»   » ചാക്കോച്ചാ എന്റെ മോളെ ഭദ്രമായി തിരിച്ചേല്‍പ്പിക്കണേ..ടെലിവിഷന്‍ താരം കിഷോര്‍ സത്യ പറയുന്നു

ചാക്കോച്ചാ എന്റെ മോളെ ഭദ്രമായി തിരിച്ചേല്‍പ്പിക്കണേ..ടെലിവിഷന്‍ താരം കിഷോര്‍ സത്യ പറയുന്നു

Posted By:
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    പ്രശസ്ത താരം കുഞ്ചാക്കോ ബോബനോട് ടെലിവിഷന്‍ താരം കിഷോര്‍ സത്യയ്ക്ക് ഒരു അപേക്ഷയുണ്ട്. ചാക്കാച്ചോ.. എന്റെ പൊന്നു മോളെ നോക്കണേ..ഭദ്രമായി തിരികെ ഏല്‍പ്പിക്കുകയും വേണം, എന്റെ ചങ്കാ കൊണ്ട് പോകുന്നേ... ഇങ്ങനെയൊരു പോസ്റ്റാണ് കിഷോര്‍ സത്യ ഫേസ്ബുക്കില്‍ ഇട്ടത്. ഈ പോസ്റ്റ് കണ്ടാല്‍ ആരുമൊന്നു ചിന്തിച്ചു പോകും കിഷോറിന്റെ മകളെ കുഞ്ചാക്കോ ബോബന്‍ കൊണ്ടുപോയോ..എന്ന്..

    അക്ഷര കിഷോര്‍ എന്ന മകളെ തിരികെ തരാനാണ് കിഷോര്‍ കുഞ്ചാക്കോ ബോബനോട് പറഞ്ഞിരിക്കുന്നത്. മകളുമായി നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ ഇട്ടാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്കിലിട്ട പോസ്റ്റിനു പിറകിലുള്ള സംഭവം ഇതാണ്....തുടര്‍ന്നു വായിക്കൂ...

    ചാക്കോച്ചാ എന്റെ മോളെ ഭദ്രമായി തിരിച്ചേല്‍പ്പിക്കണേ..ടെലിവിഷന്‍ താരം കിഷോര്‍ സത്യ പറയുന്നു

    ചാക്കാച്ചോ എന്റെ പൊന്നു മോളെ നോക്കണേ..ഭദ്രമായി തിരികെ ഏല്‍പ്പിക്കുകയും വേണം, എന്റെ ചങ്കാ കൊണ്ട് പോകുന്നേ... ഇങ്ങനെയൊരു പോസ്റ്റാണ് ടെലിവിഷന്‍ താരത്തിന്റെ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. മകള്‍ കുഞ്ചാക്കോ ബോബനുമായി നില്‍ക്കുന്ന ഫോട്ടോവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

    ചാക്കോച്ചാ എന്റെ മോളെ ഭദ്രമായി തിരിച്ചേല്‍പ്പിക്കണേ..ടെലിവിഷന്‍ താരം കിഷോര്‍ സത്യ പറയുന്നു

    അക്ഷര കിഷോര്‍ എന്ന കുട്ടിയെ ഭദ്രമായി തിരികെ ഏല്‍പ്പിക്കാനാണ് താരം ആവശ്യപ്പെട്ടത്. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കറുത്തമുത്ത് എന്ന സീരിയല്‍ കാണുന്നവര്‍ക്ക് അക്ഷരയെ പരിചിതമാണ്. അക്ഷര കിഷോര്‍ ഇപ്പോള്‍ കുടുംബപ്രേക്ഷകരുടെ ഓമന പുത്രിയാണ്. ഈ സീരിയലില്‍ കിഷോര്‍ സത്യയുടെ ദത്തുപുത്രിയായിട്ടാണ് അക്ഷര അഭിനയിക്കുന്നത്.

    ചാക്കോച്ചാ എന്റെ മോളെ ഭദ്രമായി തിരിച്ചേല്‍പ്പിക്കണേ..ടെലിവിഷന്‍ താരം കിഷോര്‍ സത്യ പറയുന്നു

    അക്ഷര കിഷോര്‍, കിഷോര്‍ സത്യ ഇവരുടെ രണ്ടു പേരിലും കിഷോര്‍ ഉള്ളതു കൊണ്ടു തന്നെ എല്ലാവരും സംശയിക്കും ഇത് താരത്തിന്റെ മകളാണോയെന്ന്. ഇരുവരും ഒരുമിച്ച് അഭിനയിക്കാന്‍ തുടങ്ങിയതു മുതല്‍ ഈ സംശയം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍, സത്യത്തില്‍ അക്ഷര, കിഷോര്‍ സത്യയുടെ മകളല്ല. സീരിയലിലെ മകള്‍ എന്ന കഥാപാത്രം അഭിനയിക്കുന്നു എന്നുമാത്രം.

    ചാക്കോച്ചാ എന്റെ മോളെ ഭദ്രമായി തിരിച്ചേല്‍പ്പിക്കണേ..ടെലിവിഷന്‍ താരം കിഷോര്‍ സത്യ പറയുന്നു

    മക്കളെ ഒരുപാട് ഇഷ്ടമാണ് കിഷോര്‍ സത്യയ്ക്ക്. കറുത്തമുത്ത് എന്ന സീരിയലില്‍ ഇരുവരും മകളും അച്ഛനുമാണ്. അക്ഷര എന്ന ബാലതാരത്തെ കിഷോറിന് വളരെ ഇഷ്ടവുമാണ്. അക്ഷര ഇപ്പോള്‍ കുഞ്ചാക്കോ ബോബന്റെ മകളായി സിനിമയില്‍ അഭിനയിക്കുകയാണ്. തന്റെ മകളെ കുഞ്ചാക്കോ ബോബന്‍ കൊണ്ടു പോയി എന്നു തമാശ രീതിയില്‍ പറഞ്ഞാണ് കിഷോര്‍ പോസ്റ്റ് ഇട്ടത്.

    ചാക്കോച്ചാ എന്റെ മോളെ ഭദ്രമായി തിരിച്ചേല്‍പ്പിക്കണേ..ടെലിവിഷന്‍ താരം കിഷോര്‍ സത്യ പറയുന്നു

    ടെലിവിഷന്‍ താരം മാത്രമല്ല കിഷോര്‍ സത്യ. സിനിമാ നടനും സഹസംവിധായകനുമാണ്. കാഞ്ഞിരപ്പള്ളി കറിയാച്ചന്‍, അടിവാരം തുടങ്ങിയ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. യൂത്ത് ഫെസ്റ്റിവല്‍ എന്ന ചിത്രത്തില്‍ വില്ലനായിട്ടാണ് ആദ്യം എത്തുന്നത്. പിന്നീട് തസ്‌കരവീരന്‍, രഹസ്യ പോലീസ്, കേരളോത്സവം, ദി ത്രില്ലര്‍, ദി സിറ്റി ഓഫ് ഗോഡ്, പൈസ പൈസ തുടങ്ങിയ ചിത്രങ്ങളിള്‍ അഭിനയിച്ചു.

    ചാക്കോച്ചാ എന്റെ മോളെ ഭദ്രമായി തിരിച്ചേല്‍പ്പിക്കണേ..ടെലിവിഷന്‍ താരം കിഷോര്‍ സത്യ പറയുന്നു

    ഒട്ടേറെ സീരിയലിലും കിഷോര്‍ സത്യ അഭിനയിച്ചിട്ടുണ്ട്. മന്ത്രകോടി, കനല്‍പൂവ്, കഥയിലെ രാജകുമാരി, കറുത്ത മുത്ത് തുടങ്ങിയ സീരിയലിലൂടെ കുടുംബപ്രേക്ഷകര്‍ക്ക് സുപരിചിതനാണ് കിഷോര്‍. ഏഷ്യാനെറ്റില്‍ റേറ്റിങില്‍ മുന്നേറി കൊണ്ടിരിക്കുന്ന കറുത്ത മുത്തിലൂടെ കിഷോര്‍ സത്യ കൂടുതല്‍ തിളങ്ങി എന്നു തന്നെ പറയാം.

    ചാക്കോച്ചാ എന്റെ മോളെ ഭദ്രമായി തിരിച്ചേല്‍പ്പിക്കണേ..ടെലിവിഷന്‍ താരം കിഷോര്‍ സത്യ പറയുന്നു

    കിഷോര്‍ സത്യയുടെ അടുത്ത ചിത്രമാണ് ജെമിനി. ബാലതാരം ബേബി എസ്തര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ജെമിനിയിലും കിഷോര്‍ സത്യ ഒരു വേഷം ചെയ്യുന്നുണ്ട്. പി.കെ ബാബുരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

    ചാക്കോച്ചാ എന്റെ മോളെ ഭദ്രമായി തിരിച്ചേല്‍പ്പിക്കണേ..ടെലിവിഷന്‍ താരം കിഷോര്‍ സത്യ പറയുന്നു

    കറുത്ത മുത്തിലൂടെ കുടുംബ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച അക്ഷര കിഷോര്‍ ബിഗ്‌സ്‌ക്രീനിലും ഉടന്‍ എത്തും. കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തുന്ന വേട്ട എന്ന ചിത്രത്തിലൂടെയാണ് അക്ഷര സിനിമയിലേക്കെത്തുന്നത്. കുഞ്ചാക്കോ ബോബന്റെ മകളുടെ വേഷമാണ് അക്ഷര കൈകാര്യം ചെയ്യുന്നത്.

    ചാക്കോച്ചാ എന്റെ മോളെ ഭദ്രമായി തിരിച്ചേല്‍പ്പിക്കണേ..ടെലിവിഷന്‍ താരം കിഷോര്‍ സത്യ പറയുന്നു

    ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിനുശേഷം ചാക്കോച്ചനും മഞ്ജുവും ഒന്നിക്കുന്ന ചിത്രമാണ് വേട്ട. ഒരു സൈക്കോളജിക്കല്‍ ത്രില്ലറായിരിക്കും ചിത്രം. മഞ്ജു പോലീസ് വേഷത്തില്‍ എത്തുന്നത് പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ഇന്ദ്രജിത്തും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.

    English summary
    Facebook post of actor Kishor satya about Kunchacko boban

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more