നസീർ സംക്രാന്തിയുടെ ഫോണിന്റെ രൂപത്തിൽ വന്ന സുവർണ്ണാവസര, തട്ടീം മുട്ടീം ടീമിനോട് നന്ദി പറഞ്ഞ് മനീഷ

തട്ടീം മുട്ടീം പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരങ്ങളാണ് മനീഷയും നസീർ സംക്രാന്തിയും. സ്വന്തം പേരിലനെക്കാൾ ഇവർ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത് വാസവദത്ത എന്നും കമലാസനൻ എന്നുമാണ്. അഭിനേത്രി എന്നതിൽ ഉപരി മികച്ച ഗായിക കൂടിയാണ് മനീഷ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരം പങ്കുവെച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ്. കുറിപ്പും ചിത്രങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്.

Thatteem Mateem fame Maneesha

തട്ടീം മുട്ടീം പരമ്പരയിലെ ഒരു രംഗത്തിന്റെ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു മനീഷയുടെ വാക്കുകൾ, സാഗർ സൂര്യനോടൊപ്പമുളള ചിത്രങ്ങളായിരുന്നു നടി പങ്കുവെച്ചത്. തട്ടീം മുട്ടിയിലെ എല്ലാ സഹപ്രവർത്തകർക്കും നന്ദി പറഞ്ഞ് കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. മനീഷയുടെ വാക്ക് ഇങ്ങനെ... വാസവദത്ത എന്ന കഥാപാത്രത്തെ ഉള്ളാകെ സ്വീകരിച്ച ഏവരോടും നന്ദിയും കടപ്പാടും ... തട്ടീം മുട്ടീമിന്റെ എല്ലാ സഹപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ സ്നേഹം."നമ്മൾ അങ്ങോട്ട് തേടിപ്പോവാതെ ചില സുവര്ണാവസരങ്ങൾ നമ്മളെ തേടി ഇങ്ങോട്ടു വരാറില്ലേ .. അത്തരത്തിലൊന്നാണ് ആ സീരിയലിലെ കമലാസനനെ അവതരിപ്പിക്കുന്ന നസിർ സംക്രാന്തിയുടെ ഫോൺ കാൾ രൂപത്തിൽ എന്നെ തേടിവന്നത് .. കട്ടക്കു കൂടെ നിന്ന എല്ലാ നല്ലവരെയും ഇത്തരുണത്തിൽ ഓർക്കുന്നു"എന്ന് മനീഷ കുറിച്ചു..

തട്ടീം മുട്ടീം പരമ്പരയിൽ സാഗർ സൂര്യന്റെ അമ്മ വേഷത്തിലാണ് നടി എത്തുന്നത്. മികച്ച പ്രേക്ഷക അഭിപ്രായമാണ് മനീഷയ്ക്ക് ലഭിക്കുന്നത്. വസവദത്ത സൂപ്പറാണെന്നാണ് എല്ലാവരും പറയുന്നത്. മികച്ച പ്രകടനമായതു കൊണ്ടാണ് പ്രേക്ഷകർ ഇകരു കൈകളും നീട്ടി സ്വീകരിച്ചതെന്നും ചിലർ പറയുന്നു. കൂടാതെ വാസവദത്തയുടെ മാനറിസത്തെ കുറിച്ചു ആരാധകർ പറയുന്നുണ്ട്. മനീഷ സോഷ്യൽ മീഡിയയിൽ ഒരു ഗാനം പങ്കുവെച്ചതോടെയാണ് നടിയ്ക്കുള്ളിലെ ഗായികയെ പുറം ലോകം അറിഞ്ഞത്. അഭിനയത്തോടൊപ്പം പാട്ട് കൊണ്ടു പോകണമെന്നാണ് പ്രേക്ഷകർ പറയുന്നത്. മനീഷയുടെ ഗാനം സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായിരുന്നു.

പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് തട്ടീം മുട്ടീം. ലോക്ക് ഡൗണിന് ശേഷം പരമ്പര വീണ്ടു ആരംഭിച്ചിട്ടുണ്ട്. ആദ്യ ഭാഗത്തിൽ നിന്ന് ഏറെ രസകരമായിട്ടാണ് പരമ്പര ആരംഭിച്ചിരിക്കുന്നത്. സർക്കാരിന്റെ കർശന നിർദ്ദേശത്തോടെയാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ തട്ടീം മുട്ടിയുടെ തുടക്കം ഗംഭീരമായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. മായവതി അമ്മയുടെ വീട്ടിലേത്തിയ പുതിയ മൂന്ന് അംഗങ്ങളോടെയാണ് പരമ്പര ആരംഭിച്ചിരിക്കുന്നത്. തിങ്കൾ മുതൽ വെള്ളിവരെയായിരുന്ന പരമ്പര ഇപ്പോൾ ശനി , ഞായർ ദിവസങ്ങളിൽ മാത്രമാക്കിയിട്ടുണ്ട്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X