തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ടെലിവിഷന്‍ പ്രീമിയര്‍ ഒക്ടോബറില്‍! സംപ്രേക്ഷണം ഈ ചാനലില്‍
വിനീത് ശ്രീനിവാസനും മാത്യു തോമസും പ്രധാന വേഷങ്ങളില്‍ എത്തിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയിരുന്നത്. പ്ലസ്ടു പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യത തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നു. 2 കോടി ബഡ്ജറ്റില്‍ നിര്‍മ്മിച്ച് 50 കോടിയിലധികമാണ് സിനിമ ബോക്‌സോഫീസില്‍ നിന്നും നേടിയിരുന്നത്. തണ്ണീര്‍മത്തനില്‍ അനശ്വര രാജന്റെ പ്രകടനവും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഗിരീഷ് എഡി ആയിരുന്നു സിനിമ സംവിധാനം ചെയ്തത്. കേരളത്തിന് പുറത്തും തരംഗമായ സിനിമ ഒടുവില്‍ ടെലിവിഷനിലും എത്തുകയാണ്. ഒക്ടോബര്‍ 6 വൈകുന്നേരം 6.30യ്ക്ക് എഷ്യാനെറ്റിലാണ് സിനിമയുടെ പ്രീമിയര്‍ ഉണ്ടാവുക. നേരത്തെ രണ്ടു കോടിയോളം രൂപയ്ക്കാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം ചാനല്‍ സ്വന്തമാക്കിയിരുന്നത്.
ക്യാമറാമാന്‍ ജോമോന്‍ ടി ജോണ്‍,ഷെബിന്‍ ബക്കര്‍, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് തുടങ്ങിയവര്‍ ചേര്‍ന്നാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. പസ്ടു കാലഘട്ടത്തിലെ സൗഹൃദവും പ്രണയവും സംഘര്‍ഷങ്ങളുമെല്ലാമാണ് ചിത്രം പ്രമേയമാക്കിയത്. തണ്ണീര്‍മത്തനിലൂടെ അരങ്ങേറിയ പുതുമുഖ താരങ്ങളെല്ലാം ശ്രദ്ധേയ പ്രകടനം തന്നെയായിരുന്നു നടത്തിയത്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ സിനിമ തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറുകയായിരുന്നു.


Click it and Unblock the Notifications











