അഞ്ജുവിനേയും അപ്പുവിനേയും തെറ്റിക്കാന്‍ ശ്രമം,സാന്ത്വനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി രാജലക്ഷ്മി
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന സീരിയല്‍ സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ്. കുടുംബപശ്ചാത്തലത്തില്‍ കഥ പറയുന്ന സാന്ത്വനം 2020 സെപ്റ്റംബറിലാണ് ആരംഭിക്കുന്നത്. സൂപ്പര്‍ ഹിറ്റ് പരമ്പരയായ വാനമ്പാടി അവസാനിച്ചതിന് പിന്നാലെയാണ് സാന്ത്വനം തുടങ്ങുന്നത്. വാനമ്പാടി സംവിധായകന്‍ തന്നെയാണ് സാന്ത്വനവും ഒരുക്കുന്നത്.
തമിഴ് പരമ്പരയായ പാണ്ഡ്യാസ്റ്റോഴ്‌സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. മലയാളത്തിലെ പോലെ തമിഴിലേയും സൂപ്പര്‍ ഹിറ്റ് പരമ്പരയാണിത്. തെലുങ്ക്, കന്നഡ, മറാത്തി, ബംഗാളി, ഹിന്ദി ഭാഷകളിലും വിവിധ പേരുകളിലായി സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. എല്ല ഭാഷകളിലും മികച്ച പ്രേക്ഷക സ്വീകാര്യതായണ് പരമ്പരകള്‍ക്ക് ലഭിക്കുന്നത്. മലയളത്തില്‍ റേറ്റിംഗില്‍ രണ്ടാം സ്ഥാനത്താണ് സാന്ത്വനം. കഴിഞ്ഞ കുറിച്ച് ആഴ്ചകളിലായി ആദ്യ സ്ഥാനത്ത് ആയിരുന്നു സാന്ത്വനം. കുടുംബവിളക്ക് ചെറുതായി ഒന്ന് കാലിടറിയപ്പോള്‍ സാന്ത്വനം ഒന്നാം സ്ഥാനത്തിലേയ്ക്ക് എത്തുകയായിരുന്നു.

ഒരു സാധാരണ കുടുംബത്തില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് സാന്ത്വനത്തിലും ചര്‍ച്ച ചെയ്യുന്നത്. കണ്ണീര്‍ പരമ്പരകളില്‍ നിന്നൊക്കെ വ്യത്യസ്തമായി ശക്തമായ കുടുംബബന്ധങ്ങളുടെ കഥയാണ് സാന്ത്വനം പറയുന്നത്. അവിഹിതമോ അമ്മായിയമ്മ പോരോ ഒന്നു തന്നെ സീരിയലില്‍ ഇല്ല. പ്രേക്ഷകരെ മടിപ്പിക്കാതെയാണ് സീരിയല്‍ കഥ പറയുന്നത്.

ബാലന്റേയും ദേവിയുടേയും സഹോദരന്മാരുടേയും കഥയാണ് സാന്ത്വനം. നടി ചിപ്പിയും രാജീവ് പരമേശ്വറുമാണ് ബാലനും ദേവിയുമായി എത്തുന്നത്. ഗീരീഷ് നമ്പ്യാര്‍, രക്ഷ രാജ്, സജിന്‍ ടിപി, ഗോപിക അനില്‍, അച്ചു സുഗന്ധ്, ഗിരിജ പ്രേമന്‍, ദിവ്യ ബിനു, യതികുമാര്‍, അപ്‌സര, ബിജേഷ് ആവനൂര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. കഥാപാത്രങ്ങള്‍ക്ക് തുല്യപ്രധാന്യം നല്‍കി കൊണ്ടാണ് സീരിയില്‍ ഒരുക്കിയിരിക്കുന്നത്.

സഹോദരന്മാര്‍ക്ക് വേണ്ടിയാണ് ദേവിയും ബാലനും ജീവിക്കുന്നത്. അനിയന്മാരെ നല്ലത് പോലെ വളര്‍ത്താന്‍ വേണ്ടി കുഞ്ഞുങ്ങളെ പോലും വേണ്ടെന്ന് വയ്ക്കുകയായിരുന്നു ഇവര്‍. ശിവന്‍, ഹരി, കണ്ണന്‍ എന്നിവരാണ് ഇവരുടെ സഹോദരന്മാര്‍. ഇവര്‍ക്കും മാതാപിതാക്കളെ പോലെയാണ് ഏട്ടനും ഏട്ടത്തിയും. ബാലന്റേയും ദേവിയുടേയും സഹോദരന്മാരുടേയും ജീവിത്തിലൂടെയാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്. സന്തോഷമായി ജീവിക്കുന്ന ഇവരുടെ കുടുംബത്തിലേയ്ക്ക് തമ്പി എത്തുന്നതോടെയാണ് സീരിയലിന്റെ കഥ മാറുന്നത്. മകള്‍ അപര്‍ണ അമ്മയാവാന്‍ പോകുന്നു എന്ന് അറിഞ്ഞതോടെയാണ് പിണക്കം മറന്ന് തമ്പി എത്തുന്നത്. ഇയാളുടെ പ്രധാന ഉദ്ദ്യേശം സഹോദരന്മാരെ തെറ്റിച്ച് മകളേയും ഹരിയേയും സ്വന്തം വീട്ടിലേയ്ക്ക് കൊണ്ടു പോവുക എന്നതാണ്. ഇതിനായി പല ശ്രമങ്ങളും നോക്കുന്നുണ്ട്.
Recommended Video

ഇപ്പോഴിത സാന്ത്വനം കുടുംബത്തില്‍ വിളളല്‍ വീഴ്ത്താന്‍ വേണ്ടി തമ്പിയുടെ ഇളയ പെങ്ങള്‍ രാജലക്ഷ്മി എത്തിയിരിക്കുകയാണ്. തമ്പിയുടെ നിര്‍ദ്ദേശപ്രകാരമാണ് രാജലക്ഷ്മി എത്തിയിരിക്കുന്നത്. അപ്പുവിനെ കാണാന്‍ വേണ്ടി എത്തിയ ഇവര്‍ തിരിക പോകാതെ സാന്ത്വനത്തില്‍ തന്നെ നില്‍ക്കുകയായിരുന്നു.അപ്പുവിനെ മുന്‍നിര്‍ത്തി കുടുംബത്തില്‍ ഓരേ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ്. ഇപ്പോഴിത അഞ്ജലിയേയും അപര്‍ണ്ണയേയും തെറ്റിക്കാനുള്ള ശ്രമങ്ങള്‍ നോക്കുകയാണ്. അഞ്ജുവിനെ ഒന്ന് സൂക്ഷിച്ചോളാന്‍ പറയുകയാണ് രാജക്ഷ്മി ബാലനേയും കുടുംബത്തേയും അപമാനിക്കാനായി അപ്പിവിനെ കൊണ്ട് പുതിയ ബെഡും വാങ്ങിപ്പിച്ചിരിക്കുകയാണ്. അപ്പുവിന്റെ ഈ പ്രവൃത്ത കുടുംബാംഗങ്ങളെ വേദനിപ്പിച്ചിട്ടുണ്ട്. ഇവിടെ ആയിരം പ്രശ്‌നങ്ങള്‍ നടക്കുമ്പോഴും തങ്ങളുടെ ലോകത്ത് പ്രണയിച്ച് നടക്കുകയാണ് ശിവനും അഞ്ജലിയും. പ്രെമോ വീഡിയോ വൈറല്‍ ആയതോടെ ഇന്നത്തെ എപ്പിസോഡ് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications