പറഞ്ഞതില്‍ മാറ്റമില്ല! നിങ്ങളുടെയല്ല, ആരുടെ മുന്നിലും ഞാനത് പറയും! രഞ്ജുവിന് ലക്ഷ്മിയുടെ മറുപടി

വേദ ലക്ഷ്മിക്കെതിരെയുള്ള രഞ്ജു രഞ്ജിമാരുടെ പരാമര്‍ശം അടുത്തിടെ വൈറലായിരുന്നു. എന്റെ പേര് പരാമര്‍ശിച്ചാണ് അടിച്ച് പല്ല് കൊഴിച്ചിട്ടേ ഞാന്‍ അവിടെ നിന്നും ഇറങ്ങുമായിരുന്നുള്ളൂ. നിന്റെ സിറ്റൗട്ടില്‍ ഇരിക്കാന്‍ എന്നെ കിട്ടില്ല. പകരം എന്റെ വീട്ടില്‍ വന്നിരിക്കെടീ എന്ന് ഞാന്‍ പറഞ്ഞേനെ. അത്രയ്ക്ക് വേദനാജനകമായ കാര്യമാണ് ആ സ്ത്രീ പറഞ്ഞതെന്നും രഞ്ജു വ്യക്തമാക്കിയിരുന്നു. ബിഗ് ബോസില്‍ മത്സരിച്ചപ്പോള്‍ ലെസ്ബിയന്‍ പങ്കാളികളായ ആദിലയേയും, നൂറയേയും ഞാന്‍ വീട്ടിലേക്ക് കയറ്റില്ല. വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവരാണ് അവരെന്നായിരുന്നു ലക്ഷ്മി പറഞ്ഞത്. മോഹന്‍ലാലടക്കമുള്ളവര്‍ ഈ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചിരുന്നു. എന്റെ വീട്ടിലേക്ക് അവരെ ക്ഷണിക്കും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ലക്ഷ്മിക്കെതിരെ സോഷ്യല്‍മീഡിയയിലും രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

രഞ്ജുവിന്റെ വാക്കുകള്‍ ഞാനും കേട്ടിരുന്നു. അതിനുള്ള മറുപടിയുമായി വരുന്നുണ്ടെന്ന് ലക്ഷ്മി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ യൂട്യൂബ് ചാനലിലൂടെയായി മറുപടിയുമായെത്തിയിരിക്കുകയാണ് ലക്ഷ്മി. ഞാനൊരു വ്യത്യസ്ത ചിന്താഗതിയുള്ളൊരാളാണ്. സാധാരണ ആള്‍ക്കാര്‍ ചിന്തിക്കുന്നത് പോലെയല്ല ഞാന്‍ ചിന്തിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ വന്ന് ഞാന്‍ എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ അതിനെക്കുറിച്ച് വ്യക്തമായി പഠിച്ചിട്ട് മാത്രമേ ഞാന്‍ പറയാറുള്ളൂ എന്ന് പറയുന്ന രഞ്ജുവിന്റെ വീഡിയോ ക്ലിപ്പായിരുന്നു ലക്ഷ്മി ആദ്യം കാണിച്ചത്. എന്നിട്ടെന്തേ രഞ്ജൂ ഇങ്ങനെയൊരു പ്രസ്താവന.

Lekshmi s reply to Renju
Photo Credit: Ved Lekshmi / Renju Renjimar / Facebook

നിന്നെയൊന്നും എന്റെ വീട്ടില്‍ കയറ്റില്ല, നീയൊക്കെ പട്ടികളാണ് അവിടെയിരുന്നാല്‍ മതി എന്നുള്ളൊരു ധ്വനിയാണ് എനിക്ക് ഫീല്‍ ചെയ്തത്. എന്റെ പേര് പരാമര്‍ശിച്ചിട്ടാണ് അവരത് പറഞ്ഞതെങ്കില്‍, ഏതറ്റം വരെ കേസ് പോയാലും അടിച്ച് ചെകിട് പൊട്ടിച്ച് പല്ല് പൊഴിച്ചിട്ടേ ഞാന്‍ അവിടെ നിന്ന് ഇറങ്ങുകയുള്ളൂ. നിന്റെ സിറ്റൗട്ടില്‍ ഇരിക്കാന്‍ ഞാന്‍ വരില്ല. പകരം നീ എന്റെ സിറ്റൗട്ടില്‍ വന്നിരിക്കെടീ എന്ന് പറയും എന്ന് രഞ്ജു പറയുന്ന വീഡിയോ ക്ലിപ്പിനൊപ്പമായാണ് ലക്ഷ്മി മറുപടിയും തന്റെ നിലപാടും വ്യക്തമാക്കിയത്.

എല്‍ജെബിടിക്യു എന്താണെന്ന് പറഞ്ഞ് തരാമോ രഞ്ജു. അങ്ങോട്ടും ഇങ്ങോട്ടും ഓരോന്നും സപ്പോര്‍ട്ട് ചെയ്യുന്നുണ്ടോ, ഉണ്ടെന്നായിരിക്കും രഞ്ജുവിന്റെ ഉത്തരം. എങ്കില്‍ ഇത് കേള്‍ക്കൂയെന്ന് പറഞ്ഞ് ഹെയ്ദി സാദിയയുടെ വോയ്‌സ് ക്ലിപ്പും ലക്ഷ്മി കേള്‍പ്പിച്ചിരുന്നു. എതിര്‍ക്കേണ്ട കാര്യങ്ങളെ അവള്‍ സൂപ്പറായി എതിര്‍ക്കുന്നുണ്ട്. അതുപോലെ പറയേണ്ട കാര്യം പറയുന്നുമുണ്ട്. അവളുടെ ഇന്റര്‍വ്യൂ കണ്ടതിന് ശേഷം ലക്ഷ്മിയോടുണ്ടായിരുന്ന ദേഷ്യമൊക്കെ പോയി. അവള്‍ പറയുന്ന കാഴ്ചപ്പാടില്‍ കുറച്ചൊക്കെ അംഗീകരിക്കാനാവുന്നുണ്ട്. റിയാസ് സലീമിനെക്കുറിച്ച് നമുക്കൊക്കെ പറയാനുള്ളത് അവള്‍ പക്കാ ആയിട്ട് പറഞ്ഞു എന്നായിരുന്നു സാദിയ പറഞ്ഞത്.

രഞ്ജു ഈ ലോകത്തിന് കൊടുക്കുന്ന മെസേജ് എന്താണ്. ലവ് എന്ന് പറഞ്ഞാല്‍ ഒരു ഫാന്‍സി ഡ്രസ് എന്നാണോ, സ്‌നേഹം എന്നത് രണ്ടുപേര്‍ അങ്ങോട്ടും, ഇങ്ങോട്ടും ആകര്‍ഷിക്കാന്‍ എടുത്ത കവചം മാത്രമാണ് എന്നാണോ. മാര്യേജിന്റെ യാതൊരു ആവശ്യവുമില്ല. സ്ത്രീകള്‍ക്ക് വേണ്ടത് ഫ്രീഡം മാത്രമാണ്. അവര്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ ഒരു സ്റ്റാച്യൂ മതി എന്നാണോ. ഇതൊക്കെ അഭിമുഖങ്ങളില്‍ രഞ്ജു പറഞ്ഞതാണ്. രഞ്ജുവിന്റെ അനുഭവത്തില്‍ നിന്നാണ് ഇതേക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

15 വര്‍ഷം മുന്നേ അയണ്‍ ലേഡിയായ രഞ്ജു, സര്‍ജറിക്ക് ശേഷം പൂര്‍ണ കുലസ്ത്രീയായി മാറി. പിന്നീടൊരു ബ്രേക്കപ്പും കൂടെ കഴിഞ്ഞപ്പോള്‍ സ്‌നേഹം തന്നെ നിലനില്‍പ്പില്ല എന്നും പറയുന്നുണ്ട്. ഇതൊക്കെ രഞ്ജുവിന് വന്ന മാറ്റങ്ങളാണ്. നിങ്ങള്‍ക്കിത് എല്‍ജെബിടി ക്യു മാത്രമായിരിക്കും. എനിക്കിത് 2എസ്എല്‍ജിബിക്യു ഐ പ്ലസ്പ്ലസ് (72 കാറ്റഗറി) വലിയ വിഭാഗമാണ്. ഒരു വിഭാഗത്തെ നോര്‍മലൈസ് ചെയ്യുമ്പോള്‍ ബാക്കി എല്ലാ വിഭാഗത്തെയും നോര്‍മലൈസ് ചെയ്യേണ്ടി വരും. എന്നെക്കൊണ്ടത് പറ്റില്ല. ഇത് രഞ്ജുവിന്റെ മുന്നില്‍ എന്നല്ല, വേറെ ആരുടെ മുന്നില്‍ പറയാനും എനിക്ക് മടിയില്ല. ജാന്‍മണിയുണ്ടായിരുന്നെങ്കില്‍ വേറെ എന്തെങ്കിലും ചെയ്‌തേനെ എന്നൊക്കെ പറഞ്ഞ് ചിരിപ്പിക്കാതെ. നിങ്ങളെപ്പോലെയൊരു വ്യക്തിയില്‍ നിന്നും ലോകം കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളല്ല, നിങ്ങള്‍ എന്നെ വിമര്‍ശിച്ച് പറഞ്ഞത്.

More from Filmibeat

Read more about: Renju Renjimar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X