അവതാരകമാരുടെ ഞെട്ടിക്കുന്ന പ്രതിഫലം! തന്റെ പ്രതിഫലം കേട്ട് അശ്വതി ശ്രീകാന്തിന്റെ കണ്ണ് തള്ള് പോയി!
Recommended Video

താരങ്ങളുടെ ഒരോ മിനിറ്റും വിലയുള്ളതാണ്. പ്രമുഖ നടിമാരായ നയന്‍താരയും മറ്റും സെക്കന്‍ഡുകള്‍ക്ക് കോടി വാങ്ങിയെന്നത് വലിയ വാര്‍ത്തയായിരുന്നു. അടുത്തിടെ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും വന്‍തുക പ്രതിഫലം ചോദിച്ച് ഞെട്ടിപ്പിച്ചിരുന്നു. അതിനിടെ മലയാളത്തിലെ അവതാരകമാരുടെ പ്രതിഫലത്തിന്റെ കണക്കും പുറത്ത് വന്നിരുന്നു.
രഞ്ജിനി ഹരിദാസ്, റിമി ടോമി തുടങ്ങി മലയാളത്തിലെ മിനിസ്ക്രീന്‍ അവതാരകമാര്‍ക്ക് കിട്ടുന്ന പ്രതിഫലത്തിന്റെ കണക്കായിരുന്നു പുറത്ത് വന്നത്. ആര്‍ക്കും കുറവമെന്നുമില്ല. എല്ലാവര്‍ക്കും ഞെട്ടിക്കുന്ന പ്രതിഫലം തന്നെയാണ് കിട്ടുന്നത്. എന്നാല്‍ തന്റെ പ്രതിഫലം കേട്ട് അവതാരക അശ്വതി ശ്രീകാന്ത് ഞെട്ടി പോയിരിക്കുകയാണ്. ശേഷം അശ്വതി പറയുന്നതിങ്ങനെയാണ്...

അശ്വതിയുടെ പരിപാടി
ഫ്ളവേഴ്‌സ് ചാനലിലെ കോമഡി സൂപ്പര്‍നൈറ്റ് എന്ന പരിപാടിയുടെ അവതാരികയാണ് അശ്വതി ശ്രീകാന്ത്. അശ്വതിയ്‌ക്കൊപ്പം സുരാജ് വെഞ്ഞാറാംമൂടാണ് പരിപാടി അവതരിപ്പിക്കുന്നത്. പരിപാടിയ്ക്ക് അശ്വതി വാങ്ങുന്ന തുകയുടെ കണക്ക് ഇത്രയാണ് എന്ന തരത്തില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു.

അശ്വതി പറയുന്നതിങ്ങനെ
നിങ്ങളറിഞ്ഞോ...നമ്മ വേറെ ലെവല്‍ ആയിട്ടാ... സൂപ്പര്‍ സ്റ്റാര്‍സിന്റെ അത്രേം ഇല്ലേലും അടുത്തൊക്കെ വരുന്നുണ്ട്!! അല്ല ചേട്ടന്മാരേ, തള്ളുമ്പോ ഒരു മയത്തിലൊക്കെ തള്ളണ്ടേ. ഇത് കണ്ടിട്ട് ഇതൊക്കെ ഉള്ളതാണോന്ന് ഇന്‍ബോക്‌സില്‍ വന്നു ചോദിക്കുന്നവര്‍ക്ക് വേണ്ടി ഒരു നിമിഷം മൗനം എന്നുമാണ് അശ്വതി ഫേസ്ബുക്കിലൂടെ പറയുന്നത്.

അശ്വതിയുടെ പ്രതിഫലം
പ്രേക്ഷകരുടെ പ്രിയങ്കരിയായി കോമഡി സൂപ്പര്‍നൈറ്റ് പരിപാടി അവതരിപ്പിക്കുന്ന അശ്വതിയ്ക്ക് പ്രതിഫലമായി കിട്ടുന്നത് 45 ലക്ഷമായിരുന്നെന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതില്‍ കഴമ്പില്ലെന്ന തമാശ രൂപേണയാണ് അശ്വതി പറയുന്നത്.

ഒന്നാം സ്ഥാനം
ചാനല്‍ പരിപാടികളിലും അവാര്‍ഡ് നൈറ്റുകളിലും തിളങ്ങി നില്‍ക്കുന്ന ര്രജ്ഞിനി ഹരിദാസിനാണ് പതിഫലത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനമെന്നാണ് റിപ്പോര്‍ട്ട്. ഒരു കോടി രൂപയാണ് രജ്ഞിനിയ്ക്ക് കിട്ടുന്നതെന്നാണ് പറയുന്നത്.


Click it and Unblock the Notifications











