Just In
- 42 min ago
അജഗജാന്തരവുമായി ആന്റണി വര്‍ഗീസും അര്ജുന് അശോകനും, ആക്ഷന്‍ ചിത്രം തിയ്യേറ്ററുകളിലേക്ക്
- 1 hr ago
മമ്മൂട്ടി ഇന്നും സിനിമയില്‍ തുടരാന്‍ കാരണം അയാള്‍ തന്നെ, പല ശീലങ്ങളും അദ്ദേഹം മാറ്റിവെച്ചു
- 1 hr ago
എന്റെ കാമുകന് എന്ന പേരില്‍ വന്ന ചിത്രം സുഹൃത്തിന്റേതാണ്; വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളെ കുറിച്ച് അനു
- 1 hr ago
കെജിഎഫ് വില്ലന്‍ മോഹന്‍ലാല്‍ ചിത്രത്തില്‍, മോളിവുഡില്‍ അരങ്ങേറി ഗരുഡ റാം
Don't Miss!
- Lifestyle
അറിയണം റിപ്പബ്ലിക് ദിനത്തിനു പിന്നിലെ കഥ
- News
ഒരിഞ്ച് പോലും തല കുനിക്കില്ല, ചരിത്രം ഒരു ദിവസം കൊണ്ട് അവസാനിക്കില്ല, പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് സ്പീക്കർ
- Sports
IPL 2021: ഗ്ലെന്‍ മാക്സ്വെല് ഇനിയെങ്ങോട്ട്? സാധ്യത മൂന്നു ടീമുകള്‍ക്ക്- കൂടുതലറിയാം
- Finance
ആമസോണിന്റെ ശ്രമം പാളി, റിലയൻസ്-ഫ്യൂച്ചർ ഗ്രൂപ്പ് കരാറിന് സെബിയുടെ അംഗീകാരം
- Automobiles
ഓൾ-ഇലക്ട്രിക് EQA എസ്യുവി ആഗോളതലത്തിൽ അവതരിപ്പിച്ച് മെർസിഡീസ്
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
രണ്ട് സീരിയലുകളും ഒന്നിക്കുന്നു; അങ്കം കുറിക്കാന്‍ ഞങ്ങളെത്തുന്നുവെന്ന് പാടാത്ത പൈങ്കിളി സീരിയല്‍ താരങ്ങൾ
മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിലൊന്നാണ് പാടാത്ത പൈങ്കിളി. പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളിലൂടെയാണ് സീരിയല്‍ ഓരോ ദിവസവും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. പ്രിയപ്പെട്ട കഥാപാത്രങ്ങളായ ദേവയും കണ്മണിയുമെല്ലാം മനം കവര്‍ന്ന് കൊണ്ടിരിക്കുകയാണ്. പാടാത്ത പൈങ്കിളി മാത്രമല്ല മറ്റ് സീരിയലുകളും ജനപ്രീതിയാര്‍ജിച്ച് മത്സരരംഗത്തുണ്ട്.
എന്നാലിപ്പോള്‍ രണ്ട് സീരിയല്‍ ടീമുകള്‍ ഒന്നിച്ച് മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുന്നു എന്ന വിശേഷമാണ് വൈറലാവുന്നത്. പാടാത്ത പൈങ്കിളി സീരിയലിലെ താരങ്ങളും അമ്മ അറിയാതെ എന്ന സീരിയലിലെ താരങ്ങളും ഏഷ്യാനെറ്റിലെ സ്റ്റാര്‍ മ്യൂസിക്കില്‍ പങ്കെടുക്കാന്‍ എത്തുകയാണ്. ഇതിന്റെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വന്നിരിക്കുകയാണ്.
'ഞങ്ങള്‍ പാടാത്ത പൈങ്കിളി ടീമും അമ്മ അറിയാതെ ടീമും സ്റ്റാര്‍ മാജിക് സീസണ് 2 വില്‍ അങ്കം കുറിക്കാന്‍ എത്തുന്നു. ആട്ടവും പാട്ടും കോമഡിയും നിറഞ്ഞ അവിടുത്തെ രസ പോരാട്ടത്തിലേക്കുള്ള മുന്നൊരുക്കങ്ങളിലായിരുന്നു ഞങ്ങള്‍. എന്നുമാണ് വീഡിയോയില്‍ താരങ്ങള്‍ തന്നെ പറയുന്നത്. സ്റ്റാര്‍ മാജിക് ആരാദ്യം പാടും സീസണ് 2 എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും രാത്രി 9.30 നാണ് സംപ്രേക്ഷണം ചെയ്യുന്നത്. റിയാലിറ്റി ഷോ യിലേക്ക് സീരിയല്‍ താരങ്ങളെല്ലാം എത്തുന്നതിന്റെ പിന്നിലെ കാര്യം വ്യക്തമല്ലെങ്കിലും പ്രേക്ഷകരെ ത്രസിപ്പിക്കുന്ന നിമിഷങ്ങളായിരിക്കും ലഭിക്കാന്‍ പോവുന്നതെന്ന കാര്യത്തില്‍ സംശയമില്ല.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന രണ്ട് ഹിറ്റ് പരമ്പരകളാണ് പാടാത്ത പൈങ്കിളിയും അമ്മ അറിയാതെയും. ലോക്ഡൗണ്‍ കാലത്ത് തിയറ്ററുകള്‍ അടച്ച് പൂട്ടിയതോടെ സീരിയലുകള്‍ക്കും ജനപ്രീതി വര്‍ദ്ധിച്ചിരുന്നു. ഇപ്പോള്‍ പുതിയ കഥയും പ്രമേയവുമൊക്കെയായി പ്രേക്ഷകരെ കോരിത്തരിപ്പിക്കുകയാണ് ഓരോ കഥാപാത്രങ്ങളും.