പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരം വിടവാങ്ങി! രാഹുല്‍ ദീക്ഷിതിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി!
ടെലിവിഷനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ യുവതാരം അന്തരിച്ചുവെന്നുള്ള ദു:ഖവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അഭിനയമോഹവുമായാണ് രാഹുല്‍ ദീക്ഷിത്
മുംബൈയിലേക്കെത്തിയത്. ജയ്പൂര്‍ സ്വദേശിയായ രുാഹുലിന് കുട്ടിക്കാലം മുതലേ തന്നെ അഭിനയത്തോട് താല്‍പര്യമായിരുന്നു. ആരാധകരുടെ പ്രിയ താരങ്ങളായ പ്രത്യുഷ ബാനര്‍ജി, ഡാനിഷ് സെഹന്‍ തുടങ്ങിയവര്‍ക്ക് പിന്നാലെയായാണ് രാഹുലും ആത്മഹത്യ ചെയ്തത്. 28 വയസ്സായിരുന്ന താരത്തിന്റെ മരണകാരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.
ആത്മഹത്യാകുറിപ്പ് ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. മകന്റെ മരണത്തെക്കുറിച്ചുള്ള പോസ്റ്റുമായി പിതാവും രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം മകനേയും ടാഗ് ചെയ്തിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. വൈകാരികമായ കുറിപ്പുമായാണ് അദ്ദഹമെത്തിയത്. പ്രിയതാരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിലാണ് ആരാധകര്‍. രാഹുലിന്റെ മരണത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം പിതാവ് പോസ്റ്റ് ചെയ്ത കുറിപ്പ് കാണാം. എന്തിനാണ് ഈ ലോകത്തുനിന്നും മകന്‍ യാത്രയായെന്നതാണ് പിതാവിന്റെ ചോദ്യം. രാഹുല്‍ ദീക്ഷിതിനെ ടാഗ് ചെയ്താണ് പിതാവ് കുറിപ്പ് പോസ്റ്റ് ചെയ്തത്.


Click it and Unblock the Notifications