»   » ചാറ്റിങിനിടെ വഴക്ക്; അവതാരക ആത്മഹത്യ ചെയ്തു

ചാറ്റിങിനിടെ വഴക്ക്; അവതാരക ആത്മഹത്യ ചെയ്തു

Written By:
Subscribe to Filmibeat Malayalam

പ്രമുഖ ടിവി ചാനല്‍ അവതാരകയായ നിരോഷ (23) ആത്മഹത്യ ചെയ്തു. തെലങ്കിലെ പ്രമുഖ മ്യൂസിക് ചാനല്‍ അവതാരകയായ നിരോഷയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചാറ്റിങിനിടെ ഉണ്ടായ വഴക്കാണത്രെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്.

ഇന്നലെ (മാര്‍ച്ച് 16) രാത്രി നിരോഷയുടെ സുഹൃത്ത് പൊലീസിനെ വിളിച്ച് നിരോഷ ആത്മഹത്യയ്ക്ക് ശ്രമിയ്ക്കുകയാണെന്ന വിവരം നല്‍കുകയായിരുന്നു. സ്‌കൈപില്‍ ചാറ്റ് ചെയ്യുന്നതിനിടെ ഉണ്ടായ വഴക്കാണ് കാരണമെന്നും ഉടന്‍ രക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം അറിയിച്ചു.

nirosha

എന്നാല്‍ വിവരം അറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും നിരോഷ മരിച്ചിരുന്നു. നിരോഷയുടെ ഫോണ്‍ കോളുകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. പ്രണയ നൈരാശ്യമാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റിത്വിക് എന്ന യുവാവുമായി നിരോഷ പ്രണയത്തിലായിരുന്നു എന്ന് പറഞ്ഞു കേള്‍ക്കുന്നു.

നേരത്തെ നിരോഷ ചില തെലുങ്ക് ചാനലുകളില്‍ റിപ്പോര്‍ട്ടറായി ജോലി നോക്കിയിരുന്നു. അടുത്തിടെയാണ് അവതാരകയായി മാറിയത്. ആത്മഹത്യയെ കുറിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
A 23-year-old Telugu music television anchor was found dead in her PG hostel in Sindhi Colony, Secunderabad in the early hours on Wednesday.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam