കാമുകന് സമ്പാദ്യത്തില്‍ കണ്ണ്, പ്രണയം അവിടെ അവസാനിപ്പിച്ചു;ഇതുവരെ വിവാഹം കഴിക്കാത്തിനെ കുറിച്ച് സുബി
Recommended Video

കോമഡി സ്‌കിറ്റുകളില്‍ സ്ത്രീസാന്നിധ്യം അധികമില്ലാത്ത കാലത്താണ് സുബി എത്തുന്നത്. മിമിക്രി കലാകാരന്മാര്‍ക്കൊപ്പം കോമഡി സ്‌കിറ്റുകളില്‍ നിറഞ്ഞു നിന്ന സുബി പതിയെ മിനിസ്‌ക്രിനിലും ബിഗ് സ്‌ക്രീനിലുമെത്തി. അവതരണ രംഗത്ത് ഹാസ്യത്തിന്റെ ചേരുവ ചേര്‍ത്ത് തുടങ്ങിയ സ്ത്രീ സാന്നിധ്യമാണ് സുബി.
സ്റ്റേജ് പ്രോഗ്രാം, ടെലിവിഷന്‍ ഷോ.. സിനിമാ.. അങ്ങനെയൊക്കെയായപ്പോള്‍ സുബി ജീവിക്കാന്‍ മറന്നുപോയോ. വയസ്സ് മുപ്പത് കഴിഞ്ഞിട്ടും സുബി എന്താണ് വിവാഹം കഴിക്കാത്തത്. ജെബി ജംഗ്ഷന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സുബി തന്റെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും സംസാരിച്ചു.

പ്രണയം ഉണ്ടായിരുന്നു
ഈ പ്രായം വരെ ഞാനാരെയും പ്രണയിച്ചിട്ടില്ല എന്ന് പറഞ്ഞാല്‍ എനിക്കെന്തോ അസുഖമാണെന്ന് ആളുകള്‍ കരുതും. ഞാന്‍ പ്രണയിച്ചിട്ടുണ്ട്.. എന്നാല്‍ ആ ബന്ധം ജീവിതത്തിലേക്ക് ഉണ്ടാവില്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ പരസ്പര സമ്മതത്തോടെ പിരിഞ്ഞു- സുബി പറഞ്ഞു.

ആ സംസാരമാണ് പിരിയാന്‍ കാരണം
ഞങ്ങള്‍ തമ്മില്‍ ഒരു സംസാരം ഉണ്ടായപ്പോള്‍ അദ്ദേഹം എന്റെ അടുത്ത് ചോദിച്ചു, 'അമ്മയ്ക്ക് എന്തെങ്കിലും ജോലിക്ക് പോയിക്കൂടെ' എന്ന്. അതെന്തിനാണ് അമ്മ ജോലിക്ക് പോകുന്നത്.. കുടുംബം ഞാന്‍ നോക്കുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ 'അമ്മയ്ക്ക് നല്ല ആരോഗ്യവും ചുറുചുറുപ്പും ഉണ്ടല്ലോ' എന്നായിരുന്നു മറുചോദ്യം.

എന്തിനങ്ങനെ പറഞ്ഞു..
അദ്ദേഹത്തിന് എന്റെ വീട്ടിലെ കാര്യങ്ങളൊക്കെ അറിയാം. കുടുംബവുമായി നല്ല ബന്ധമുള്ള ആളാണ്. വീട്ടിലെ കാര്യങ്ങള്‍ നോക്കുന്നത് ഞാനാണെന്നും അദ്ദേഹത്തിനറിയാം.. എന്നിട്ടും എന്തിനാണ് അമ്മയെ ജോലിക്ക് അയക്കാന്‍ ആവശ്യപ്പെട്ടത് എന്ന സംശയം എന്നെ ആശയക്കുഴപ്പത്തിലാക്കി..

പറിച്ചുനടാനുള്ള ശ്രമം
പിന്നീട് ആലോചിച്ചപ്പോഴാണ് എനിക്ക് കൃത്യമായ ഉത്തരം കിട്ടിയത്. വിവാഹം കഴിഞ്ഞാല്‍ എന്നെ പൂര്‍ണമായും പറിച്ചുകൊണ്ടു പോവുക എന്നതാണ് അദ്ദേഹത്തിന്റെ ഉദ്ദേശം. അക്കാര്യത്തെ കുറിച്ച് ഇടയ്ക്കിടെ സംസാരമുണ്ടായി.

സമ്പാദ്യത്തില്‍ കണ്ണ്
പിന്നെ ഒരു കാര്യം, അദ്ദേഹമാണ് എനിക്ക് ഒരു ബാങ്ക് അക്കൗണ്ട് എടുത്ത് തന്നത്. ആ അക്കൗണ്ട് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്തിനാണ് എനിക്ക് അദ്ദേഹം തന്നെ ഒരു എക്കൗണ്ട് എടുത്ത് തന്നത് എന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. ഞാന്‍ സമ്പാദിക്കുന്നത് എല്ലാം എന്റെ പേരില്‍ തന്നെ ഉണ്ടാവണം. കുടുംബത്തിലേക്ക് പോകരുത്. വിവാഹത്തോടെ എന്നെ പൂര്‍ണമായും പറിച്ചു നടുമ്പോള്‍ അതൊക്കെ സ്വന്തം പേരിലാക്കാം എന്നതായിരുന്നു അവരുടെ ഉദ്ദേശം.

വേര്‍പിരിഞ്ഞു
എനിക്ക് സംശയങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ ഞങ്ങള്‍ പിരിയാന്‍ തീരുമാനിച്ചു. ഈ ബന്ധം ഇനി മുന്നോട്ട് പോകില്ല എന്ന് പറഞ്ഞ് സംസാരിച്ച് സമ്മതത്തോടെയാണ് ഞങ്ങള്‍ വേര്‍പിരിഞ്ഞത്.

സുഹൃത്തുക്കളാണ്
അദ്ദേഹം ഇപ്പോള്‍ വേറെ വിവാഹമൊക്കെ കഴിച്ചു.. ഇടയ്‌ക്കൊക്കെ കാണാറുണ്ട്. ഞങ്ങളിപ്പോഴും നല്ല സൗഹൃദബന്ധം തുടരുന്നു എന്നും സുബി പറഞ്ഞു.

വിവാഹത്തെ കുറിച്ച്
വിവാഹം കഴിക്കില്ല എന്നൊന്നും ഞാന്‍ പ്രഖ്യാപിച്ചിട്ടില്ല. വീട്ടില്‍ വിവാഹത്തെ കുറിച്ച് അമ്മ സംസാരിക്കുന്നുണ്ട്. പക്ഷെ ഒരു അറേഞ്ച്ഡ് മാര്യേജിന് എനിക്ക് താത്പര്യമില്ല. പ്രണയിച്ച് പരസ്പരം മനസ്സിലാക്കി വിവാഹം കഴിക്കണം. പ്രണയിച്ച് വിവാഹം കഴിക്കാന്‍ അമ്മ ലൈസന്‍സ് തന്നിട്ടുമുണ്ടെന്നും സുബി പറയുന്നു.

കൊച്ചിന്‍ കലാഭവനിലൂടെ
ഒത്തിരകി കലാകാരന്മാരെ സമ്മാനിച്ച ട്രൂപ്പാണ് കൊച്ചിന്‍ കലാഭവന്‍. സുബിയും കൊച്ചിന്‍ കലാഭവന്‍ വഴി ഇന്റസ്ട്രിയില്‍ എത്തിയതാണ്. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സിനിമാല എന്ന കോമഡി ഷോയിലൂടെയാണ് സുബി ക്യാമറയ്ക്ക് മുന്നിലെത്തിയത്.

ശ്രദ്ധിക്കപ്പെട്ടത്
ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടിയില്‍ സുബി ശ്രദ്ധിക്കപ്പെട്ടത് കുട്ടിപ്പട്ടളാം എന്ന കുട്ടികളുടെ പരിപാടിയ്ക്ക് അവതാരകയായി എത്തിയതോടെയാണ്. സുബിയ്ക്ക് പകരം പലരും ഈ ഷോ ചെയ്തുനോക്കിയെങ്കിലും ആരും സുബിയോളം വന്നില്ല എന്നത് ശ്രദ്ധേയമാണ്.


Click it and Unblock the Notifications











