'പുട്ടിയും ഫാഷൻ ഷോയും ഇല്ലായിരുന്നു, അതിനും തീരുമാനമായിയെന്ന് ആരാധകർ'; സാന്ത്വനത്തിലെ പുതിയ കഥാപാത്രം എത്തി!
മലയാളികൾ ഹൃദയത്തിലേറ്റിയ പരമ്പരയാണ് സാന്ത്വനം. മനോഹരമായ കുടുംബകഥ പുതുമയോടെ പറയുന്ന പരമ്പര റേറ്റിങിലും മുന്നിലാണ്. സാന്ത്വനം വീട്ടിലെ സഹോദന്മാരും അവരുടെ ഭാര്യമാരും അവരുടെ കുടുംബവുമെല്ലാമാണ് പരമ്പരുടെ ജീവൻ. ശിവാഞ്ജലി എന്ന ജോഡിയാണ് അക്കൂട്ടത്തിൽ ഏറ്റവും ജനപ്രിയമായ ജോഡി. ഇരുവരുടെ കോമ്പിനേഷൻ സീനുകളെല്ലാം തന്നെ സോഷ്യൽ മീഡിയയിലും വൈറലാണ്. സാന്ത്വനം വീട്ടിലെ ശിവനെ പൊലീസ് പിടികൂടിയതും പുറത്തിറക്കാൻ ബാലനും ഹരിയും ചേർന്ന് നടത്തുന്ന ശ്രമങ്ങളുമെല്ലാമായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരമ്പയിൽ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നത്.
ഭാര്യയായ അഞ്ജലിയുടെ അമ്മയായ സാവിത്രിക്ക് വയ്യാത്തതുകാരണം തന്റെ സ്വന്തം വീട്ടിലാണുള്ളത്. ഇടയ്ക്കിടെ ശിവനും വീട്ടിലേക്ക് വരാറുമുണ്ട്. സാന്ത്വനം വീടുമായി മുന്നേതന്നെ പ്രശ്‌നമുള്ളയാളാണ് സാന്ത്വനം വീട്ടിലെ ഹരി പ്രണയിച്ച് വിവാഹം കഴിഞ്ഞ അപർണയുടെ അച്ഛനായ തമ്പി. അഞ്ജലിയുടെ അച്ഛൻ ശങ്കരന് പണം കടം കൊടുത്തതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ തമ്പിയും ശിവനും പലപ്പോഴായി ഉടക്കിയിരുന്നെങ്കിലും ഇപ്പോൾ താനൊരു മാന്യനാണ് എന്ന തരത്തിലാണ് തമ്പിയുടെ പെരുമാറ്റം. തമ്പിയുടെ ശിങ്കിടിയായ ജഗന്നാഥൻ അഞ്ജലിയുടെ അച്ഛന് കൊടുത്ത പണം തിരികെ വാങ്ങാനായി എത്തിയ സമയത്ത് വീട്ടിൽ ശിവൻ ഉണ്ടായിരുന്നെങ്കിലും ശങ്കരൻ വീട്ടിൽ ഉണ്ടായിരുന്നില്ല.

ഇതിന് ശേഷമാണ് പ്രശ്നങ്ങൾ വീണ്ടും സാന്ത്വനത്തിൽ ആരംഭിച്ചത്. ജഗന്നാഥൻ പണം തിരികെ ചോദിക്കാൻ വന്നപ്പോൾ ശങ്കരൻ ഇല്ലാതിരുന്നതിനാൽ അവിടെ ഉണ്ടായിരുന്ന ശിവനുമായി ജഗന്നാഥൻ തർക്കിക്കുകയും വാക്കുകൾ അതിര് കടന്നപ്പോൾ ജഗന്നാഥനെ ശിവന് തല്ലേണ്ടിവരികയും ഉണ്ടായി. ഈ സംഭവത്തിന് ശേഷം ശിവന് പണികൊടുക്കാൻ നിന്ന തമ്പിയുടെ ഒത്താശയോടെയാണ് ജഗന്നാഥൻ ശിവനെ പൊലീസിനെ കൊണ്ട് പിടിപ്പിക്കുന്നത്. ശേഷം പൊലീസിൽ നിന്നും മർദ്ദനമേറ്റ ശിവനെ ഹീറോ കളിച്ച് വന്ന് തമ്പി തന്നെയാണ് പൊലീസ് സ്റ്റേഷനിൽ നിന്നും ഇറക്കിയത്. സാന്ത്വനത്തിലെ ആളുകൾക്ക് മുമ്പിൽ താൻ പരപകാരിയാണെന്നും സാന്ത്വനത്തിലെ എല്ലാവരോടും തനിക്കെപ്പോഴൂും സ്നേഹമാണെന്നും കാണിക്കുന്ന പെരുമാറ്റമാണ് തമ്പി ശിവനെ പൊലീസ് സ്റ്റേഷനിൽ നിന്നും ഇറക്കിയശേഷം കാണിച്ചത്.

എന്നാൽ പതിവില്ലാത്ത തമ്പിയുടെ മാറ്റവും പൊലീസുകാരനോട് സുഹൃത്തുക്കളോട് എന്ന പോലുള്ള പെരുമാറ്റവും ഹരിയിൽ സംശയങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. താൻ ഒന്നും അറിഞ്ഞില്ലെന്ന ഭാവത്തിലാണ് തമ്പി പെരുമാറുന്നത്. നമ്മളെല്ലാം ഒരു കുടുംബമല്ലേയെന്നും അതുകൊണ്ട് നന്ദിയൊന്നും വേണ്ടെന്നും പറയുന്ന തമ്പി ശിവന്റെ മുൻകോപത്തെക്കുറിച്ചും സ്റ്റേഷനിൽ നിന്നും ഇറങ്ങിയ ശേഷം കുറ്റപ്പെടുത്തി സംസാരിക്കുന്നുണ്ട്. ഇത്രയെല്ലാം അണിയറയിൽ ചരട് വലിച്ചിട്ടും ഇതെല്ലാം എങ്ങനെയാണ് തമ്പിക്ക് സാധിക്കുന്നുവെന്നാണ് ആരാധകർ ചോദിക്കുന്നത്. ശിവനെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി മർദ്ദിച്ച ശേഷം അത്രയും നാൾ ശിവന്റെ സഹായത്തോടെ ജീവിച്ചിരുന്ന സാവിത്രിയമ്മ പോലും ശിവനെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്.
Recommended Video

പൊലീസ് സ്റ്റേഷനിൽ നിന്നും വന്ന ശിവനെ കാണാൻ പോകാൻ പോലും അഞ്ജലിയെ സാവിത്രിയും ജയന്തിയും ചേർന്ന് സമ്മതിച്ചിരുന്നില്ല. എന്നാൽ അവരെയെല്ലാം എതിർത്ത് അഞ്ജലി സാന്ത്വനത്തിലേക്ക് തിരികെ എത്തി. ഇപ്പോൾ സാന്ത്വനത്തിന്റെ പുതിയ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒപ്പം പുതിയൊരു കഥാപാത്രം കൂടി സാന്ത്വനത്തിലേക്ക് വന്നിട്ടുണ്ട്. പ്രമോ കണ്ടവരെല്ലാം തമ്പിയുടെ പെങ്ങളും അപ്പുവിന്റെ അപ്പച്ചിയുമാണ് ഇപ്പോൾ സാന്ത്വനത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നാണ് പറയുന്നത്. തമ്പിയുടെ വീടായ അമരാവതിയിലേക്കാണ് പുതിയ സ്ത്രീ കഥാപാത്രം വന്നിറങ്ങിയിരിക്കുന്നത്. അപ്പുവിനെ സാന്ത്വനത്തിലെ വീട്ടിൽ നിന്നും പിരിച്ച് തിരികെ അമരാവതിയിൽ കൊണ്ടുവരാൻ കുരുട്ട് ബുദ്ധി ആലോചിക്കാനാണ് തമ്പി തന്റെ പെങ്ങളെ അമരാവതിയിലേക്ക് കൊണ്ടുവന്നിരിക്കുന്നത് എന്നാണ് പ്രമോയിൽ നിന്നും മനസിലാകുന്നത്. അതേസമയം പുതിയ കഥപാത്രത്തിന്റെ ഓവർ മേക്കപ്പും ആഡംബര വസ്ത്രധാരണവും സാന്ത്വനം ആരാധകരിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.


Click it and Unblock the Notifications