ഈ ചെക്കന്‍ മുന്‍പും വന്നിട്ടുള്ളതാണ്; പെണ്ണ് കാണാന്‍ ഒരു വീട്ടില്‍ തന്നെ രണ്ട് തവണ പോയതിനെ പറ്റി തങ്കച്ചന്‍

മിമിക്രിയിലൂടെ കരിയര്‍ തുടങ്ങി മലയാള ടെലിവിഷനില്‍ സജീവമായി നില്‍ക്കുന്ന താരമാണ് തങ്കച്ചന്‍ വിതുര. സ്റ്റാര്‍ മാജിക്കിലെ പ്രകടനമാണ് തങ്കച്ചന് ഏറ്റവും ജനപ്രീതി നേടി കൊടുത്തത്. അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം തന്റെ കല്യാണമാണെന്ന് തുടങ്ങി വിവാഹത്തെ കുറിച്ച് തങ്കച്ചന്‍ പറഞ്ഞ ചില കാര്യങ്ങള്‍ വൈറലായി മാറിയിരുന്നു. അന്ന് മുതലിങ്ങോട്ട് എല്ലാവരും കാത്തിരിക്കുന്നത് ആ വിശേഷങ്ങള്‍ അറിയാന്‍ വേണ്ടിയാണ്.

എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയിലൂടെ വിവാഹത്തെ കുറിച്ച് വീണ്ടും വെളിപ്പെടുത്തലുകള്‍ നടത്തുകയാണ് തങ്കച്ചന്‍. അവതാരകന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് പെണ്ണ് കാണാന്‍ പോയപ്പോഴുണ്ടായ രസകരമായ സംഭവകഥ പറഞ്ഞത്. വിശദമായി വായിക്കാം...

കല്യാണം കഴിക്കാത്തതിന്റെ പിന്നിലെ പ്രശ്‌നത്തെ കുറിച്ച് തങ്കച്ചൻ

കല്യാണം കഴിക്കാത്തതിന്റെ പിന്നിലെ പ്രശ്‌നം എന്താണെന്നാണ് എം ജി ശ്രീകുമാര്‍ ചോദിച്ചത്. 'ഞാന്‍ കുറച്ച് കഴിയട്ടേ എന്ന് വിചാരിച്ച് അങ്ങനെ നിന്നതാണ്. അല്ലാതെ വേറെ കാര്യമൊന്നുമില്ല. പ്രണയനൈരാശ്യമോ മറ്റോ ഉണ്ടോ എന്ന ചോദ്യത്തിനും അങ്ങനെ ഒന്നുമില്ലെന്നാണ് തങ്കച്ചന്‍ പറഞ്ഞത്. സാമ്പത്തികമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഞങ്ങളെ പോലെയുള്ള സ്‌റ്റേജ് ആര്‍ട്ടിസ്റ്റുകളുടെ പ്രധാന വരുമാനം ഉത്സവങ്ങളിലും മറ്റുമൊക്കെയുള്ള പരിപാടി ആയിരുന്നു. അതൊക്കെ ഇല്ലാതെ ആയതോടെ കടം കടത്തിന് മുകളിലും കയറി.

ഞാൻ വിവാഹിതനാണെന്ന വാർത്ത നിരന്തരം വരാറുണ്ട്

എന്റെ മാത്രമല്ല, സ്‌റ്റേജ് ആര്‍ട്ടിസ്റ്റുകളുടെ ഒക്കെ കാര്യമാണ്. അങ്ങനെ കൂടി വന്നതോടെ കുറച്ചൂടി സാമ്പത്തികമായി മെച്ചപ്പെട്ടിട്ട് മതി വിവാഹമെന്ന് കരുതിയെന്നും നടന്‍ പറയുന്നു. ഞാന്‍ വേറെ ആരുടെയെങ്കിലും കല്യാണത്തിന് പോയതാണെങ്കില്‍ പോലും യൂട്യൂബ് ചാനലുകളില്‍ എന്റെ വിവാഹമെന്ന് പറഞ്ഞാണ് വരുന്നത്. ആള്‍ക്കാര്‍ക്ക് എന്നെ കല്യാണം കഴിപ്പിച്ചാല്‍ മതി എന്നായി. അതിലെനിക്ക് സന്തോഷമേയുള്ളു. എല്ലാവരും സ്‌നേഹത്തോടെയാണ് ചോദിക്കുന്നത്.

പെണ്ണ് കാണാൻ നിരന്തരം പോവാറുണ്ടെന്ന് തങ്കച്ചൻ

അങ്ങനെ എങ്കില്‍ പെണ്ണ് കാണാന്‍ പോയിട്ടില്ലേ എന്ന ചോദ്യത്തിന് 'ഞാനിങ്ങനെ ഷുഗര്‍ വന്നിരിക്കുന്നത് പെണ്ണ് കണ്ട് നടന്ന് ഉള്ള ലഡു തിന്നത് കൊണ്ടാണെന്ന്' തങ്കച്ചന്‍ പറയുന്നു. ഒരുപാട് പെണ്ണുങ്ങളെ കണ്ടിട്ടുണ്ട്. രസകരമായ കാര്യം ഒരു വീട്ടില്‍ തന്നെ രണ്ട് പ്രാവിശ്യം പോയിട്ടുണ്ട് എന്നതാണ്. ആദ്യം ഒരു ബ്രോക്കറുടെ കൂടെ പോയി. അത് നടക്കാത്തത് കൊണ്ട് പിന്നീട് മറ്റ് സ്ഥലങ്ങളിലൊക്കേ പോയി. രണ്ട് വര്‍ഷത്തെ ഇടവേളയ്ത്ത് ശേഷം മറ്റൊരു ബ്രോക്കറാണ് അവിടേക്ക് തന്നെ കൊണ്ട് പോയത്.

Recommended Video

മലയാളികളുടെ സ്വന്തം തങ്കച്ചന്റെ പിറന്നാൾ ആഘോഷം | FilmiBeat Malayalam
ഒരു വീട്ടിൽ രണ്ട് തവണ പെണ്ണ് കാണാൻ പോയ അബദ്ധം

അവിടുത്തെ അച്ഛനെ കണ്ടപ്പോള്‍ ഞാന്‍ കരുതി ഇവര് ബന്ധുക്കളാണെന്ന്. പക്ഷേ ഈ പയ്യന്‍ ഇവിടെ വന്നിട്ടുള്ളതാണെന്ന് അവര് തന്നെ പറഞ്ഞു. ഇന്ന് ആര്‍ട്ടിസ്റ്റ് ആയത് കൊണ്ട് അറിയുമായിരിക്കും. അന്ന് അറിഞ്ഞില്ല. ആദ്യം പോയപ്പോള്‍ വീടിന്റെ മുന്നില്‍ കൂടിയും രണ്ടാമത് വീടിന്റെ പുറകിലൂടെയുമാണ് പോയത്. അങ്ങനെ അറിയാതെ പോയി. ഇതൊരു തമാശയ്ക്ക് പറഞ്ഞതല്ല, സംഭവിച്ച കഥയാണെന്നാണ് തങ്കച്ചന്‍ പറയുന്നത്. കല്യാണം ഒരു നിമിത്തമായിട്ടാണ് താന്‍ കാണുന്നതെന്നും താരം പറഞ്ഞു.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X