ആദ്യം ലച്ചു ഇപ്പോൾ മീനാക്ഷി, തട്ടീം മുട്ടീം പരമ്പരയിൽ നിന്ന് യാത്ര പറഞ്ഞ് ഭാഗ്യലക്ഷ്മി, കാരണം ഇത്
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് തട്ടീം മുട്ടീം. 2011 ൽ തുടങ്ങിയ പരമ്പര ഇപ്പോഴും മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നോട്ട് പോകുകയാണ്. അമ്മയും, അർജുനേട്ടനും മോഹനവല്ലിയും കമലാസനനും കണ്ണനും മീനാക്ഷിയുമെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ഇവർ തമ്മിലുളള കോമ്പിനേഷനാണ് ഷോയുടെ പ്രധാന ആകർഷണം. സാധാരണ ഒരു വീട്ടിനുളളിൽ നടക്കുന്ന സംഭവങ്ങളാണ് രസകരമായി തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെ എത്തുന്നത്.
അമ്മയായി കെപിഎസി ലളിത, മഞ്ജുപിള്ള, ജയകുമാർ, ഭാഗ്യലക്ഷ്മി പ്രഭു, സിദ്ധാർഥ് പ്രഭു എന്നിവരായിരുന്നു തട്ടീംമുട്ടീം കുടുംബത്തിലെ ആദ്യ അംഗങ്ങൾ. പിന്നീട് ഘട്ടം ഘട്ടമായി കുടുംബത്തലേയ്ക്ക് ഓരോ അംഗങ്ങൾ വീതം വന്നെത്തുകയായിരുന്നു. ഇപ്പോഴിത തട്ടിമുട്ടിം കുടുംബത്തിൽ നിന്ന് ഒരാൾ യാത്ര പറഞ്ഞ് ഇറങ്ങുകയാണ്. അത് വേറെ ആരുമല്ല പ്രേക്ഷകരുടെ പ്രിയപ്പെട്ട മീനാക്ഷിയാണ് മഞ്ജുപിളളയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.

തട്ടീം മുട്ടീം എന്ന ഒറ്റ പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് മീനാക്ഷി എന്ന ഭാഗ്യലക്ഷ്മി പ്രഭു. കഴിഞ്ഞ എട്ട് വർഷമായി ഭാഗ്യലക്ഷ്മി തട്ടീം മുട്ടിയുടെ ഭാഗമാണ്. ഇപ്പോഴിത ആ രസകരമായ യാത്ര അവസാനിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. ജോലി സംബന്ധമായ കാരണം കൊണ്ടാണ് താരം പരമ്പരയിൽ നിന്ന് താൽക്കാലികമായി വിടപറയുന്നത്. പരമ്പയിലേതു പോലെ യഥാർഥ ജീവിതത്തിലും മീനാക്ഷി നെഴ്സാണ്. ജോലിയുമായി ബന്ധപ്പെട്ട് യുകെയിലേയ്ക്ക് പോകുകയാണ്.
Recommended Video

കഴിഞ്ഞ ദിവസം മീനാക്ഷിയ്ക്ക് ഉമ്മ നൽകുന്ന ചിത്രം മഞ്ജു തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരുന്നു. നിന്നെ മിസ്സ് ചെയ്യും ചക്കരേ.. എന്ന ക്യാപ്ഷനോടൊയാണ് മഞ്ജു പിള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം പുറത്തു വന്നതിനു പിന്നാലെ മീനാക്ഷി പോകുകയാണേ എന്ന് ചോദിച്ച് ആരാധകർ എത്തുകയായിരുന്നു. ചോദ്യത്തിന് മറുപടിയായിട്ടാണ് മഞ്ജു ഭാഗ്യലക്ഷ്മിയുടെ വിദേശയാത്രയെ കുറിച്ച് വെളിപ്പെടുത്തിയത്. വിദേശത്ത് പോകാൻ തയ്യാറെടുക്കുകയാണെന്നായിരുന്നു മറുപടി.

പരമ്പരയിൽ സഹോദരനായി എത്തുന്ന സിദ്ധാർഥ് മീനാക്ഷിയുടെ യഥാർഥ സഹോദരനാണ്. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത 'വെറുതെ അല്ല ഭാര്യ' എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥികളായിരുന്നു ഭാഗ്യലക്ഷ്മിയുടെയും സിദ്ധാര്‍ത്ഥന്റേയും (കണ്ണൻ) മാതാപിതാക്കൾ. ആ ഷോയിലൂടെയാണ് ഇവരുടെ കുടുംബം പ്രശസ്തി ആര്‍ജ്ജിക്കുന്നത്. ഷോയിലെ കുട്ടികളുടെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ട് തട്ടീം മുട്ടീം പരമ്പരയിലേയ്ക്ക് ഇവരെ വിളിക്കുന്നത്. കുട്ടിക്കാലത്ത് തട്ടീംമുട്ടീം പരമ്പരയുടെ ഭാഗമായ ഇവരുടെ വളർച്ചയും ഈ പരമ്പയിലൂടെ പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞിരുന്നു.

അഭിനയവും ജോലിയും ഒരുപോലെ കൊണ്ടു പോയിരുന്ന ഭാഗ്യലക്ഷ്മിയുടെ ഏറ്റവും വലിയ ആഗ്രഹം വിദേശത്ത് ജോലിയ്ക്ക് പോകുക എന്നതായിരുന്നു. പല അഭിമുഖത്തിലും താരം അത് വെളിപ്പെടുത്തിയിട്ടുമുണ്ട്. ഇപ്പോഴിത ആ ആഗ്രഹം സഫലമായിരിക്കുകയാണ്. ഈ അടുത്ത കാലത്തായിരുന്നു പരമ്പയിൽ മാനാക്ഷിയുടെ വിവാഹം കഴിഞ്ഞത്. സീരിയലിൽ വിവാഹത്തെ കുറിച്ചുള്ള ചർച്ച തുടങ്ങിയപ്പോൾ, മീനാക്ഷി ഷോ വിട്ട് പോകുകയാണോ എന്ന് ആരാഞ്ഞ് പ്രേക്ഷകർ എത്തിയിരുന്നു. പ്രേക്ഷകരുട മറ്റൊരു ജനപ്രിയ പരമ്പരയായിരുന്നു ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും. സിരിയലിലെ പ്രേക്ഷകരുടെ പ്രിയതാരമായ ലച്ചു വിവാഹത്തോടെ ഷോ വിടുകയായിരുന്നു.


Click it and Unblock the Notifications