കുട്ടിക്കളി മാറാത്ത താര കല്യാണും സൗഭാഗ്യയും കുട്ടികളോടൊപ്പം ചേർന്നപ്പോൾ സംഭവിച്ചത്...
നർത്തകിയും അഭിനേത്രിയുമായ താര കല്യാണും മകൾ സൗഭാഗ്യയും സോഷ്യൽ മീഡിയയിൽ വളരെ പരിചിതരമാണ്. ഇരുവരുടെയും ഡബ്സ്മാഷ് വീഡിയോകൾ നിമിഷനേരംകൊണ്ടാണ് വൈറലാകുന്നത്. ഡബ്സ്മാഷ് വീഡിയോയിലൂടെ തന്നെ സൗഭാഗ്യ ഒരുപാട് ആരാധകരെയും നേടിയെടുത്തിട്ടുണ്ട്.കുട്ടിക്കളി മാറാത്ത ഈ അമ്മയും മകളും കുട്ടികളോടൊപ്പം ചേർന്നാൽ എന്തായിരിയ്ക്കും സംഭവിയ്ക്കുക... അധികം ആലോചിക്കാനൊന്നുമില്ല.. അവരും കുട്ടികളായി മാറും. അതാണ് ലാഫിങ് വില്ലയിൽ സംഭവിച്ചത്.
കുട്ടികളെ താരങ്ങളാകുന്ന പരിപാടിയാണ് സൂര്യ ടിവിയിലെ ലാഫിങ് വില്ല. ഷോയിൽ അതിഥികളായി എത്തിയതാണ് താര കല്യാണും മകൾ സൗഭാഗ്യയും. പതിവ് പോലെ ലാഫിങ് വില്ലയുടെ ഫ്ളോറിലും താരയും മകളും ലൈവ് ഡബ്സ്മാഷ് അവതരിപ്പിച്ചു. വൻ കൈയ്യടിയാണ് വീഡിയോയ്ക്ക് ലഭിച്ചത്.

ശേഷം നടന്ന കുട്ടികളുടെ കോമഡി സ്കിറ്റും അമ്മയും മകളും ആസ്വദിച്ചു. കുട്ടികളെ അഭിനന്ദിക്കാനും അമ്മയും മകളും മറന്നിട്ടില്ല. ഒരു സിനിമയിൽ പോലും അഭിനയിക്കാത്ത സൗഭാഗ്യ വെറും ഡബ്സ്മാഷ് വീഡിയോയിലൂടെയാണ് കേരളക്കരയുടെ പ്രിയം പിടിച്ചുപറ്റിയത്. അമ്മയെ വെല്ലുന്ന നർത്തകി കൂടെയാണ് സൗഭാഗ്യ.


Click it and Unblock the Notifications











