For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പോലീസിനെ വെട്ടിച്ച് ബിഗ് ബോസില്‍ തരികിട സാബുവിന്റെ അപ്രതീക്ഷിത എന്‍ട്രി, വിവാദം കൊഴുക്കുന്നു!

  |
  പോലീസിനെ വെട്ടിച്ച് ബിഗ് ബോസില്‍ തരികിട സാബു

  വ്യത്യസ്തമാര്‍ നിരവധി റിയാലിറ്റി ഷോകള്‍ വിവിധ ചാനലുകളായി പ്രക്ഷേപണം ചെയ്യുന്നത്. ടെലിവിഷനിലും സിനിമയിലുമായി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങള്‍ മോഹന്‍ലാലിനോടൊപ്പം ഒരുമിച്ച് ബിഗ് ബോസിലൂടെ എത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ തുടങ്ങിയ ആകാംക്ഷയ്ക്ക് താല്‍ക്കാലിക വിരാമമായിരിക്കുകയാണ്. ഞായറാഴ്ചയായിരുന്നു പരിപാടിയുടെ ആദ്യ ഭാഗം സംപ്രേഷണം ചെയ്തത്. ശ്വേത മേനോന്‍, രഞ്ജിനി ഹരിദാസ്, പേളി മാണി, ശ്രിനിഷ് അരവിന്ദ്, ദീപന്‍ മുരളി തുടങ്ങിയവരുള്‍പ്പെടുന്ന 16 അംഗങ്ങളാണ് ഈ പരിപാടിയില്‍ മാറ്റുരയ്ക്കുന്നത്.


  ചാനല്‍ പരിപാടികളിലൂടെ ശ്രദ്ധേയനായ തരികിട സാബുവും ബിഗ് ബോസില്‍ പങ്കെടുക്കുുന്നുണ്ട്. തരികിട എന്ന പരിപാടി അവതരിപ്പിച്ചതിലൂടെ സാബുവിന് ഈ പേരും ലഭിക്കുകയായിരുുന്നു. ഇന്നിപ്പോള്‍ ഈ പേര് വിശേഷിപ്പിച്ചാലേ ഇദ്ദേഹത്തെ തിരിച്ചറിയൂ എന്നായി. സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷവിമര്‍ശനം നേരിടുതിനിടയിലാണ് അദ്ദേഹം ഈ പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടത്. ലസിത പാലയ്ക്കലിനെ അപമാനിച്ച സംഭവത്തില്‍ അദ്ദേഹത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുുന്നു. അന്വേഷണം നടന്നുവരുന്നതിനിടയിലാണ് ആരോപണവിധേയന്‍ അപ്രതീക്ഷിതമായി റിയാലിറ്റി ഷോയില്‍ പ്രത്യക്ഷപ്പെട്ടത്.

  ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍

  ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍

  മറ്റ് ഭാഷകളില്‍ ബിഗ് ബോസ് അരങ്ങുതകര്‍ക്കുമ്പോഴും മലയാളത്തില്‍ ഈ പരിപാടിക്കായി മുറവിളി തുടരുകയായിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനടുവിലാണ് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ഈ പരിപാടി ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ചെയ്യുന്നുവെന്ന് അറിയിച്ചത്. പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളിലിടം നേടിയിരുന്നുവെന്നുള്ളത് മറ്റൊരു കാര്യം.

  തരികിട സാബുവിന്റെ എന്‍ട്രി

  തരികിട സാബുവിന്റെ എന്‍ട്രി

  തരികിടയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ സാബുവും മോഹന്‍ലാലിനോടൊപ്പം മാറ്റുരയ്ക്കുന്നുണ്ട്. സാബുമോനെന്ന അബ്ദുസമദ് കൂടി എത്തിയതോടെ പ്രേക്ഷകരുടെ ആകാംക്ഷയും വര്‍ധിച്ചിരിക്കുകയാണ്. മലയാളി ഹൗസിനെ വെല്ലുന്ന തരത്തിലായിരിക്കുമോ പരിപാടിയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ അരങ്ങേറിയിരുന്നു. മോഹന്‍ലാലിനോടൊപ്പം പരിപാടിയില്‍ പങ്കെടുക്കുന്നതിനായി താരങ്ങള്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. തരികിട സാബു ഈ പരിപാടിയില്‍ പങ്കെടുക്കുന്ന വിവരം അവസാനനിമിഷമാണഅ പുറത്തായത്.

  വിവാദങ്ങള്‍ക്ക് പഞ്ഞമില്ല

  വിവാദങ്ങള്‍ക്ക് പഞ്ഞമില്ല

  ലോകമെങ്ങുമുള്ള പ്രേക്ഷകര്‍ ഒന്നടങ്കം ഉറ്റുനോക്കുന്ന പരിപാടിയായതിനാല്‍ ബിഗ് ബോസുമായി ബന്ധപ്പെട്ട വിവാദങ്ങളും വരുംദിനങ്ങളില്‍ പുറത്തുവരുമെന്ന കാര്യത്തില്‍ യാതൊരു ശങ്കയും വേണ്ട. ഓരോ മത്സാര്‍ത്ഥിയെക്കുറിച്ച് വ്യക്തമാക്കിയപ്പോഴും സോഷ്യല്‍ മീഡിയ ഇതേറ്റെടുത്തിരുന്നു. നേരത്തെ തന്നെ വിവാദങ്ങള്‍ സൃഷ്ടിച്ച് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നവരായതിനാല്‍ത്തന്നെ പരിപാടിയിലും ഇതാവര്‍ത്തിക്കുമെന്ന് നിസംശയം ഉറപ്പിക്കാം.

  ഫേസ്ബുക്ക് പൂട്ടിച്ച സംഭവങ്ങള്‍

  ഫേസ്ബുക്ക് പൂട്ടിച്ച സംഭവങ്ങള്‍

  കലാഭവന്‍ മണിയുടെ മരണത്തില്‍ സാബുവിന് പങ്കുണ്ടെന്നാരോപിച്ച് വീട്ടമ്മ രംഗത്തുവന്നപ്പോള്‍ അദ്ദേഹം രൂക്ഷമായ ഭാഷയിലായിരുന്നു പ്രതികരിച്ചത്. അടുത്തിടെ ബിജെപി നേതാവായ ലസിത പാലയ്ക്കലിനെയും ഇദ്ദേഹം അപമാനിച്ചിരുന്നു. വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിയ സംഭവങ്ങളും നേരത്തെ അരങ്ങേറിയിരുന്നു.

  അപ്രതീക്ഷിത എന്‍ട്രി

  അപ്രതീക്ഷിത എന്‍ട്രി

  ആരൊക്കെയായിരിക്കും മത്സരാര്‍ത്ഥികളായി എത്തുന്നതെന്നുള്ള ചര്‍ച്ചകള്‍ അരങ്ങുതകര്‍ക്കുന്നതിനിടയിലും തരികിട സാബുവിനെ ആരും പ്രതീക്ഷിച്ചിരുന്നില്ല. അതിനിടയിലാണ് അപ്രതീക്ഷിതമായി അദ്ദേഹം എത്തിയത്. തരികിടയും കുപ്രചാരണവുമൊക്കെ പുതിയ സംഭവമല്ലാത്തതിനാല്‍ അദ്ദേഹത്തിന് ഇതൊരു പ്രശനമാവില്ലെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. ലസിത പാലയ്ക്ക്ല്‍ നല്‍കി പരാതിയിലുള്ള അന്വേഷണം നടക്കുന്നതിനിടയിലാണ് അദ്ദേഹം ഈപരിപാടിയില്‍ പ്രത്യക്ഷപ്പെട്ടത്.

  സംഭവബഹുലമാവുമെന്ന കാര്യത്തില്‍ സംശയം വേണ്ട???

  സംഭവബഹുലമാവുമെന്ന കാര്യത്തില്‍ സംശയം വേണ്ട???

  ചരിത്രത്തില്‍ ഇടംപിടിക്കുന്ന തരത്തില്‍ വൈവിധ്യമാര്‍ന്ന ഒട്ടനവധി പരിപാടികള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ഏഷ്യാനെറ്റിന്റെ പുതിയ തുടക്കത്തിന് ആശംസ നേര്‍ന്ന് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും മികച്ച സ്വീകാര്യതയാണ് ബിഗ് ബോസിന് ലഭിക്കുന്നത്. പരിപാടി ഇതിനോടകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞിട്ടുമുണ്ട്?????.

  English summary
  tharikida sabu s entry in bigboss malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X