിറ്റിസൺഷിപ്പ് വേണം എന്നൊക്കെയുള്ള ആ​ഗ്രഹം ഞങ്ങൾക്കുണ്ട്. അതുകൊണ്ട് കൂടിയാണ് ഇപ്പോൾ പ്ര​ഗ്നന്റായത്. നമുക്ക് അതിന്റേതായ കാരണങ്ങളുണ്ട്. അല്ലാതെ എല്ലാവരോടും അഭിപ്രായം ചോദിച്ചിട്ടാവില്ലല്ലോ ആരും ഒന്നും പ്ലാൻ ചെയ്യുന്നത്.

ഞങ്ങൾ ഞങ്ങളുടെ തീരുമാനത്തിൽ ഹാപ്പിയാണ്. ഒരുപാട് പേർ കൺ​ഗ്രാജുലേഷൻസ് പറഞ്ഞിരുന്നു. അവരോടൊക്കെ ഒരുപാട് നന്ദി അറിയിക്കുന്നു. പിന്നെ ഇഷ്ടപ്പെടാത്ത കുറേപ്പേർ കാണുമായിരിക്കും. ഞാൻ ആരുടേയും ലൈഫിൽ ഇടപെട്ട് നിങ്ങൾ അങ്ങനെ ചെയ്യൂ ഇങ്ങനെ ചെയ്യൂവെന്ന് പറയാറില്ല.

Tanvi Sudhir Ghosh
Photo Credit: Tanvi Sudhir Ghosh / Instagram

അതുപോലെ തിരിച്ചും ഞാൻ പ്രതീക്ഷിക്കുന്നില്ല. നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായം... എനിക്ക് എന്റെ അഭിപ്രായം. നമ്മൾ നമ്മുടെ ലൈഫ് ഡിസിഷൻസാകുമല്ലോ എടുക്കുന്നത്. നമ്മുടെ കാര്യങ്ങൾ നമ്മളല്ലേ നോക്കുന്നത്. വേറെ ആരും നോക്കുന്നില്ലല്ലോ. ലിയാൻ നല്ല എക്സൈറ്റഡാണ്. എല്ലാവരും കരുതുന്നത് രണ്ടാമത്തെ കുഞ്ഞ് വന്നതുകൊണ്ട് ലിയാനെ ഞങ്ങൾ എവിടെ എങ്കിലും കൊണ്ടുപോയി കളയുമെന്നാണ്. കമന്റുകൾ അതുപോലെയാണ്.

വയ്യാത്തപ്പോൾ മാത്രമാണ് ഞാൻ മാറിയിരിക്കുന്നത്. അല്ലാത്തപ്പോൾ ഞാനും അവനും ഫുൾ ടൈം കറക്കമാണ്. ഒരിടത്ത് ഇരിക്കാറില്ല. ഒരുപാട് ആക്ടിവിറ്റീസ് ചെയ്യും. എല്ലാം വ്ലോ​ഗ് എടുക്കണമെന്നില്ലല്ലോ എന്നും തൻവി പറഞ്ഞു. സിന്ധു കൃഷ്ണയുടെ സഹോദരി സിമിയുടെ മകളാണ് തൻവി.

ഇരുപതുകളുടെ തുടക്കത്തിൽ ആയിരുന്നു തൻവിയുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു. ആദ്യത്തെ കുഞ്ഞ് ലിയാനെ ​ഗർഭിണിയായിരുന്നപ്പോഴാണ് തൻവി കാനഡയിലേക്ക് പഠിക്കാനായി എത്തുന്നത്. അന്ന് ഭർത്താവ് യോജി സൗദിയിൽ ആയിരുന്നു ജോലി ചെയ്തിരുന്നു. അവിടെ തുടങ്ങിയ അഭിപ്രായവ്യത്യാസങ്ങളാണ് ഇരുവരും ഏറെക്കാലം അകന്ന് കഴിയാൻ കാരണമായത്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X