ടെലിവിഷന്‍ ലോകത്ത് നിന്നും കാണാതായ താരങ്ങള്‍! 2018 ഭാഗ്യമാക്കി തിരിച്ചെത്തിയത് ഇവരാണ്!!

പുതുമുഖ താരങ്ങളെ കൊണ്ട് സിനിമാലോകവും ടെലിവിഷന്‍ മേഖലയും നിറഞ്ഞിരിക്കുകയാണ്. കഴിവുള്ള ഒട്ടനവധി നടീനടന്മാരാണ് പുതിയതായി ഇന്‍ഡസ്ട്രിയിലേക്ക് എത്തി കൊണ്ടിരിക്കുന്നത്. വര്‍ഷങ്ങളായി സിനിമയിലും സീരിയലുകളിലും സജീവമായിരുന്ന പലരും പെട്ടെന്ന് അപ്രത്യക്ഷമാവുന്നതും ഇടക്കാലത്ത് കാണാന്‍ കഴിഞ്ഞിരുന്നു.

അതില്‍ ചിലര്‍ ശക്തമായ തിരിച്ച് വരവ് നടത്തിയ വര്‍ഷമായിരുന്നു 2018. സിനിമ താരങ്ങളെക്കാളും പ്രേക്ഷകര്‍ക്ക് പരിചയം ടെലിവിഷന്‍ താരങ്ങളെയാണ്. അതിനാല്‍ അവരൊന്ന് മാറി നില്‍ക്കുന്നത് വലിയ വിടവ് സൃഷ്ടിക്കാറുണ്ട്. ഇപ്പോള്‍ സീരിയലുകളിലൂടെയും കോമഡി പരിപാടികളിലൂടെയും ഈ വര്‍ഷം തിരിച്ചെത്തിയ താരങ്ങള്‍ ആരൊക്കെയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട കണക്കുകളിൽ പറയുന്നത് ഇങ്ങനെയാണ്.

 സുബി സുരേഷ്

സുബി സുരേഷ്

കോമഡി വേദികളിലൂടെ ശ്രദ്ധേയായ നടിയാണ് സുബി സുരേഷ്. ഒരുപാട് സിനിമകളില്‍ വേഷമിട്ട സുബി ടെലിവിഷന്‍ അവതാരകയായിട്ടാണ് ശ്രദ്ധേയാവുന്നത്. കുട്ടി പട്ടാളം എന്ന ഷോ ആയിരുന്നു സുബിയുടെ കരിയര്‍ മാറ്റി മറിച്ചത്. ഈ വര്‍ഷം ലേബര്‍ റൂം എന്ന ഗെയിം ഷോയില്‍ അവതാരകയായിട്ടായിരുന്നു സുബിയുടെ വരവ്.

കിഷോര്‍ സത്യ

കിഷോര്‍ സത്യ

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ് കിഷോര്‍ സത്യ. കറുത്ത മുത്ത് എന്ന സീരിയലിലൂടെ ശ്രദ്ധേയനായ കിഷോറും ഇടയ്ക്ക് ഒന്ന് മാറി നിന്നിരുന്നെങ്കിലും 2018 ല്‍ ശക്തമായ തിരിച്ച് വരവ് നടത്തിയിരുന്നു. ഇപ്പോള്‍ 'കൃഷ്ണപ്രഭ ചഞ്ചലം' എന്ന സീരിയലിലാണ് കിഷോര്‍ അഭിനയിക്കുന്നത്.

ശില്‍പ്പ ബാല

ശില്‍പ്പ ബാല

ക്യൂട്ട് സുന്ദരിയായ ശില്‍പ്പ ബാലയും കരിയറില്‍ ചെറിയൊരു ബ്രേക്ക് എടുത്തെങ്കിലും ഈ വര്‍ഷം തിരിച്ചെത്തിയിരുന്നു. ഗ്രാന്‍ഡ് റിയാലിറ്റി ഷോ ആയ ഡാന്‍സ് കേരള ഡാന്‍സ് എന്ന പരിപാടിയിലൂടെയാണ് ശില്‍പ്പ ബാല തിരിച്ചെത്തിയിരിക്കുന്നത്. തന്റെ തിരിച്ച് വരവിനെ കുറിച്ച് നടി തന്നെയായിരുന്നു സോഷ്യല്‍ മീഡിയ പേജിലൂടെ വ്യക്തമാക്കിയത്.

സാബുമോന്‍ അബ്ദുസമദ്

സാബുമോന്‍ അബ്ദുസമദ്

സാബുമോന്‍ അബ്ദുസമദ് എന്നാണ് പേരെങ്കിലും തരികിട സാബുവെന്ന് പറഞ്ഞാലേ എല്ലാവരും അറിയുകയുള്ളു. ടേക്ക് ഇറ്റ് ഈസി എന്ന ടെലിവിഷന്‍ ഷോയില്‍ അവതാരകനായി എത്തിയതോടെയാണ് തരികിട സാബുവെന്ന പേര് താരത്തിന് ലഭിച്ചത്. ചില ടെലിവിഷന്‍ പരിപാടികളില്‍ വിധികര്‍ത്താവായിട്ടും തിളങ്ങിയ സാബുമോന്‍ ചെറിയൊരു ഇടവേള എടുത്തിരുന്നു. എന്നാല്‍ ബിഗ് ബോസ് റിയാലിറ്റി ഷോ യിലൂടെ ശക്തമായ തിരിച്ച് വരവായിരുന്നു സാബു നടത്തിയത്. ബിഗ് ബോസ് മലയാളം സീസണ്‍ വിജയ് സാബുവായിരുന്നു. ഇപ്പോള്‍ കൈ നിറയെ സിനിമകളുമായി സാബുമോന്‍ തിരക്കിലാണ്.

ശാലു കൂര്യന്‍

ശാലു കൂര്യന്‍

സീരിയലിലെ വില്ലന്‍ കഥാപാത്രത്തിലൂടെ തിളങ്ങിയ നടിയായിരുന്നു ശാലു കൂര്യന്‍. ചന്ദനമഴയിലെ വര്‍ഷ എന്ന കഥാപാത്രമായിരുന്നു ശാലുവിനെ പ്രശസ്തയാക്കിയത്. വിവാഹത്തോടെ ടെലിവിഷന്‍ രംഗത്ത് നിന്നും മാറി നിന്ന ശാലു ഇപ്പോള്‍ സീരിയലുകളില്‍ സജീവമാണ്. ഫഌവേഴ്‌സിലെ സീത എന്ന പരമ്പരയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശാലുവാണ്. തട്ടീം മുട്ടീം എന്ന കോമഡി ഷോ യിലൂം ശാലു പ്രത്യക്ഷപ്പെട്ടിരുന്നു.

അനൂപ് ശിവസേനന്‍

അനൂപ് ശിവസേനന്‍

പണ്ട് മുതലുള്ള ടെലിവിഷന്‍ താരമാണ് അനൂപ് ശിവസേനന്‍. ഒരുപാട് സീരിയലുകളില്‍ അഭിനയിച്ച താരം കറുത്തമുത്തിലെ വില്ലന്‍ വേഷത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു. വില്ലന്‍ വേഷത്തിനപ്പുറം കോമഡി വേഷങ്ങളും അനൂപിനെ ശ്രദ്ധേയനാക്കിയിരുന്നു.

വരദ

വരദ

സീരിയല്‍ നടി വരദയും ഹസ്ബന്‍ഡും സ്ഥിരമായി പരമ്പരകളില്‍ നിറഞ്ഞ് നില്‍ക്കുന്നവരാണ്. എന്നാല്‍ പ്രസവത്തോടനുബന്ധിച്ച് സീരിയല്‍ ലോകത്ത് നിന്നും മാറി നിന്ന വരദ ഈ വര്‍ഷം തിരിച്ച് വന്നിരുന്നു. ഇളയവള്‍ ഗായത്രി എന്ന സീരിയലില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് വരദയായിരുന്നു.

ധന്യ മേരി വര്‍ഗീസ്

ധന്യ മേരി വര്‍ഗീസ്

നടി ധന്യ മേരി വര്‍ഗീസും ഏറെ കാലത്തിന് ശേഷം തിരിച്ച് വന്നത് 2018 ലായിരുന്നു. ചില കേസുകളില്‍ കുടുങ്ങി പോയ നടി കളി ഗണ്ടകി എന്ന ടെലിവിഷന്‍ സീരിയലിലായിരുന്നു ധന്യ അവസാനമായി അഭിനയിച്ചത്. ഈ വര്‍ഷം സീത കല്യാണം എന്ന സീരിയലിലൂടെയായിരുന്നു നടി തിരിച്ചെത്തിയത്. പരമ്പരയില്‍ സീത എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ധന്യയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X