തുടർച്ചയായി നാലാം ഘട്ടവും മാറ്റമില്ലാതെ ആത്മ!! പ്രസിഡന്റ് കെ.ബി. ഗണേഷ് കുമാര്‍, മറ്റ് അംഗങ്ങൾ ....
ടെലിവിഷന്‍ നടീനടന്മാരുടെ സംഘടനയായ 'ആത്മ'യിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ നേതൃത്വത്തിലാണ് പുതിയ ഭരണസമിതി.കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ പ്രസിഡന്റ്, ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറി, ഷംസ് മണക്കാട് ഖജാന്‍ജി, പൂജപ്പുര രാധാകൃഷ്ണന്‍ സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു. തുടര്‍ച്ചയായി നാലാംവട്ടമാണ് ഇവര്‍ ഭാരവാഹിത്വത്തിലെത്തുന്നത്.

കൂടാതെ വൈസ് പ്രസിഡന്റുമാരായി മോഹന്‍ അയിരൂര്‍, കിഷോര്‍സത്യ എന്നിവരെയും തിരഞ്ഞെടുത്തിട്ടുണ്ട്. എക്‌സിക്യൂട്ടി കമ്മിറ്റിയംഗങ്ങളായി കാലടി ഓമന, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, യതികുമാര്‍, സാജന്‍ സൂര്യ, അര്‍ച്ചന, അനീഷ് രവി, ഷോബി തിലകന്‍, ജിജാ സുരേന്ദ്രന്‍, പ്രഭാശങ്കര്‍, രാജ്കുമാര്‍, അഷ്‌റഫ് പേഴുംമൂട്, ശബരീനാഥ്, രഞ്ജിത് മുന്‍ഷി എന്നിവരേയും തെരഞ്ഞെടുക്കപ്പെട്ടു.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ കന്യ, ആത്മ മലയാളി ഹീറോസിന്റെ ക്യാപ്റ്റന്‍ കിഷോര്‍ സത്യ എന്നിവരെ യോഗത്തില്‍ ആദരിച്ചു. സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാക്കളായ അലിയാര്‍, സീന ആന്റണി, രാഘവന്‍, അപ്‌സര, സ്വസ്തിക, വല്‍സലാ മേനോന്‍, കിഷോര്‍, അനീഷ് രവി, വിജയ് മേനോന്‍ എന്നിവരെയും എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെയും ചടങ്ങില്‍ ആദരിച്ചു.


Click it and Unblock the Notifications











