Don't Miss!
- News
വളരെക്കാലത്തെ ആ ആഗ്രഹം നടക്കും, അവിചാരിതമായ പലവിധ നേട്ടങ്ങള്‍, സമ്പൂർണ്ണ വാരഫലം
- Finance
വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് റിസ്കാണോ? ജാമ്യക്കാരൻ ഏറ്റെടുക്കേണ്ടി വരുന്ന ബാധ്യതകൾ അറിയാം
- Automobiles
ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ
- Technology
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- Sports
കോലിയുടെ ബെസ്റ്റ് ഇനിയും വരേണ്ടിയിരിക്കുന്നു! എന്നാല്‍ അവന് എപ്പോഴും ബെസ്റ്റ്-ബട്ട്
- Lifestyle
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില്‍ 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്‍വ്വദു:ഖ ദുരിതങ്ങള്‍ക്ക് അവസാനം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
സീരിയല്‍ നടി അഞ്ജലി അമ്മയായി! കുഞ്ഞ് ജനിച്ച സന്തോഷത്തില്‍ താരദമ്പതികള്‍, വാളക്കാപ്പ് ചിത്രങ്ങള്‍
സിനിമാ താരങ്ങളെക്കാളും ടെലിവിഷന്‍ താരങ്ങള്‍ക്ക് വലിയ ജനപിന്തുണ ലഭിക്കാറുണ്ട്. സീരിയലില്‍ അഭിനയിക്കുന്ന നടിമാരെല്ലാം തന്നെ ഇതിനകം സ്ത്രീകളുടെ അടക്കം മനംകവര്‍ന്നു. കൊറോണ കാരണം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പലരും വിവാഹജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. ഹിറ്റായി ഓടി കൊണ്ടിരിക്കുന്ന സീരിയലുകളിലെ നായികമാരാണ് കഴിഞ്ഞ മാസങ്ങളില്‍ വിവാഹിതരായത്.
വിവാഹം മാത്രമല്ല താരങ്ങളുടെ ജീവിതത്തില്‍ മറ്റ് പല സന്തോഷങ്ങളും ഉണ്ടായി കൊണ്ടിരിക്കുകയാണെന്ന് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ നടി അഞ്ജലി റാവുവിന് ഒരു കുഞ്ഞ് ജനിച്ചെന്ന വിവരമാണ് പുറത്ത് വരുന്നത്. കൂടുതലും തമിഴ് സിനിമകളിലാണ് അഭിനയിച്ചിരുന്നതെങ്കിലും മലയാളികള്‍ക്കും ഏറെ സുപരിചിതയാണ് അഞ്ജലി.

ആഴ്ചകള്‍ക്ക് മുന്‍പായിരുന്നു അഞ്ജലിയുടെ വാളക്കാപ്പ് ചടങ്ങുകള്‍ നടത്തിയിരുന്നത്. ചടങ്ങിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ നടി തന്നെ പങ്കുവെച്ചിരുന്നു. എഡിറ്റര്‍ ജോമിന് ആണ് അഞ്ജലിയുടെ ഭര്‍ത്താവ്. കുഞ്ഞതിഥി കൂടി വന്നതോടെ നടിയ്ക്കും ഭര്‍ത്താവിനും ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് ആരാധകര്‍.
ഗൗതം വാസുദേവ് മേനോന് സംവിധാനം ചെയ്ത ചിത്രത്തില്‍ ചിമ്പുവിന്റെ സഹോദരിയുടെ വേഷത്തിലെത്തിയാണ് അഞ്ജലി റാവു ശ്രദ്ധിക്കപ്പെടുന്നത്. 2016 ല്‍ പുറത്തിറങ്ങിയ ചിത്രം വലിയ വിജയമായിരുന്നു. മഞ്ജിമ മോഹന്‍ ആണ് നായിക എങ്കിലും അഞ്ജലിയും ശ്രദ്ധിക്കപ്പെട്ടിരുന്നു. സന്താനത്തിന്റെ ദിക്കിലൂന എന്ന സിനിമയിലാണ് ജോമിന് ഇപ്പോള്‍ ജോലി ചെയ്തിരുന്നത്.
Recommended Video

മലയാള സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അഞ്ജലി. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സ്വാതി നക്ഷത്രം ജോതി എന്ന സീരിയലിലെ വേദ എന്ന വില്ലത്തി വേഷത്തിലായിരുന്നു അഞ്ജലി അഭിനയിച്ചത്. ഈ കഥാപാത്രം വലിയ ജനപ്രീതി നേടിയതാണ്. ഗര്‍ഭിണിയായതോടെ ആ കഥാപാത്രത്തില്‍ നിന്നും അഞ്ജലി മാറിയതിനാല്‍ നടി അര്‍ച്ചന സുശീലനാണ് അവതരിപ്പിക്കുന്നത്. അതിന് മുന്‍പ് താമരത്തുമ്പി എന്ന സീരിയലിലായിരുന്നു നടി അഭിനയിച്ചത്.
-
മുരളി ഗോപിയുമായിട്ടുള്ള ലിപ്ലോക് ആദ്യം പറഞ്ഞിരുന്നില്ല; അത് പ്രൊമോട്ട് ചെയ്തത് വേദനിപ്പിച്ചെന്ന് ഹണി റോസ്
-
'എത്ര ഫേക്ക് ആയ ലോകത്താണ് നമ്മളെന്ന് മനസ്സിലാക്കി; എന്നെപ്പറ്റി എഴുതുന്നവരോട് വിളിച്ച് പറയണമെന്ന് തോന്നി'
-
'എന്റെ കഥാപാത്രങ്ങൾ എനിക്ക് ആസ്വദിക്കാൻ പറ്റാറില്ല, ആദ്യത്തെ സിനിമ മുതൽ അങ്ങനെയാണ്'; കാരണം പറഞ്ഞ് മഞ്ജു!