കിച്ചുവിനെ സൂക്ഷിക്കണമെന്ന് ഞാൻ പറഞ്ഞതിന് കാരണം, സുധി മരിച്ച ദിവസം സംഭവിച്ചത്: താജുദീൻ

രേണു സുധിക്കെതിരെ ശത്രുക്കൾ ഒന്നിന് പിറകെ ഒന്നായി വന്ന് കൊണ്ടിരിക്കുകയാണ്. ഫിറോസ്, വീണ എസ് പിള്ള എന്നിവർക്ക് ശേഷം ഇപ്പോൾ താജുദീൻ പത്തനംതിട്ടയാണ് രേണുവിനെതിരെ നിരന്തരം സംസാരിക്കുന്നത്. സുധിയുടെ സുഹൃത്തായിരുന്ന താൻ പലപ്പോഴും സുധിയെ സഹായിച്ചിട്ടുണ്ടെന്ന് താജുദീൻ പറയുന്നു. രേണുവും പിതാവ് തങ്കച്ചനും വീട് വെച്ച് നൽകിയവർക്കെതിരെ സംസാരിച്ചതോടെയാണ് താജുദീൻ ഇവർക്കെതിരെ രം​ഗത്ത് വന്നത്.

എന്നാൽ കഴിഞ്ഞ ദിവസം താജുദീനെതിരെ രേണു ശക്തമായി പ്രതികരിച്ചു. നിരന്തരം തന്നെയും കുടുംബത്തിനെതിരെയും സംസാരിച്ച് ശല്യപ്പെടുത്തുന്ന ആളാണ് താജുദീനെന്ന് രേണു പറയുന്നു. സുധി ചേട്ടൻ മരിച്ച ശേഷം കിച്ചുവിനെക്കുറിച്ച് എന്നോട് കുറ്റം പറഞ്ഞിട്ടുണ്ട്. മോളേ, അവനെ സൂക്ഷിക്കണം, അവൻ പെെസ മേടിക്കും എന്നൊക്കെ പറഞ്ഞു. എന്നോട് മാത്രമല്ല, പല ആളുകളോടും ഇയാളിങ്ങനെ പറയുന്നുണ്ടായിരുന്നെന്നും രേണു ആരോപിച്ചു.

Renu Sudhi
Photo Credit: Instagram / Renu Sudhi

ഇപ്പോഴിതാ രേണുവിന്റെ ആരോപണത്തിന് മറുപടി നൽകിയിരിക്കുകയാണ് താജുദീൻ. കിച്ചുവിനെക്കുറിച്ച് താനങ്ങനെ സംസാരിച്ചിട്ടുണ്ടെന്നും അതിന് കാരണമുണ്ടെന്നും താജുദീൻ പറയുന്നു. എംവുഡ് എന്റർടെയിൻമെന്റ്സിനോടാണ് പ്രതികരണം. മോന്റെ കാര്യം എന്നോട് പറഞ്ഞിട്ടാണ് ഞാൻ അറിഞ്ഞത്. അത് ഞാൻ വെളിപ്പെടുത്താൻ ആ​ഗ്രഹിക്കുന്നില്ല. ആ പയ്യനെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ട ആവശ്യം എനിക്കില്ല. കിച്ചുവിനെക്കുറിച്ച് എന്തെല്ലാം പറഞ്ഞിട്ടുണ്ടെന്ന് എനിക്കറിയാം.

അപ്പോൾ ഞാൻ തിരിച്ച് പറഞ്ഞിട്ടുണ്ട്. അവനെ സൂക്ഷിക്കണം, നോക്കിക്കോണം എന്നൊക്കെ ഞാൻ പറഞ്ഞു. കിച്ചുവിനെക്കുറിച്ച് രേണുവിന്റെ അച്ഛനും അമ്മയും എന്നോട് പറഞ്ഞിട്ടുണ്ട്. രേണുവിന്റെ ചേച്ചിയും എന്നോട് പറഞ്ഞിട്ടുണ്ട്. ഓരോ വിഷയങ്ങൾ വരുമ്പോൾ പറയില്ലേ. അത് ഞാൻ പറയാനാ​ഗ്രഹിക്കുന്നില്ല. ഇന്ന ആളുടെ പേരിൽ എത്ര കേസുണ്ടെന്ന് വിവരാകാശം ചോദിച്ചാൽ മതിയെന്നും താജുദീൻ പത്തനംതിട്ട പറയുന്നു.

Thaj Pathanamthitta  Renu Sudhi
Photo Credit: Instagram / Thaj Pathanamthitta

അന്ന് താജിക്ക എന്നാണ് രേണു വിളിച്ചിരുന്നത്. ഇന്ന് എടാ പോടാ എന്നാണ് വിളിക്കുന്നത്. രേണുവിന് ഡിപ്രഷനുണ്ടെന്ന് രേണുവിന്റെ അച്ഛൻ എന്നോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഞാൻ സംസാരിക്കാനേ പോകാറില്ലായിരുന്നു. കൊല്ലം സുധിയുടെ ഫോണിലേക്ക് മരിക്കുന്ന ദിവസം എത്ര കോൾ പോയിട്ടുണ്ടെന്ന് നോക്ക്. രാവും പകലും വിളിച്ച് കൊണ്ടിരുന്നു. അന്ന് വന്നേ പറ്റത്തുള്ളൂ എന്ന് പറഞ്ഞു. റൂമിൽ കിടന്നുറങ്ങി രാവിലെ വന്നിരുന്നെങ്കിൽ ഈ അപകടം ഉണ്ടാകില്ലായിരുന്നു.

ഞാൻ പ്രോ​ഗ്രാമിന് പോകുമ്പോൾ വരാൻ വെെകിയാൽ കിടന്നുറങ്ങി രാവിലെ വരാനേ എന്റെ ഭാര്യ പറയൂ. ദെെവം തമ്പുരാൻ വിചാരിച്ചത് പോലെയെ എല്ലാ കാര്യങ്ങളും നടക്കൂയെന്നും താജുദീൻ പറയുന്നു. നന്ദി എന്നത് രേണുവിനില്ലെന്നും താജുദീൻ പറയുന്നു. താജുദീനെ എല്ലാം ബോധിപ്പിക്കാൻ അയാൾ എന്റെ തന്തയാണോ എന്നും രേണു കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. കിച്ചുവിനെയും എന്നെയും പിരിക്കുകയാണ് ചിലരുടെ ലക്ഷ്യം. നടക്കില്ലെന്നും രേണു സുധി പറഞ്ഞു.

താജുദീൻ കള്ളത്തരം പറഞ്ഞാണ് ജോലിയിൽ കയറിയതെന്നാണ് എന്നോട് ഒരാൾ പറഞ്ഞത്. ഇതേക്കുറിച്ച് കൂടുതൽ തനിക്കറിയില്ലെന്നും രേണു പറഞ്ഞിരുന്നു. കൊല്ലം സുധിയുടെ മുൻ ഭാര്യ വീണ എസ് പിള്ളയുട ആരോപണങ്ങൾ തുടരുന്നതിനിടെയാണ് താജുദീനും രം​ഗത്ത് വന്നിരിക്കുന്നത്. കൊല്ലം സുധിയുടെയും തന്റെ വിവാഹ ബന്ധം തകരാൻ കാരണം രേണു ആണെന്നാണ് വീണ പറയുന്നത്. അതേസമയം തനിക്ക് വീണയെന്നാെരു ഭാര്യയുണ്ടായിരുന്നെന്ന് കൊല്ലം സുധി ചാനലുകളിൽ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിച്ചപ്പോഴൊന്നും പറഞ്ഞിട്ടില്ല.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X