For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്ക് വീടില്ല; ഇന്നും താമസം വാടക വീട്ടിൽ, കൂട്ടുകുടുംബത്തിൽ നിന്നും മാറി താമസിച്ചതിനെ പറ്റി തങ്കച്ചൻ

  |

  ഒരു ടെലിവിഷന്‍ പരിപാടി കൊണ്ട് കേരളത്തിലാകെ ആരാധകരെ സ്വന്തമാക്കിയ താരമാണ് തങ്കച്ചന്‍ വിതുര. ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയായിരുന്നു തങ്കച്ചനെ ജനപ്രിയനാക്കിയത്. ഏത് വേഷവും അനായാസം കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതും പെട്ടെന്ന് കൗണ്ടര്‍ താമശകള്‍ പറയുന്നതുമൊക്കെയാണ് തങ്കച്ചന് ആരാധകരെ നേടി കൊടുത്തത്.

  എന്നാല്‍ കുറേ കാലമായി സ്റ്റാര്‍ മാജിക്കില്‍ തങ്കച്ചനെ കാണാതെ വന്നത് കൊണ്ട് ആരാധകരും നിരാശയിലായിരുന്നു. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് തങ്കച്ചന്റെ പിതാവ് മരണപ്പെട്ടിരുന്നു. ഈ സാഹചര്യവും മറ്റ് ചില പ്രശ്‌നങ്ങളുമൊക്കെയാണ് സ്റ്റാര്‍ മാജിക്കില്‍ നിന്നും പിന്മാറാന്‍ കാരണം. ഒടുവില്‍ ശക്തമായ തിരിച്ച് വരവാണ് താരം നടത്തിയിരിക്കുന്നത്.

  Also Read: ഇഷ്ട പൊസിഷന്‍ ഏതാ? അശ്ലീല ചോദ്യവുമായി എത്തിയവനെ ഓടിച്ച് ബിഗ് ബോസ് താരത്തിന്റെ മറുപടി!

  ഇത്രയും ജനപ്രീതിയുള്ള താരമാണ് തങ്കച്ചനെന്ന് എല്ലാവരും തിരിച്ചറിഞ്ഞത് സ്റ്റാർ മാജിക്കിലേക്കുള്ള താരത്തിന്റെ മടങ്ങി വരവിലൂടെയാണ്. അതേസമയം ഒത്തിരി ദുരിതങ്ങള്‍ താണ്ടിയാണ് താനിന്ന് ഈ നിലയിലേക്ക് എത്തിയതെന്ന് പറയുന്ന തങ്കച്ചന്റെ വീഡിയോ വൈറലാവുകയാണ്. ചെറുപ്പത്തില്‍ കൃത്യമായി കഴിക്കാന്‍ ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ താന്‍ ബുദ്ധിമുട്ടിയിരുന്നു. ഇപ്പോഴും സ്വന്തമായൊരു വീട് പോലും തനിക്കില്ലെന്നാണ് അടുത്തിടെ ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ പങ്കെടുക്കവേ തങ്കച്ചന്‍ പറഞ്ഞത്.

  Also Read: ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നു; ബിന്ദു പണിക്കരെ കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകൾ പങ്കുവച്ച് മകൾ

  'വീട്ടിലെ സാമ്പത്തികം വളരെ മോശമായിരുന്നു. സ്വന്തമായി വീട് പോലുമില്ല. അന്നും വാടക വീടായിരുന്നു. ഇന്നും അങ്ങനെ തന്നെയാണ്. വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. വീട്ടില്‍ ഏഴ് മക്കളുണ്ടായിരുന്നു. മൂന്ന് ആണുങ്ങളും നാല് പെണ്ണുങ്ങളും. അവരില്‍ ആറാമത്തെയാളാണ് ഞാന്‍. അച്ഛനും അമ്മയും സഹോദരങ്ങളുമൊക്കെ കൂലിപ്പണിക്കാരായിരുന്നു. ഇപ്പോഴും ചുറ്റുവട്ടത്തായി എല്ലാവരും താമസിക്കുന്നുണ്ട്. ഞാന്‍ മാത്രം കുറച്ച് പ്രൈവസിയ്ക്ക് വേണ്ടി മാറി വാടകയ്ക്ക് താമസിക്കുന്നു.

  കുട്ടിക്കാലത്ത് ഭക്ഷണം കഴിക്കാന്‍ പോലും ബുദ്ധിമുട്ടി. അന്നത് അറിയില്ല, നമ്മള്‍ അവിടെയും ഇവിടെയും ഓടി കളിച്ച് നടക്കുമ്പോള്‍ മാതാപിതാക്കള്‍ ഭക്ഷണം തരാനുള്ള കഷ്ടപ്പാടിലായിരിക്കും. ഇന്നാണ് ആ കഷ്ടപ്പാട് എന്താണെന്ന് മനസിലാക്കുന്നത്. അന്ന് വിശപ്പൊക്കെ ഉണ്ട്. പക്ഷേ കിട്ടുന്നത് കഴിച്ചിട്ട് കിടക്കും. വസ്ത്രത്തിന്റെ കാര്യവും പ്രശ്‌നമായിരുന്നു. ആകെയുണ്ടായിരുന്ന നിക്കറില്‍ രണ്ട് ഓട്ട ഉണ്ടായിരുന്നതിനെ പറ്റിയും', തങ്കച്ചന്‍ പറയുന്നു.

  പത്താം ക്ലാസ് വരെയെ പഠിച്ചിട്ടുള്ളു. അതിനോട് ഏറ്റുമുട്ടിയിട്ട് കാര്യമില്ലെന്ന് മനസിലായപ്പോള്‍ നിര്‍ത്തി. സ്വന്തമായി നമുക്കെന്തെങ്കിലും വേണമെന്ന് ആ കാലത്ത് തോന്നി. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പഠിക്കുന്നതിനെക്കാളും കലാപരമായ കാര്യങ്ങള്‍ ചെയ്യാനായിരുന്നു തങ്കച്ചന് താല്‍പര്യമെന്ന് കൂട്ടുകാരും പറയുന്നു. അന്ന് പഠിച്ചിരുന്നെങ്കില്‍ നിങ്ങളെ പോലെ ഡോക്ടറോ എന്‍ജിനീയറോ ആവാന്‍ സാധിക്കും. പക്ഷേ ഇതുപോലെ തങ്കച്ചന്‍ വിതുര ആവാന്‍ പറ്റില്ലല്ലോ എന്ന് ഇങ്ങോട്ട് വരുന്ന വഴിയിലും അദ്ദേഹം പറഞ്ഞതായി കൂട്ടുകാരന്‍ സൂചിപ്പിക്കുന്നു.

  നിലവില്‍ തങ്കച്ചനെ പോലൊരു കലാകാരനെ തിരിച്ച് കൊണ്ട് വന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഇത്രയും എളിമയും വിനയമുള്ള കലാകാരന്മാര്‍ അപൂര്‍വ്വമാണ്. പ്രശസ്തിയിലേക്ക് എത്തി കഴിഞ്ഞാല്‍ എല്ലാവരും കണക്കാണ്. അഹങ്കാരം കൊണ്ട് നടക്കും. എന്നാല്‍ കഴിഞ്ഞ കാലത്ത് അനുഭവിച്ച വേദന തുറന്ന് പറയാന്‍ പോലും മടിയില്ലാതെയാണ് തങ്കച്ചന്‍ ജീവിക്കുന്നത്. അതൊക്കെ അഭിനന്ദിക്കേണ്ട കാര്യമാണെന്നും ആരാധകര്‍ പറയുന്നു.

  Read more about: Thankachan Vithura
  English summary
  Thankachan Vithura Opens Up He Still Still Leaves In A Rented House And About Troubled Childhood Days. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X