'ഭർത്താവ് എന്നെ സ്വതന്ത്രയാക്കി'; സന്യാസി ജീവിതം തെരഞ്ഞെടുത്ത് സീരിയൽ നടി
പേരും പ്രശസ്തിയും വിട്ട് വിശ്വാസപരമായ ജീവിതത്തിലേക്ക് കടന്ന താരങ്ങൾ നിരവധിയാണ്. നടിമാരായിരുന്ന സനാ ഖാൻ, സൈറ വസിം തുടങ്ങിയവരെല്ലാം ഇതിന് ഉദാഹരണമാണ്. ബോളിവുഡിലെ ഗ്ലാമറസ് താരമായി തിളങ്ങവെയാണ് സനാ ഖാൻ എല്ലാം ഉപേക്ഷിച്ച് മത വിശ്വാസനത്തിനനുസരിച്ച് ജീവിക്കാൻ തീരുമാനിച്ചത്. സീക്രട്ട് സൂപ്പർസ്റ്റാർ, സ്കെെ ഈസ് പിങ്ക് തുടങ്ങിയ മികച്ച സിനിമകളിൽ അഭിനയിച്ച സൈറ ബോളിവുഡിൽ വൻ പ്രശസ്തിയിലേക്ക് കുതിച്ചുയരവെയാണ് വിശ്വാസ ജീവിതം തെരഞ്ഞെടുത്തത്.
സെെറയെ പിന്നീട് ലൈം ലൈറ്റിൽ കണ്ടിട്ടേ ഇല്ല. സമൂഹമാധ്യമങ്ങളിലുള്ള ഫോട്ടോകൾ പോലും സൈറ വസീം നീക്കം ചെയ്തു. മറുവശത്ത് സനയും അങ്ങനെ തന്നെ. ഹിജാബ് ധരിച്ചല്ലാതെ പുറത്തിറങ്ങില്ലെന്നാണ് സനയുടെ തീരുമാനം. മതപരമായ കാര്യങ്ങളെ പറ്റി മാത്രമേ സമൂഹ മാധ്യമങ്ങളിലൂടെ സംസാരിക്കാറുമുള്ളൂ.

ഇപ്പോഴിതാ ഈ കൂട്ടത്തിലേക്ക് പുതിയൊരാൾ കൂടി വന്നിരിക്കുകയാണ്. ഹിന്ദി ടെലിവിഷൻ നടിയായ നുപുർ അലങ്കാർ ആണ് വിവാഹ ജീവിതം ഉപേക്ഷിച്ച് സന്യാസ ജീവിതം തെരഞ്ഞെടുത്തിരിക്കുന്നത്. ഭർത്താവും വീട്ടുകാരും തന്റെ തീരുമാനത്തിന് എതിരൊന്നും പറഞ്ഞില്ലെന്നും വിനോദ മേഖല താൻ ഉപേക്ഷിക്കുകയാണെന്നും നുപുർ പറയുന്നു.
പപ്പായയും ആപ്പിളുമാണ് നുപുറിന്റെ ഇപ്പോഴത്തെ ഭക്ഷണം. നാല് ജോഡി വസ്ത്രങ്ങൾ കൈവശം വെച്ചിട്ടുണ്ട്. ആരാധനാലയങ്ങൾ സന്ദർശിക്കുകയും ഹിമാലയത്തിൽ ധ്യാനിക്കാനും മുൻ നടി ഇപ്പോൾ സമയം ചെലവഴിക്കുന്നു. ദിവസം ഒരു നേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നതെന്നും നുപുർ പറയുന്നു.

'എന്റെ പോക്ക് എങ്ങോട്ടാണെന്ന് ഭർത്താവിന് അറിയാമായിരുന്നു. സന്യാസിയാവുന്നതിനെ പറ്റി ഒരുവട്ടം ഞാൻ അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട്. അദ്ദേഹം എന്റെ സ്വതന്ത്രയാക്കി. അദ്ദേഹത്തിന്റെ കുടുംബവും എന്റെ തീരുമാനത്തെ അംഗീകരിച്ചു. അലങ്കാറിന് അദ്ദേഹത്തിന്റെ ജീവിതത്തിൽ നല്ലത് വരട്ടെയെന്ന് ആശംസിക്കുന്നു. വേർപിരിയിലിന് നിയമപരമായ വഴി സ്വീകരിച്ചിട്ടില്ലെങ്കിലും ഞങ്ങൾ ഒരുമിച്ചല്ല,' നുപുർ പറഞ്ഞു.

ഫെബ്രുവരിയിലാണ് ഞാൻ സന്യാസം സ്വീകരിച്ചത്. ആരാധനലായങ്ങൾ സന്ദർശിക്കുന്നതിന്റെയും പാവപ്പെട്ടവരെ സഹായിക്കുന്നതിന്റെയും തിരക്കിലാണ് ഞാൻ. അധ്യാത്മികതയോട് എനിക്ക് നേരത്തെ തന്നെ താൽപര്യമുണ്ടായിരുന്നു. ശംഭു ചരൺ ജാ എന്ന ഗുരുവിനെ കിട്ടിയത് എന്റെ അനുഗ്രഹമാണ്, നുപുർ പറഞ്ഞു.
വിവാഹ ബന്ധം തകർന്നതോടെയാണ് താൻ സന്യാസിയായതെന്ന അഭിപ്രായത്തോടും നുപുർ പ്രതികരിച്ചു. 'വിവാഹ ബന്ധം അവസാനം വരെയും നല്ല നിലയിലായിരുന്നു. ഞാൻ വൈകാരികമായി തകർന്നതിനാലും ജീവിതം മടുത്തതിനാലുമാണ് ഈ തീരുമാനം എടുത്തതെന്ന് ആളുകൾ കരുതുന്നത് എന്ത്കൊണ്ടാണെന്ന് എനിക്കറിയില്ല. ആത്മീയ പാതയിലേക്ക് പോവാൻ ഒരാൾ തകർന്നിരിക്കണമെന്നില്ല'
Recommended Video

'2020 ഡിസംബറിൽ എന്റെ അമ്മ മരിച്ചതിന് ശേഷം ഇനി ഒന്നും നഷ്ടപ്പെടുമെന്ന ഭയമില്ലെന്ന് ഞാൻ മനസ്സിലാക്കി. എല്ലാം പ്രതീക്ഷകളിൽ നിന്നും കടമ്പകളിൽ നിന്നും ഞാൻ സ്വതന്ത്രയായി. വാസ്തവത്തിൽ ഭർത്താവിന്റെ സഹോദരൻ അഫ്ഗാനിസ്താനിൽ താലിബാൻ ഭരണം പിടിച്ചപ്പോൾ അവിടെ കുടുങ്ങിയതിലാണ് ഞാൻ സന്യാസം സ്വീകരിക്കാൻ വൈകിയത്,' നുപുർ പറഞ്ഞു. ശക്തിമാൻ, സൊനാലി, ഗർ കി ലക്ഷ്മി ബെട്ടിയാൻ, തന്ത്ര, തുടങ്ങിയ ടെലിവിഷൻ പരമ്പരകളിൽ നുപുർ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications