»   » എന്താ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചെയ്യുന്നവരെ നിങ്ങള്‍ക്ക് ഇഷ്ടമല്ലേ,ആര്യ ചോദിക്കുന്നു

എന്താ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചെയ്യുന്നവരെ നിങ്ങള്‍ക്ക് ഇഷ്ടമല്ലേ,ആര്യ ചോദിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

ഒരു ഫോട്ടോഷൂട്ട് നടത്തിയതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന നടിയും ടെലിവിഷന്‍ അവതാരകിയുമായ ആര്യ വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നു. എന്താ അമ്മമാര്‍ക്ക് ഫോട്ടോഷൂട്ട് ചെയ്യാന്‍ പാടില്ലേ..എന്നാണ് ആര്യയുടെ ചോദ്യം. എന്താണ് ആളുകളുടെ യഥാര്‍ത്ഥ പ്രശ്‌നം. ഇത്രയും വിമര്‍ശനങ്ങള്‍ ഉന്നയിക്കേണ്ട കാര്യമെന്താണെന്നാണ് ആര്യ ചോദിക്കുന്നത്.

സ്റ്റാര്‍ ആന്റ് സ്‌റ്റൈല്‍ എന്ന മാഗസീനിനുവേണ്ടിയായിരുന്നു ആര്യ ഫോട്ടോഷൂട്ട് ചെയ്തത്. ആര്യയുടെ ഫോട്ടോ ഷൂട്ടിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതോടെ ആളുകള്‍ വിമര്‍ശനങ്ങളും അശ്ലീല വാക്കുകളും ആര്യക്കെതിരെ പ്രയോഗിച്ചു. ഇതിനെതിരെയാണ് ആര്യ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

arya

ഞാന്‍ രമേശ് പിഷാരടിയുടെ ഭാര്യയാണെന്നാണ് എല്ലാവരും വിശ്വസിച്ചിരിക്കുന്നത്. ഇത്രയ്ക്കും ബുദ്ധിയില്ലാത്തവരാണോ ആളുകള്‍ എന്നാണ് ആര്യ ചോദിക്കുന്നത്. ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ പരിപാടിയില്‍ പിഷാരടിയുടെ ഭാര്യയായിട്ടാണ് ആര്യ പ്രത്യക്ഷപ്പെടുന്നത്. ഒരു അമ്മയായ നിങ്ങള്‍ക്ക് എങ്ങനെ ഇതിനൊക്കെ സാധിക്കുന്നു എന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നതെന്ന് ആര്യ പറയുന്നു.

ഒരു മോഡലായിട്ടാണ് ഞാന്‍ ടെലിവിഷനില്‍ എത്തുന്നത്. ഞാനിപ്പോഴും ഒരു മോഡല്‍ തന്നെയാണ്. എന്റെ വിവാഹം എങ്ങനെയാണ് ഇതിനെയൊക്കെ ബാധിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. അമ്മമാര്‍ക്ക് എന്താ ഫോട്ടോഷൂട്ട് ചെയ്ത്കൂടെ എന്നും ആര്യ ചോദിക്കുന്നു.

എന്റെയോ ഫോട്ടോഗ്രാഫറുടേയോ അനുവാദം ഇല്ലാതെയാണ് ആ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. അത് നീക്കം ചെയ്യാന്‍ പറഞ്ഞപ്പോഴേക്കും വീഡിയോ വൈറലായിക്കഴിഞ്ഞിരുന്നെന്നും ആര്യ പറയുന്നു.

English summary
Arya is one of the popular Television actress.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam