സാബുമോന്റെ മാസ് അവസാനിക്കുന്നില്ല! ബിഗ് ബോസിന് ശേഷം അടുത്ത ടെലിവിഷന്‍ പരിപാടിയില്‍ സാബുവും!!
Recommended Video

ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണില്‍ ആരും പ്രതീക്കാത്തൊരു മത്സരാര്‍ത്ഥിയായിരുന്നു സാബുമോന്‍ അബ്ദു സമദ് അഥവ തരികിട സാബു. അല്ലറ ചില്ലറ വിവാദങ്ങളില്‍ കുടുങ്ങി നിന്ന സാബു പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടായിരുന്നു ബിഗ് ബോസ് വേദിയിലെത്തിയത്. ഇയാളെയൊക്കെ എന്തിന് ഈ ഷോ യില്‍ കൊണ്ട് വന്നു എന്നായിരുന്നു തുടക്കത്തില്‍ പലരും ചോദിച്ചിരുന്നത്.
പ്രേക്ഷകരുടെ മുന്‍വിധികള്‍ തകരുന്ന പ്രകടനമായിരുന്നു സാബു കാഴ്ച വെച്ചത്. നൂറ് ദിവസങ്ങളായി നടക്കുന്ന ബിഗ് ബോസിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ സാബു മോന്‍ ആരാണെന്ന് വ്യക്തമായി. അവസാനം ബിഗ് ബോസ് വിന്നറായിട്ടാണ് സാബു മടങ്ങിയത്. ബിഗ് കഴിഞ്ഞെങ്കിലും ഏഷ്യാനെറ്റിലെ മറ്റൊരു ഷോ യിലൂടെ സാബു വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്.

ബിഗ് ബോസ്
സാബുമോന്‍, രഞ്ജിനി ഹരിദാസ് തുടങ്ങിയവരെ സംബന്ധിച്ച് ബിഗ് ബോസ് വലിയൊരു അനുഗ്രഹമായിരുന്നു. ഇരുവരെ കുറിച്ചും മോശം അഭിപ്രായമായിരുന്നു പുറത്ത് ഉണ്ടായിരുന്നത്. എന്നാല്‍ ബിഗ് ബോസിലെത്തിയതിന് ശേഷം അതെല്ലാം മാറ്റാന്‍ ഇരുവര്‍ക്കും കഴിഞ്ഞിരുന്നു. ബിഗ് ബോസ് വിന്നറാവാന്‍ സാധ്യതയുള്ള മത്സരാര്‍ത്ഥികളില്‍ ആദ്യം സാബു മോനായിരുന്നു. പുറത്ത് പോയ മത്സരാര്‍ത്ഥികള്‍ എല്ലാവരും തന്നെ സാബുവിന്റെ പേരായിരുന്നു പറഞ്ഞിരുന്നത്. അതുപോലെ തന്നെ സോഷ്യല്‍ മീഡിയ വഴി സാബുവിന് വലിയ ആരാധക പിന്തുണയും ലഭിച്ചിരുന്നു.

വിന്നറായി മടക്കം
ഒടുവില്‍ ബിഗ് ബോസ് വിജയ് ആയിട്ടാണ് സാബു മോന്‍ മടങ്ങിയത്. പുറത്ത് സാബുവിനെ കാത്ത് ഒരുപാട് സമ്മാനങ്ങളുണ്ടായിരുന്നു. രണ്ട് സിനിമകളിലാണ് സാബു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയില്‍ നിന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററും വന്നിരുന്നു. ഇത് മാത്രമല്ല വേറെയും ഒരുപാട് അവസരങ്ങള്‍ സാബുവിനെ തേടി എത്തിയിരിക്കുകയാണ്. ഏഷ്യാനെറ്റിലെ തന്നെ സെല്‍ മീ ദി ആന്‍സര്‍ എന്ന ഷോ യിലൂടെ വീണ്ടും സാബു പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണെന്നുള്ളതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഫേസ്ബുക്കിലൂടെ ഏഷ്യാനെറ്റ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സെല്‍ മീ ദി ആന്‍സര്‍
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഹിറ്റ് പരിപാടിയായിരുന്നു സെല്‍ മീ ദി ആന്‍സര്‍. നടന്‍ മുകേഷ് അവതാരകനായിരുന്ന ഷോ വിജ്ഞാനത്തിന് വേണ്ടിയൊരുക്കുന്നതായിരുന്നു. ഷോ യുടെ മൂന്നാം സീസണ്‍ വരാന്‍ പോവുകയാണ്. അറിവിലൂടെ അതിജീവനം എന്ന മുദ്രവാക്യവുമായിട്ടാണ് മൂന്നാം സീസണ്‍ വരുന്നത്. ഇത്തവണയും നടന്‍ മുകേഷ് തന്നെയായിരിക്കും അവതാരകന്‍. പരിപാടിയുടെ ഏറ്റവും ശ്രദ്ധേയമായ കാര്യം മറ്റൊന്നാണ്.
കേരളത്തിന് കൈതാങ്ങ്
കേരളത്തിലുണ്ടായ പ്രളയ ദുരിതം നേരിട്ടനുഭവിച്ചവര്‍ക്കും രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രത്യേക പരിഗണനയുണ്ടെന്ന് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ഏഷ്യാനെറ്റില്‍ സെപ്റ്റംബര്‍ ഏഴ് മുതല്‍ പതിനൊന്ന് വരെ വൈകുന്നേരം 6.30 ന് കാണിക്കുന്ന ചോദ്യങ്ങള്‍ക്ക് ശരിയുത്തരം അയക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് തുടര്‍ന്ന് നടക്കുന്ന ഓഡിഷനില്‍ പങ്കെടുക്കാനുള്ള അവസരമുള്ളത്. ഇതില്‍ നിന്നുമാണ് മത്സരാര്‍ത്ഥികളെ തിരഞ്ഞെടുത്തത്. ഒക്ടോബർ പതിമൂന്ന് മുതൽ ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9 മണിക്കാണ് ഷോ.
സാബു മോന്‍ പറയുന്നതിങ്ങനെ...
ബിഗ് ബോസ് മലയാളം കഴിഞ്ഞു. വീണ്ടുമൊരു മത്സരത്തിന് തയ്യാറെടുക്കുകയാണ് ഞാന്‍. പക്ഷെ ഇത്തവണ വളരെ വ്യത്യസ്തമായൊരു മത്സരമാണ്. അതിന് പിന്നില്‍ വേറെരു ലക്ഷ്യവുമുണ്ട്. എന്നുമാണ് സാബു മോന്‍ പറയുന്നത്. നിങ്ങള്‍ക്കൊപ്പം ഏഷ്യാനെറ്റിനൊപ്പം കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ഞാനുമുണ്ടെന്നാണ് സാബു മോന്‍ പറയുന്നത്.


Click it and Unblock the Notifications











