ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരം ആത്മഹത്യ ചെയ്ത നിലയില്‍! ചര്‍ച്ചയായി അവസാന പോസ്റ്റ്

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരങ്ങളിലൊരാളായ പ്രേക്ഷാ മെഹ്ത അന്തരിച്ചുവെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുണ്ട്. ഇന്‍ഡോറിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു താരത്തെ. ഫാനില്‍ തൂങ്ങി നില്‍ക്കുന്ന പ്രേക്ഷയെ ആദ്യം കണ്ടത് അച്ഛനായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഉടന്‍തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ച് അറിഞ്ഞതിന്റെ ഞെട്ടലിലാണ് ആരാധകര്‍.

ആത്മഹത്യയ്ക്ക് പിന്നിലുള്ള കാരണങ്ങള്‍ പുറത്തുവന്നിട്ടില്ല. കുറച്ച് നാളുകളായി പ്രേക്ഷ മാനസികമായി വിഷമതകള്‍ അനുഭവിച്ചിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ജോലിയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദങ്ങള്‍ താരത്തെ അലട്ടിയിരുന്നു. 25 കാരിയായ പ്രേക്ഷ ക്രൈം പെട്രോള്‍, മേരി ദുര്‍ഗ, ലാല്‍ ഇഷ്‌ക് തുടങ്ങിയ പരിപാടികളില്‍ വേഷമിട്ടിട്ടുണ്ട്. മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചുകൊണ്ടിരുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പ്രേക്ഷ. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. സ്വപ്‌നങ്ങള്‍ മരിച്ച് പോകുന്നതാണ് ജീവിതത്തിലെ ഏറ്റവും സങ്കടകരമായ കാര്യമെന്നായിരുന്നു താരം കുറിച്ചത്. മനോഹരമായ ഫോട്ടോയും കുറിപ്പിനൊപ്പം ചേര്‍ത്തിരുന്നു. ഈ പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിയിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്.

Preksha Mehta

ഈ പോസ്റ്റ് കണ്ട് മണിക്കൂറുകള്‍ക്ക് ശേഷം മരണവാര്‍ത്തയും കൂടി വന്നപ്പോള്‍ ശരിക്കും ഹൃദയം തകര്‍ന്നുപോയി. എന്തിനാണ് സ്വയം ഒടുങ്ങിയത്, ഞങ്ങള്‍ക്ക് എന്നും നിങ്ങളെ മിസ്സ് ചെയ്യുമെന്നായിരുന്നു ഒരാള്‍ കുറിച്ചത്. നിങ്ങള്‍ ഇനിയില്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന കമന്റും പോസ്റ്റിന് കീഴിലുണ്ട്. എന്താണ് താരത്തിന് സംഭവിച്ചതെന്നുള്ള ചോദ്യങ്ങളുമുണ്ട്. ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് ഈ വാര്‍ത്ത. ലോക് ഡൗണ്‍ സമയതമായതിനാല്‍ അവസാനമായി കാണാനോ യാത്രാമൊഴി നല്‍കാനോ കഴിയാത്തതിന്റെ ദു:ഖവും ആരാധകര്‍ പങ്കുവെച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X