അമ്പിളി ദേവിയുടെയും ആദിത്യന്‍ ജയന്റെയും വിവാഹം കഴിഞ്ഞ് പത്ത് മാസം! സന്തോഷം പങ്കുവെച്ച് നടന്‍
ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതരായ താരങ്ങളാണ് അമ്പിളി ദേവിയും ആദിത്യന്‍ ജയനും. ഇരുവരും തമ്മിലുളള വിവാഹം വാര്‍ത്തകളില്‍ ഒന്നടങ്കം ഇടംപിടിച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരി 25നായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. സീത എന്ന സീരിയലില്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി അഭിനയിച്ചുകൊണ്ടിരിക്കവേയായിരുന്നു അമ്പിളിയുടെയും ആദിത്യന്റെയും വിവാഹം.
തുടര്‍ന്ന് വിവാഹ ശേഷമുളള ഇരുവരുടെയും ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. തങ്ങളുടെ പുതിയ വിശേഷങ്ങളെല്ലാം ഇരുവരും എപ്പോഴും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. ഇക്കഴിഞ്ഞ നവംബര്‍ 20നായിരുന്നു താന്‍ ഒരാണ്‍കുഞ്ഞിന്റെ അച്ഛനായി എന്ന വിവരം ആദിത്യന്‍ ജയന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

കുഞ്ഞിന്റെ ചിത്രങ്ങളും നടന്‍ പങ്കുവെച്ചിരുന്നു. മൂത്തമകന്‍ അമര്‍നാഥ് കുഞ്ഞനുജന് മുത്തം നല്‍കുന്ന ചിത്രവും ആദിത്യന്‍ ജയന്‍ പോസ്റ്റ് ചെയ്തു. കുഞ്ഞുണ്ടായ സന്തോഷത്തില്‍ നില്‍ക്കവേ ആദിത്യന്‍ ജയന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസറ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇരുവരുടെയും വിവാഹം കഴിഞ്ഞ് പത്ത് മാസം തികയുന്നു എന്ന സന്തോഷമാണ് നടന്‍ പങ്കുവെച്ചത്.

അമ്പിളി ദേവിക്കും കുടുംബത്തിനുമൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് നടന്‍ എത്തിയിരുന്നത്. നേരത്തെ ആദ്യ ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടിയ ശേഷമായിരുന്നു അമ്പിളി ദേവിയുടെ രണ്ടാമത്തെ വിവാഹം നടന്നത്. ആദ്യം ഇത് സീരിയലിലെ രംഗമാണെന്ന് എല്ലാവരും കരുതിയെങ്കിലും പിന്നീടാണ് യാഥാര്‍ത്ഥ്യം പുറത്തുവന്നത്. ഇതിനിടെ താരദമ്പതികളെ കളിയാക്കി ഒട്ടെറെ പേര്‍ എത്തിയെങ്കിലും ആരാധകരുടെ ശക്തമായ പിന്തുണ ഇരുവര്‍ക്കും ലഭിച്ചിരുന്നു.

വിവാഹം കഴിഞ്ഞ് കുറച്ച് നാളുകള്‍ക്ക് ശേഷമാണ് കുഞ്ഞതിഥി ജീവിതത്തിലേക്ക് വരുന്ന കാര്യം ഇരുവരും അറിയിച്ചിരുന്നത്. അപ്പുവിന് കൂട്ടായി അടുത്തയാള്‍ എത്തുന്നെന്നായിരുന്നു അമ്പിളിയും ആദിത്യനും അറിയിച്ചത്. ഗര്‍ഭിണിയായതിന് ശേഷമാണ് അഭിനയ രംഗത്തുനിന്നും അമ്പിളി പൂര്‍ണമായും വിട്ടുനിന്നത്. ഡോക്ടര്‍മാര്‍ പരിപൂര്‍ണമായ വിശ്രമം നിര്‍ദ്ദേശിച്ചതിനാലായിരുന്നു ഇങ്ങനെ ചെയ്തത്.

അമ്പിളി ദേവി തന്നെയായിരുന്നു അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയാണെന്ന കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നത്. ഗര്‍ഭിണിയായതിന് ശേഷമുളള ഏഴാം മാസത്തിലെ പൊങ്കാലയും മധുരം കൊടുപ്പും ചടങ്ങിന്റെ ചിത്രങ്ങളും ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. വിവാഹ ശേഷം ടെലിവിഷന്‍ ചാനലുകളില്‍ നടന്ന നിരവധി അഭിമുഖങ്ങളിലും ഇരുവരും പങ്കെടുത്തിരുന്നു.



Click it and Unblock the Notifications